Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ്ടമില്ലാത്തവരെയെല്ലാം ബിജെപിയാക്കുന്നു, പിണറായിക്ക് പ്രാകൃത പോലീസുകാരന്റെ മനസെന്ന് സുധീരന്‍

തിരുവനന്തപുരം: പിണറായി വിജയന് പഴയ പോലീസുകാരന്റെ വികൃതവും പ്രാകൃതവുമായ മനസ്സാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇഷ്ടമില്ലാത്തവരെ ബിജെപിയാക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെതെന്നും അദ്ദേഹം പറഞ്ഞു. ഈ നിലപാട് ബാലിശവും നിര്‍ഭാഗ്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മും ബിജെപിയും പരസ്പരം പാലൂട്ടുന്നവരാണ്. പരസ്പരം പോരടിക്കുന്നവരാണെന്ന് പുറത്ത് കാണിക്കുകയും അകത്ത് പരസ്പര സഹായസംഘമായി പ്രവര്‍ത്തിക്കുകയുമാണ് ഇരുകൂട്ടരും ചെയ്യുന്നതെന്നും സുധീരന്‍ പറഞ്ഞു. സത്യം പറയുന്നവരെ കരിവാരി തേക്കുന്ന സമീപനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

VM Sudheeran

സിപിഎം ബിജെപിക്കും, ബിജെപി സിപിഎമ്മിനും ആളെ കൊടുക്കുന്ന ജോലിയാണ് ചെയ്യുന്നത്. വിഎം സുധീരനും കുമ്മനവും മച്ചമ്പിമാരെന്ന പ്രസ്താവന അദ്ദേഹത്തിന് പാര്‍ട്ടിയില്‍ പിടിച്ചു നില്‍ക്കാനുള്ള പൊടിക്കൈ മാത്രമാണെന്നും സുധീരന്‍ പറഞ്ഞു. ബിജെപി- സിപിഎം നേതാക്കള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുകയും അണികള്‍ തമ്മില്‍ കൊലപാതകം നടത്തുകയും ചെയ്യുകയാണെന്നും വിഎം സുധീരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+