കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരനെ തള്ളി മുല്ലപ്പള്ളി; സുധാകരന്റെ പരാമര്‍ശത്തില്‍ വിഷമമുണ്ട്, ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്റെ വിഎസിന് എതിരായ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കെ സുധാകരന്റെ പരാമര്‍ശത്തില്‍ വിഷമമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നതായും മുല്ലപ്പള്ളി വിഎസി നെ അറിയിച്ചു. തൊണ്ണൂറ്റിയാറാം പിറന്നാള്‍ ആഘോഷിക്കുന്ന വിഎസിന് ആശംസകളറിയിക്കാന്‍ വിളിച്ചതിനിടയൊണ് മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചത്.

കൂടത്തായി കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്, റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസൺ!കൂടത്തായി കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്, റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസൺ!

വറ്റിവരണ്ട തലയോട്ടിയില്‍ നിന്നും എന്തു ഭരണപരിഷ്‌കാരമാണ് രാജ്യം പ്രതീക്ഷിക്കേണ്ടെതെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. സുധാകരന്റെ പരാമർശം പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. വളരെ ചെറുപ്പക്കാരനായ അച്യുതാനന്ദന്റെ കൈയ്യില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പോകുമ്പോള്‍ ഞങ്ങളൊക്കെ എന്തൊക്കെയോ പ്രതീക്ഷിക്കില്ലേ. മലബാറിലൊരു പഴമൊഴിയുണ്ട്.

VS

അറുപതില്‍ അത്തും പിത്തും, എഴുപതില്‍ ഏടാ പൂടാ, എണ്‍പതില്‍ എടുക്ക് ബെക്ക്, തൊണ്ണൂറില്‍ എടുക്ക് നടക്കെന്നാണ്. ഇത് 96 ആണ്. ഈ 96, വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്തു വരേണ്ടത്? എന്നായിരുന്നു വിഎസിന്റെ പ്രായത്തെ അധിക്ഷേപിച്ച് കെ സുധാകരൻ പരാമർശം നടത്തിയത്. എന്നാൽ ഇതിന് ചുട്ട മറുപടി കൊടുക്കാനും വിഎസ് മറന്നില്ല.

ജന്മനാ തലച്ചോറ് ശുഷ്‌കമായ ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാര്‍ തന്റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്നായിരുന്നു വിഎസിന്റെ പ്രതികരണം. പീഡനക്കേസിലെ തന്നെക്കാള്‍ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച യുവ വൃദ്ധന്റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്റെ വികസനത്തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുകയെന്നും വിഎസ് പ്രതികരിച്ചിരുന്നു.

English summary
KPCC president Mullappally Ramachandran expressiong his regret to VS on the comment by K Sudhakaran MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X