കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിറ്റല്‍ യുഗത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച് ഉയര്‍ത്തിയത് രാജീവ് ഗാന്ധി, അനുസ്മരിച്ച് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 76ാം ജന്മവാര്‍ഷിക ദിനത്തില്‍ അനുസ്മരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ക്രാന്തദര്‍ശിയായ രാജീവ് ഗാന്ധിയുടെ ജീവിതം സുഗന്ധം പരത്തി ഞൊടിയിടയില്‍ കത്തിത്തീര്‍ന്ന കര്‍പ്പൂര ദീപം പോലെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഡിജിറ്റല്‍ യുഗത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച് ഉയര്‍ത്തിയ ഭരണാധികാരിയാണ് രാജീവ് ഗാന്ധി. ശാസ്ത്ര അവബോധമുള്ള നേതാവ്. വ്യവസായിക വിപ്ലവത്തിന് അടിത്തറ പാകിയപ്പോഴും അടിസ്ഥാന മൂല്യങ്ങള്‍ ബലികഴിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കമ്യൂണിക്കേഷന്‍ രംഗത്ത് ചടുലമായ മാറ്റങ്ങള്‍ കൊണ്ടുവന്നെന്നും മുല്ലപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

mullappally

Recommended Video

cmsvideo
Incredibly Lucky And Proud To Have Rajiv Gandhi As My Father: Rahul | Oneindia Malayalam

ഡിജിറ്റല്‍ യുഗത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച് ഉയര്‍ത്തിയ ഭരണാധികാരിയാണ് രാജീവ് ഗാന്ധി. ശാസ്ത്ര അവബോധമുള്ള നേതാവ്. വ്യവസായിക വിപ്ലവത്തിന് അടിത്തറ പാകിയപ്പോഴും അടിസ്ഥാന മൂല്യങ്ങള്‍ ബലികഴിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കമ്യൂണിക്കേഷന്‍ രംഗത്ത് ചടുലമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. മഹാത്മാ ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ യത്നിച്ചു. അതിനായി പഞ്ചായത്ത് രാജ് നഗരപാലിക നിയമം പാസാക്കി.

പഞ്ചായത്ത് രാജ് നഗരപാലിക നിയമങ്ങളോട് ഒരു വൈകാരിക ബന്ധവും സി.പി.എമ്മിനില്ല. സി.പി.എമ്മുകാരാണ് പഞ്ചായത്ത് രാജ് നഗരപാലിക നിയമം ആദ്യം രാജ്യസഭയില്‍ എതിര്‍ത്ത് പരാജയപ്പെടുത്തിയത്. വീണ്ടും കോണ്‍ഗ്രസ് അധികരത്തിലെത്തി നിയമം പാസാക്കിയെടുത്തപ്പോള്‍ രാജീവ് ഗാന്ധി ഉപയോഗിച്ച ജനകീയ ആസൂത്രണമെന്ന പദം പോലും സി.പി.എമ്മുകാര്‍ കട്ടെടുക്കുകയായിരുന്നു. വിവരസാങ്കേതിക വിപ്ലവത്തിന് തുടക്കം കുറിച്ചപ്പോള്‍ കംപ്യൂട്ടറുകള്‍ തല്ലിപ്പൊളിച്ചവരാണ് സി.പി.എമ്മുകാര്‍.

സാക്ഷരത ഇന്ത്യയെ പടത്തുയര്‍ത്താന്‍ ശ്രമിച്ച അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തി. രാജീവ് ഗന്ധിയുടെ സത്യസന്ധതയും സുതാര്യതയുമായിരുന്നു അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെ മുഖമുദ്ര.

English summary
KPCC President Mullappally Ramachandran pays tribute to former Prime Minister Rajiv Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X