കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസിക്കെതിരെയുള്ള പരമാര്‍ശം:ഷാനിമോള്‍ക്ക് താക്കീത്

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: സരിത എസ് നായരുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയും ആലപ്പുഴ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ വേണുഗോപാലിനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാന് കെ പി സി സിയുടെ പരസ്യ താക്കീത്. വ്യക്തി വിദ്വോഷം വച്ച് പറയാന്‍ പാടില്ലാത്ത കാര്യമാണ് ഷാനിമോള്‍ പറഞ്ഞതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെ പി സി സിയുടെ നിര്‍വാഹക സമിതിയോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു സുധീരന്‍. ഷാനി മോളുടെ ആരോപണം പാര്‍ട്ടി വിശ്വസിക്കുന്നില്ല. എക്‌സിക്യുട്ടീവില്‍ ഉണ്ടായിരുന്ന ഏക നിര്‍ഭാഗ്യ പരമാര്‍ശമായിരുന്നു അത്. കെ സുധാകരനെതിരെ ആരോപണം ഉന്നയിച്ച പി രാമകൃഷ്ണനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും സുധീരന്‍ വ്യക്തമാക്കി.

Shanimol Usman

കെ സി വേണു ഗോപാലും സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരുമായുള്ള ബന്ധം കെ പി സി സി നിര്‍വാഹക സമിതിയോഗം അന്വേഷിക്കണമെന്നും ഇതിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്നുമാണ് ഷാനിമോള്‍ ആവശ്യപ്പെട്ടത്. കെ സി വേണു ഗോപാലിന്റെ ദാസനാണ് ആലപ്പുഴ ഡി സി സി പ്രസിഡന്റ് ഷുക്കൂറെന്നും ഷാനിമോള്‍ തുറന്നടിച്ചിരുന്നു.

സുധാകരനെ പാര്‍ട്ടിയില്‍ നിന്ന് പടിയിറക്കി പിണ്ഡം വയ്ക്കണമെന്നായിരുന്നു രാമകൃഷ്ണന്റെ വിവാദ പരമാര്‍ശം. പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും സുധാകരന് ബന്ധമുണ്ട്. പിണറായിയെയും കോടിയേരിയെയും പേടിയുള്ള ഒരേയൊരു കോണ്‍ഗ്രസുകാരനാണ് സുധാകരനെന്നും മുല്ലപ്പള്ളിയെ തോല്‍പിക്കാന്‍ സുധാകരന്‍ ഒത്തുകളിച്ചെന്നും രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.

English summary
The Kerala Pradesh Congress Committee (KPCC) on Tuesday rapped former AICC secretary Adv. Shanimol Usman over comments against Minister of State for Civil Aviation K.C. Venugopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X