കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്‍ തികഞ്ഞ പരാജയം, ആഭ്യന്തര വകുപ്പ് ഒഴിയണം; സേനയില്‍ ക്രിമിനലുകള്‍ കൂടുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അഭ്യന്തരവകുപ്പിനും പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം പെരുകുകയാണ്. സേനയില്‍ അച്ചടക്കരാഹിത്യവും അരാജകത്വവും പ്രതിദിനം വര്‍ധിക്കുന്നത് വകുപ്പ് മന്ത്രിയുടെ പിടിപ്പേടുകൊണ്ടാണെന്ന് ആരോപിച്ച മുല്ലപ്പള്ളി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതല ഒഴിയണമെന്നും ആവശ്യപ്പെട്ടു.

<strong>സര്‍ക്കാര്‍ തിരുത്തണം, ജനവിശ്വാസം തകര്‍ക്കരുത്: പിണറായി വിജയന് മുന്നറിയിപ്പുമായി വിഎസ് </strong>സര്‍ക്കാര്‍ തിരുത്തണം, ജനവിശ്വാസം തകര്‍ക്കരുത്: പിണറായി വിജയന് മുന്നറിയിപ്പുമായി വിഎസ്

മവേലിക്കരയില്‍ സഹപ്രവര്‍ത്തകന്‍ വനിതാ പോലീസിനെ പട്ടാപകല്‍ തീ കൊളുത്തി കൊന്നതും കണ്ണൂര്‍ എആര്‍ ക്യാംപില്‍ ജാതിപ്പേര്‍ വിളിച്ച് പോലീസ് ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകര്‍ പീഡിപ്പിച്ചതും സേനയില്‍ ക്രിമിനില്‍ സ്വഭാവം ഉള്ളവരുടെ എണ്ണം വര്‍ധിക്കുന്നതിന്‍റെ ഉദാഹരണമാണ്.

 pinaray

മന്ത്രിയും എംഎല്‍എയും പാര്‍ട്ടി നേതാക്കളുമൊക്കെ സ്ത്രീപീഡനത്തിന്‍റെ പേരില്‍ സമൂഹത്തിന് മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യമായതിനാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന എന്ത് വൃത്തികേടിനും സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുകയാണെന്നും കെപിസിസി പ്രസിഡന്‍റ് ആരോപിച്ചു.

<strong> മഞ്ചേശ്വരത്ത് കൃഷ്ണദാസ്, സുരേന്ദ്രന് അരൂര്‍, വട്ടിയൂര്‍ക്കാവില്‍ എംടി രമേശിനും ഉപതിരഞ്ഞെടുപ്പ് ചുമതല</strong> മഞ്ചേശ്വരത്ത് കൃഷ്ണദാസ്, സുരേന്ദ്രന് അരൂര്‍, വട്ടിയൂര്‍ക്കാവില്‍ എംടി രമേശിനും ഉപതിരഞ്ഞെടുപ്പ് ചുമതല

തന്നെ വധിക്കാന്‍ ഒരു സിപിഎം എംഎല്‍എ ശ്രമിച്ചെന്ന് മുന്‍ ഡിവൈഎഫ്ഐ നേതാവ് പല തവണ മൊഴിനല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ പോലീസ് തയ്യാറാകാത്തത് സേന പൂര്‍ണ്ണമായും രാഷ്ട്രീയവത്കരിക്കപ്പെട്ടു എന്നതിന്‍റെ തെളിവാണ്. സ്ത്രീസുരക്ഷയ്ക്കായി നവോത്ഥാന വനിതാ മതില്‍ നിര്‍മ്മിച്ച് മുഖ്യമന്തിക്ക് വനിതാ പോലീസിന് പോലും സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയുന്നില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

<strong> മമത ബാനര്‍ജിയെന്ന വന്‍മരം വീഴുന്നു? ബംഗാളില്‍ ഇനി ബിജെപിയോ, 2021ല്‍ ഭരണം പിടിക്കാനുറച്ച് ബിജെപി</strong> മമത ബാനര്‍ജിയെന്ന വന്‍മരം വീഴുന്നു? ബംഗാളില്‍ ഇനി ബിജെപിയോ, 2021ല്‍ ഭരണം പിടിക്കാനുറച്ച് ബിജെപി

English summary
kpcc president mullapply ramachandran against pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X