കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യു ഫണ്ടില്‍ കോടികളുടെ തട്ടിപ്പ്; സിപിഎം പിരിച്ചത് 4 കോടി, കൊടുത്തത് 35 ലക്ഷം: മുല്ലപ്പള്ളി

Google Oneindia Malayalam News

കോട്ടയം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ചി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. അതിന്‍റെ ഭാഗമായാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അതേപടി അനുസരിക്കുന്ന ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത് സംശയകരമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ക്കുന്നു.

ഈ രീതിയിലാണ് കേസ് അന്വേഷണം മുന്നോട്ടുപോവുന്നതെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ല. അതിനാലാണ് അന്വേഷ​ണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് അഭിമന്യുവിന്‍റെ പേരില്‍ കോടിക്കണക്കിന് രൂപ പിരിച്ച സിപിഎം 35 ലക്ഷം രൂപമാത്രമാണ് കുടംബത്തിന് നല്‍കിയതെന്നും കെപിസിസി പ്രസിഡന്‍റ് ആരോപിച്ചു. മനോരമ ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. കുടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

അഭിമുഖത്തില്‍

അഭിമുഖത്തില്‍

കേരളത്തിലെ സമകാലിക രാഷ്ട്രീയ സംഭവങ്ങള്‍ വിശദമായി പരാമര്‍ശിച്ച അഭിമുഖത്തില്‍ അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു പിരിവിന്‍റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന ആരോപണ​ണം മുള്ളപ്പള്ളി രാമചന്ദ്രന്‍ ഉയര്‍ത്തിയത്.

തുല്യ പങ്കില്ലേ

തുല്യ പങ്കില്ലേ

കേരളത്തില്‍ ഇതിനു മുമ്പ് നടന്ന രാഷ്ട്രീയ കൊലപാതകം എസ്എഫ്ഐ പ്രവര്‍ത്തകനായ് അഭിമന്യുവിന്‍റേതാണ്. കണക്കുകളില്‍ ഏറ്റക്കുറിച്ചില്‍ ഉണ്ടെങ്കിലും പൊതുവില്‍ നോക്കിയാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യ പങ്കില്ലേ എന്നായിരുന്നു മുല്ലപ്പള്ളിയോടുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം.

അഭിമന്യുവിന്‍റെ വധം

അഭിമന്യുവിന്‍റെ വധം

അഭിമന്യുവിന്‍റെ വധം കേരളത്തെ ഞെട്ടിച്ച ഒരു കൊലപാതകം തന്നെയാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ ഉത്തരം. ക്യാംപസ് രാഷ്ട്രീയത്തിന്‍റെ ഇരയാണ് അഭിമന്യു. ആരാണ് ക്യാംപസ് രാഷ്ട്രീയത്തെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതെന്ന് നാം പരിശോധിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെടുന്നു.

ആയുധപ്പുര

ആയുധപ്പുര

കേരള യുണിവേഴ്സിറ്റിയുടെ ഹോസ്റ്റല്‍ ഒരു ആയുധപ്പുരയാണെന്ന് ഞാന്‍ കൂടി പങ്കെടുത്ത ഒരു സിംപോസിയത്തില്‍ വച്ച് കേരള യുണിവേഴ്സിറ്റിയുടെ ചാന്‍സലര്‍ പറയുകയുണ്ടായി. എസ്എഫ്ഐക്കാരുടെ ആയുധം സൂക്ഷിക്കുന്ന ഒരു ആയുധപ്പുരയായി അവിടം മാറി.

സിപിഎമ്മും

സിപിഎമ്മും

അദ്ദേഹത്തിന്‍റെ മാത്രമല്ല, മിക്ക കോളേജുകളിലേയും പ്രിന്‍സിപ്പല്‍മാരുടേയും അഭിപ്രായം ഇതുതന്നെയാണ്. ക്യംപസ് രാഷ്ട്രീയത്തെ ആയുധവല്‍ക്കരിച്ചത് സിപിഎമ്മും എസ്എഫ്ഐയുമാണ്.

പഴയൊരു വിദ്യാര്‍ത്ഥി നേതാവ്

പഴയൊരു വിദ്യാര്‍ത്ഥി നേതാവ്

ഒരു കുഞ്ഞിന്‍റെയും രക്തം ക്യംപസില്‍ വീഴരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഞാന്‍ പഴയൊരു വിദ്യാര്‍ത്ഥി നേതാവായിരുന്നു. കേരളത്തിലെ ക്യാംപസിനെ അധഃപതിപ്പിച്ചതച് സിപിഎം ആണെന്നും കെപിസിസി പ്രസിഡന്‍റ് ആരോപിക്കുന്നു.

