കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിഭാഷകരുടെ ഗുണ്ടായിസം സര്‍ക്കാരിന്റെ മാധ്യമവേട്ടയുടെ ഭാഗം; ക്രിമിനലുകളെന്ന്‌ സുധീരന്‍

  • By Vishnu
Google Oneindia Malayalam News

ആലപ്പുഴ: ഹൈക്കോടതിയിലെ ചില അഭിഭാഷകര്‍ ഗുണ്ടായിസം കാണിക്കുകയാണെന്നും അത്തരം ക്രിമിനലുകള്‍ക്കെതിരെ നടപടി വേണമെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ചീഫ് ജസ്റ്റിസ് ഇടപട്ട് മാധ്യമ-അഭിഭാഷക തര്‍ക്കത്തിന് സമവായം കണ്ടിട്ടും ചര്‍ച്ചയിലെ ധാരണകള്‍ പാലിക്കാതെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും വിലക്കുകയും ചെയ്തത് ഗുണ്ടായിസം തന്നെയാണെന്നും സുധീരന്‍ ആലപ്പുഴയില്‍ പ്രതികരിച്ചു.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷേധകാത്മ നിലപാടാണ് സ്വീകരിക്കുന്നത്. അഭിഭാഷകരുടെ അതിക്രമങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രചോദനം നല്‍കുന്നത്. സര്‍ക്കാരിനെ മാധ്യമവേട്ട തുടരുകയാണെന്നും സുധീരന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ മൗനം അഭിഭാഷകര്‍ മുതലെടുക്കുകയാണ്. ഇനിയെങ്കിലും മുഖ്യമന്ത്രിയും ഗവര്‍ണറും പ്രശ്‌നത്തില്‍ ഇടപെടണമെന്നും സുധീരന്‍ പറഞ്ഞു.

vm-sudheeran

എത്രയോ നല്ല അഭിഭാഷകരുണ്ട് കേരളത്തില്‍. അവര്‍ക്കെല്ലാം പേരുദോഷമുണ്ടാക്കുകയാണ് അക്രമണത്തിന് പിന്നിലുള്ളവര്‍ ചെയ്യുന്നത്. ഇത്തരം ക്രിമനുലകളെ ബാര്‍ അസോസിയേഷന്‍ ഒറ്റപ്പെടുത്തണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. കോടതികളിലെ മാധ്യമ വിലക്ക് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ നടത്തിയ ധാരണയെപോലും വെല്ലുവിളിച്ചായിരുന്നു ഇന്നലെ അഭിഭാഷകരുടെ പ്രകടനം.

ഹൈക്കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞു. തിരിച്ച് പോയില്ലെങ്കില്‍ മര്‍ദ്ദിക്കുമെന്നും അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരെയാണ് അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയത്.

ഹൈക്കോടതി ചീഫ് ജസ്റ്റിന്റെ കോടതിക്ക് മുന്നിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. ഒടുവില്‍ പോലീസ് സംരക്ഷണത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് കടന്ന്. ചീഫ് ജസ്റ്റിസുമായുണ്ടാക്കിയ ധാരണ പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നും തങ്ങളോട് ആരും ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് അഭിഭാഷകരുടെ നിലപാട്.

ചീഫ് ജസ്റ്റിസിനെ പോലും വെല്ലുവിളിക്കുന്നതാണ് അഭിഭാഷകരുടെ നടപടിയെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി നാരായണന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടിയന്തരമായി ഇടപെട്ട് ഉത്തരവിറക്കണം. ഹൈക്കോടതി രജിസ്ട്രാറും വിഷയത്തില്‍ ഇടപെടണമെന്നും സി നാരായണന്‍ ആവശ്യപ്പെട്ടു.

Read Also: സരിതയെ ലൈംഗികമായി പീഡിപ്പിച്ചവര്‍ ? ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കുടുങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍

Read Also: വര്‍ഗ്ഗീസിനെ കൊന്ന ചരിത്രം ആവര്‍ത്തിക്കില്ല; പോലീസിനെ വെടി വച്ച മാവോയിസ്റ്റുകളുടെ ഭീഷണി...

Read Also: ബിവേറജസിലും ഫൈവ് സ്റ്റാര്‍ റേറ്റ്: വിദേശ മദ്യത്തിന്‍റെ വില കുത്തനെ കൂട്ടി...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
KPCC President VM Sudheeran against ban on media in courts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X