മാണിയുടെ രാജി; കെപിസിസി ചര്‍ച്ച ചെയ്യുമെന്ന് വിഎം സുധീരന്‍
തിരുവനന്തപുരം: ബാര്‍ കോഴയില്‍ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ എം മാണി രാജിവെക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തദ്ദേശ ഭരണ തെരഞ്ഞടുപ്പിനു ശേഷം ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഇതിനായി കെ പി സി സി പ്രത്യേക യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു.
കെ എം മാണി രാജിവെക്കണമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ. രാഷ്ട്രീയ ഔചിത്യം മാനിച്ചു കൊണ്ടുള്ള വിലയിരുത്തലായിരിക്കും പാര്‍ട്ടി നടത്തുകയെന്നും സുധീരന്‍ സൂചിപ്പിച്ചു.

വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍, പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്യാതെ ഇക്കാര്യത്തില്‍ താന്‍ പ്രതികരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ മാസം 11നു കെപിസിസി ഭാരവാഹികളുടെയും 12 എക്‌സിക്യൂട്ടിവിന്റെയും യോഗം ചേരാനാണ് കോണ്‍ഗ്രസ് തീരുമാനം.
യുഡിഎഫിന്റെ അടിത്തറ ഭദ്രമാക്കുമെന്ന സൂചനകൂടി സുധീരന്‍ നല്‍കിയതോടെ മാണിയുടെ രാജി ആവശ്യം കോണ്‍ഗ്രസ് ഉന്നയിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസിന് അപ്രിയമാകുന്ന തീരുമാനം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.












Click it and Unblock the Notifications