വീട്ടില്‍ കൊടുത്തത് 35 ലക്ഷം

വീട്ടില്‍ കൊടുത്തത് 35 ലക്ഷം

ഞാന്‍ വിദ്യാര്‍ത്ഥി നേതാവായിരിക്കുന്ന കാലത്തെ ക്യാംപസ് ഇങ്ങനെയായിരുന്നില്ല. അഭിമന്യുവിന്‍റെ വധത്തെപ്പോലും സിപിഎം രാഷ്ട്രീയവല്‍ക്കരിച്ചു. അതിന്‍റെ പേരില്‍ പിരിച്ചത് 4 കോടി രുപയാണ്, എന്നാല്‍ വീട്ടില്‍ കൊടുത്തത് 35 ലക്ഷം രൂപയാണ്. രാഷ്ട്രീയവധം പോലും പാര്‍ട്ടിക്ക് ഫണ്ട് സമാഹരിക്കാനുള്ള അവസരമായി കണ്ട സിപിഎം തരം താഴ്ന്നിരിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതകത്തില്‍

പെരിയ ഇരട്ടക്കൊലപാതകത്തില്‍

പെരിയ ഇരട്ടക്കൊലപാതകത്തിലെ പോലീസ് അന്വേഷണത്തില്‍ യാതൊരു സംതൃപതിയുമില്ലെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ക്കുന്നു. കേസന്വേഷണത്തിന്‍റെ ദിശ തിരിക്കാന്‍ വേണ്ടിയുള്ള ശ്രമം സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. നിര്‍ഭയമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ചെയ്യുന്ന പോലീസുകാര്‍ ഇവിടെയുണ്ടെങ്കിലും അതിനുള്ള സ്വാതന്ത്രം അവര്‍ക്കുണ്ടോ എന്നാണ് ചോദിക്കാനുള്ളത്.

ഭാര്യയും അമ്മയും

ഭാര്യയും അമ്മയും

ഇരകളുടെ കുടുംബത്തിലെ ആളുകള്‍ എല്ലം തന്നെ ഈ കേസ് അട്ടിമറിക്കപ്പെടും എന്ന് ആശങ്കയുള്ളവരാണ്. ഇതിനെല്ലാം പുറമെയാണ് അറസറ്റുചെയ്യപ്പെട്ടിരിക്കുന്ന പ്രാദേശിക നേതാവിന്‍റെ ഭാര്യയും അമ്മയും പാര്‍ട്ടിയുടെ അറിവും സമ്മതവുമില്ലാതെ നടക്കില്ല എന്നാണ് പറയുന്നത്.

ആസൂത്രിത കൊല

ആസൂത്രിത കൊല

പാര്‍ട്ടി സമ്മതത്തോടു കൂടി നടത്തിയ ആസൂത്രിത കൊലപാതകമായി മാത്രമെ ഇതിനെ കാണാന്‍ കഴിയു. സംശയങ്ങള്‍ ഉന്നത പോലീസ് നേതൃത്വത്തിലേക്ക് തന്നെയാണ് പോവുന്നത്. ക്രൈംബ്രഞ്ചിന്‍റെ ചുമതലയുള്ള ഐജി ശ്രീജിത്തിനെതിരേയും മുല്ലപ്പള്ളി സംശയങ്ങള്‍ ഉന്നയിക്കുന്നു.

തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്

തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്

ആക്രമം ഒന്നിനും ഒരു പരിഹാരമല്ല. എന്‍റെ പാര്‍ട്ടിയിലെ തന്നെ ക്രിമിനല്‍ സ്വഭാവമുള്ള നേതാക്കള്‍ക്കെതിരെ അതിശക്തമായി പാര്‍ട്ടിക്കുള്ളില്‍ പോരാടുന്നയാളാണ് ഞാന്‍. കഴിഞ്ഞുപോയ കാലത്തോ കണക്കുകള്‍ നോക്കുന്നില്ല. പ്രത്യാക്രമത്തില്‍ മാത്രമല്ല, പ്രതിരോധത്തിലും ഞങ്ങള്‍ക്ക് ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്.

എവിടേയും എത്തിക്കില്ല

എവിടേയും എത്തിക്കില്ല

എന്നാല്‍ സമീപകാലത്തൊന്നും അങ്ങനെയൊരും സംഭവം കോണ്‍ഗ്രസിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. അക്രമം ദുര്‍ബലന്‍റെ ആയുധമാണ്. ധീരന്‍റെ ആയുധം ആശയമാണ്. എനിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് പറയാനുള്ളത് ഇത് നിങ്ങളെ എവിടേയും എത്തിക്കില്ലെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

English summary
kpcc president mullappally ramachandran on abhimanyu's fundraising
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X