കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ കാര്യത്തില്‍ ഇടപെടേണ്ടെന്ന് വീക്ഷണത്തോട് സുധീരന്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തുപുരം: അടുത്തകാലത്തായി കോണ്‍ഗ്രസിനെതിരെയും യുഡിഎഫിനെതിരെയും നിലപാടെടുത്തവര്‍ക്കെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ചു വന്ന കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം പത്രത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. രാഷ്ട്രീയ കാര്യത്തില്‍ വീക്ഷണം അഭിപ്രായം പറയുന്നത് നിര്‍ത്തണമെന്ന് സുധാരന്‍ ആവശ്യപ്പെട്ടു.

അടുത്തിടെ വീക്ഷണത്തില്‍ വന്ന പല മുഖപ്രസംഗങ്ങളും വിവാദമായ പശ്ചാത്തലത്തിലാണ് സുധീരന്റെ പ്രതികരണം. കോണ്‍ഗ്രസ് മുഖപത്രമെന്ന നിലയില്‍ വീക്ഷണത്തിന്റെ മുഖപ്രസംഗം കോണ്‍ഗ്രസിന്റെ നയമായി തെറ്റിദ്ധരിക്കാന്‍ ഇടവന്നിരുന്നു. പലപ്പോഴും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് പത്രത്തെ തിരുത്തിയിരുന്നത്.

vm-sudheeran

സിപിഐയെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ചുകൊണ്ട് ഇത്തരത്തില്‍ കഴിഞ്ഞദിവസം വീക്ഷണം പ്രസിദ്ധീകരിച്ച ലേഖനവും വിവാദമായതോടെയാണ് സുധീരന്‍ വീക്ഷണത്തോട് അഭിപ്രായ പ്രകടനം അവസാനിക്കാന്‍ നിര്‍ദ്ദേശിച്ചത്. കോണ്‍ഗ്രസ് നയം കെപിസിസി വിശദീകരിക്കുമെന്നും പത്രം അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അല്ലാതെ വിപുലീകരിക്കുകയല്ലെന്നും സുധീരന്‍ വ്യക്തമാക്കി. വിഴിഞ്ഞം വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡുമായി അഭിപ്രായ വ്യത്യാസത്തിലാണെന്ന കാര്യം സുധീരന്‍ തള്ളി. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.

English summary
KPCC president VM Sudheeran against Veekshanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X