കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധുനിയമനം: ലോകായുക്ത വിധി ഹൈക്കോടതി ശരിവെച്ച നടപടി സ്വാഗതാര്‍ഹമെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവും നടത്തിയെന്ന ലോകായുക്ത വിധി ഹൈക്കോടതി ശരിവെച്ച നടപടി സ്വാഗതാര്‍ഹമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ പി സി സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

mullappally

പ്രഥമദൃഷ്ട്യ കഴമ്പില്ലെന്ന് കണ്ടാണ് ജലീലിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ പോലും ഹൈക്കോടതി തയ്യാറാകാതിരുന്നത്. ബന്ധുനിയമനം ശരിയല്ലെന്ന് ഉദ്യോഗസ്ഥതലത്തില്‍ തീരുമാനം ഉണ്ടായിട്ടും അതിനെ മറികടന്നാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവെച്ചത്.മുന്‍മന്ത്രി ജലീലിനെ പോലെ തന്നെ ബന്ധുനിയമനത്തില്‍ അതീവ ഗുരുതരകുറ്റം ചെയ്തിരിക്കുന്നത് മുഖ്യമന്ത്രിയാണ്.

 ബിഗ് ബോസ് ഹൗസില്‍ അഡോണിയ്ക്കും ഡിപംലിനും സര്‍പ്രൈസ്; മികച്ച ജോഡികള്‍, കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ബിഗ് ബോസ് ഹൗസില്‍ അഡോണിയ്ക്കും ഡിപംലിനും സര്‍പ്രൈസ്; മികച്ച ജോഡികള്‍, കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍

ഭരണഘടനയോടും നിയമസംവിധാനത്തോടും കൂറും ആദരവും ഇല്ലാത്ത വ്യക്തിയാണ് മുഖ്യമന്ത്രി. താനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ലൂയി പതിനാലാമന്റെ പ്രതിപുരുഷനായിട്ടാണ് മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം നടന്ന എല്ലാ പിന്‍വാതില്‍ നിയമനങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്.

ഇസ്രായേല്‍ കൊറോണയെ അതിജീവിക്കുന്നു; മാസ്‌ക് ഒഴിവാക്കി, ലോകം ഞെരുങ്ങുമ്പോള്‍ ആശ്വാസ വാര്‍ത്തഇസ്രായേല്‍ കൊറോണയെ അതിജീവിക്കുന്നു; മാസ്‌ക് ഒഴിവാക്കി, ലോകം ഞെരുങ്ങുമ്പോള്‍ ആശ്വാസ വാര്‍ത്ത

സ്വജനപക്ഷപാതത്തിന്റെയും പിന്‍വാതില്‍ നിയമനങ്ങളുടെയും കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയാണ്. ബന്ധുനിയമനം ഉള്‍പ്പെടെ ഈ സര്‍ക്കാരും മുഖ്യമന്ത്രിയും നടത്തിയ എല്ലാ പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം വേണം. നാളുകള്‍ എണ്ണപ്പെട്ട സര്‍ക്കാരാണിത്. അധികാരത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനകളിലൊന്ന് പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ചുള്ള വിശദമായ ആന്വേഷണമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ 8000 ലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടും;വിജയത്തില്‍ ആശങ്കയില്ലെന്ന് യുഡിഎഫ്മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ 8000 ലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടും;വിജയത്തില്‍ ആശങ്കയില്ലെന്ന് യുഡിഎഫ്

അതേസമയം, ഹൈക്കോടതിയി നടപടി മുന്‍ മന്ത്രി കെടി ജലീലിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ബന്ധുനിയമനത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ലോകായുക്ത ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കെടി ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ലോകായുക്ത റിപ്പോര്‍ട്ടില്‍ വീഴ്ച ഇല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ആയിരുന്നു മന്ത്രി സ്ഥാനത്ത് നിന്ന് ജലീല്‍ രാജിവച്ചത്.

കെടി ജലീലിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി, ലോകായുക്ത ഉത്തരവ് ശരിവെച്ച് ഹൈക്കോടതികെടി ജലീലിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി, ലോകായുക്ത ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

ബിജെപിക്കെതിരെ യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചു; ഭരണം പിടിച്ച് ബിജെപി വിരുദ്ധ സഖ്യംബിജെപിക്കെതിരെ യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചു; ഭരണം പിടിച്ച് ബിജെപി വിരുദ്ധ സഖ്യം

Recommended Video

cmsvideo
Thrissur pooram trolls and campaigns are viral

 ദിവസേനെ 1000 രൂപയുടെ ലോട്ടറി, ചൂതാട്ടത്തിന് അടിമ, വൈഗയെ കൊന്നശേഷവും ചൂതാട്ടം; പൊലീസ് കണ്ടെത്തല്‍ ദിവസേനെ 1000 രൂപയുടെ ലോട്ടറി, ചൂതാട്ടത്തിന് അടിമ, വൈഗയെ കൊന്നശേഷവും ചൂതാട്ടം; പൊലീസ് കണ്ടെത്തല്‍

English summary
KPCC President Mullappally Ramachandran welcomes Lokayukta verdict upheld by HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X