Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി നേതൃത്വത്തില്‍ അവകാശവാദം; കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ച, ഒഴിയാമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവം. അവകാശവാദവുമായി മുതിര്‍ന്ന നേതാവും എംപിയുമായ രാജ്മോന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. പ്രവര്‍ത്തകരുടെ വികാരവും സംഘടനാ പരിചയവും പരിഗണിക്കണമെന്ന് ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു. നേതൃത്വ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം സംഘടനയെ ശക്തിപ്പെടുത്താന്‍ കഴിയുന്ന വ്യക്തിക്കായിരിക്കണം മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കമ്മിറ്റിയോട് ഒരു കാര്യം; റിക്വസ്റ്റുമായി അന്‍സിബ ഹസന്‍, ജനറല്‍ ബോഡിയില്‍ എല്ലാം പറഞ്ഞു
പുതിയ കമ്മിറ്റിയോട് ഒരു കാര്യം; റിക്വസ്റ്റുമായി അന്‍സിബ ഹസന്‍, ജനറല്‍ ബോഡിയില്‍ എല്ലാം പറഞ്ഞു

നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മന്ത്രിയായതോടെ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇനി ആരാകും പുതിയ അധ്യക്ഷന്‍ എന്ന ചോദ്യം സജീവമായിരിക്കെയാണ് ഉണ്ണിത്താന്റെ രംഗപ്രവേശം. പുനഃസംഘടനയുടെ ഭാഗമായി ജില്ലാ തലത്തില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ബെന്നി ബെഹന്നാന്‍, ഷാഫി പറമ്പില്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴക്കന്‍ എന്നീ പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചര്‍ച്ചയിലുള്ളത്.

kpcc president discussion

അധ്യക്ഷനെ സംബന്ധിച്ച അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് കൈക്കൊള്ളുക. വിവിധ നേതാക്കളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയ ശേഷമായിരിക്കും പ്രഖ്യാപനം. അതേസമയം, കെ.പി.സി.സി.ക്ക് വേണ്ടത് മുഴുവന്‍ സമയ പ്രസിഡന്റാണ് എന്ന ആവശ്യവുമായി കോട്ടയം ഡി.സി.സിക്ക് മുമ്പില്‍ ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു.

അമ്മയെ രമേഷ് പിഷാരടി നയിക്കും; ശ്വേത ഒറ്റപ്പെട്ടു, ജനറല്‍ ബോഡിയില്‍ മിക്കവരും അന്‍സിബയ്‌ക്കൊപ്പം
അമ്മയെ രമേഷ് പിഷാരടി നയിക്കും; ശ്വേത ഒറ്റപ്പെട്ടു, ജനറല്‍ ബോഡിയില്‍ മിക്കവരും അന്‍സിബയ്‌ക്കൊപ്പം

'എം.പിയും എം.എല്‍.എയും അവരുടെ മണ്ഡലം ശ്രദ്ധിക്കട്ടെ, കെ.പി.സി.സി.ക്ക് വേണ്ടത് മുഴുവന്‍ സമയ പ്രസിഡന്റ്, ഒരാള്‍ക്ക് ഒരുപദവി' എന്ന് എഴുതിയ ഫ്‌ലക്‌സ് ബോര്‍ഡ് ആണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ കോട്ടയം ഡി.സി.സിക്ക് മുന്നില്‍ സ്ഥാപിച്ചിരിക്കുന്നത്. ആരാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഇപ്പോള്‍ ഒരു പദവിയും ഇല്ലാത്തത് ജോസഫ് വാഴയ്ക്കന് മാത്രമാണ്.

വാഴയ്ക്കനു വേണ്ടിയാണോ ഫ്‌ലക്‌സ് സ്ഥാപിച്ചതെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് നല്‍കാമെന്നു പറഞ്ഞ് അവസാന നിമിഷം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന് വേണ്ടി വാഴയ്ക്കനെ ഒഴിവാക്കിയിരുന്നു. സീറ്റ് ഉറപ്പിച്ച ഘട്ടത്തില്‍ സ്വന്തം നിലയ്ക്ക് പ്രചാരണം ആരംഭിക്കുകയും പോസ്റ്ററും ബോര്‍ഡുമൊക്കെ തയാറാക്കുകയും ചെയ്തപ്പോഴാണ് സീറ്റില്ല എന്നറിയുന്നത്. ഇദ്ദേഹത്തിന് വേണ്ടി ഒരുവിഭാഗം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

 ഖത്തറിന്റെ നിര്‍ണായക പ്രഖ്യാപനം; പങ്കെടുക്കുന്നത് ഈ നാല് രാജ്യങ്ങള്‍, ഉടക്കിട്ട് ഇസ്രായേല്‍
ഖത്തറിന്റെ നിര്‍ണായക പ്രഖ്യാപനം; പങ്കെടുക്കുന്നത് ഈ നാല് രാജ്യങ്ങള്‍, ഉടക്കിട്ട് ഇസ്രായേല്‍

ഫ്‌ളക്‌സ് വെക്കുന്നത് ആരാണ് എന്ന് പറയാന്‍ സാധിക്കില്ലെന്ന് സണ്ണി ജോസഫ് അറിയിച്ചു. രണ്ട് ചുമതല വഹിക്കാനുള്ള പ്രയാസം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. പുതിയ പ്രസിഡന്റ് വന്നാല്‍ ഉടന്‍ പദവി ഒഴിയും. എല്ലാവരുടെയും സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്. പഴയ പോലെ കൂടുതല്‍ സമയം കെപിസിസി ഓഫീസില്‍ ചെലവഴിക്കാന്‍ പറ്റാറില്ല. ഹൈക്കമാന്റ് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സണ്ണി ജോസഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+