തിരഞ്ഞെടുപ്പ്: യുഡിഎഫ് സെഞ്ച്വറി അടിക്കും; മുഖ്യമന്ത്രിക്ക് ഇന്ന് കൃത്രിമ വിനയമാണെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
മലബാറില്‍ അതിശക്തമായ യുഡിഎഫ് തരംഗമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിക്ഷപക്ഷ വോട്ടുകള്‍ യുഡിഎഫിന് ലഭിക്കുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും മുല്ലപ്പളളി പറഞ്ഞു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പില്‍ നിശബ്ദതരംഗമുണ്ടാകും എല്‍ഡിഎഫ് സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരെയും ജനങ്ങളുടെ വോട്ടെന്നും അദ്ദേഹം വ്യക്തമാക്കി. എക്കാലവും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടാകുന്ന മലബാറില്‍ മികച്ച തരംഗമുണ്ടാകുമെന്നാണ് മുല്ലപ്പളളി വ്യക്തമാക്കുന്നത്. മലപ്പുറത്ത് 16 മണ്ഡലങ്ങളിലും ലീഗ് വിജയിക്കുമെന്ന് നേരത്തെ ലീഗും വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചും മുല്ലപ്പള്ളി രംഗത്തെത്തി. വോട്ടെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിക്കുന്നത് കൃത്രിമ വിനയമാണെന്നും ഇത് പി ആര്‍ ഏജന്‍സികള്‍ പഠിപ്പിച്ച് വിട്ടതാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു. നേമത്ത് അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറയുന്നവര്‍ മഞ്ചേശ്വരത്തെ കുറിച്ച് മിണ്ടുന്നില്ല. മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഒത്തുതീര്‍പ്പിനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
മുല്ലപ്പള്ളിക്ക് പിന്നാലെ കെ മുരളീധരനും പിണറായിക്കെതിരെ രംഗത്തെത്തി. ക്യാപ്റ്റന്‍ ഒരിക്കലും ലീഡര്‍ എന്ന പേരിന് ബദല്‍ ആകില്ലെന്നു കെ മുരളീധരന്‍ പറഞ്ഞു. ക്യാപ്റ്റനെ പി ജയരാജന്‍പോലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ജവഹര്‍ നഗര്‍ സ്‌കൂളില്‍ വോട്ട് രേഖപെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഇത്തവണ സംസ്ഥാനത്ത് വട്ടപ്പൂജ്യം ആകുമെന്നും നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥികൂടിയായ മുരളീധരന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങളെല്ലാം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട് അതിനാല്‍ കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ അയ്യപ്പ കോപമുണ്ടാകുമെന്നും ഉന്നയിച്ച അഴിമതി ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞുവെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു. ശബരിമലയിലെ വിശ്വാസികളെ മുറിവേല്‍പ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നു.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications