കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യലോബിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ സിപിഎം ശ്രമിക്കുന്നു; തെളിവുകള്‍ ഇവിടെ ഉണ്ട്

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ രംഗത്തു വന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ചുട്ട മറുപടിയുമായി കെ പിസിസി പ്രസിഡണ്ട് വിഎം സുധീരന്‍. സിപിഎം നേതൃത്വവും മദ്യലോബിയും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തു വന്നതായി സുധീരന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ മദ്യനയത്തെ കുറിച്ചുള്ള പിണറായിയുടെ പ്രസ്താവന ഇതിന് തെളിവാണെന്നും സുധീരന്‍ വ്യക്തമാക്കി.മദ്യ നയത്തിന് ജനങ്ങള്‍ അംഗീകാരം നല്‍കിയതാണ്. ബാറുകള്‍ അടച്ചതോടെ മദ്യത്തിന്റെ ഉപയോഗത്തില്‍ സംസ്ഥാനത്ത് 24.87 ശതമാനം കുറവ് വന്നു. ഇതുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളും കുറഞ്ഞതായി സുധീരന്‍ പറഞ്ഞു.

 download

സര്‍ക്കാരിന്റെ മദ്യനയം രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയതാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ കേരളത്തെ മാതൃകയാക്കാനാണ് ആവശ്യപ്പെടുന്നത്. ഇതേ സമയം ബീഹാറും ഏപ്രില്‍ ആദ്യവാരം മുതല്‍ പരിപൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കിയിട്ടുണ്ട്.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ അടച്ചിട്ട ബാറുകള്‍ തുറക്കുമെന്നാണ് ബാറുടമകള്‍ വിശ്വസിക്കുന്നത്. യുഡി എഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ശബ്ദമുയര്‍ത്തിയത് സിപിഎമ്മും ബാറുടമകളുമാണ്. മദ്യലോബിയുടെ താല്‍പര്യം സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

English summary
kpcc president vm sudheeran against pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X