എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ; കെവി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി
തിരുവനന്തപുരം: സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച് നടത്തിയ സെമിനാറില്‍ പങ്കെടുത്ത മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ വി തോമസിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് കെ പി സി സി. കെ വി തോമസിനെതിരേ നടപടി വേണം എന്ന് ആവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി കെ വി തോമസിന് സി പി ഐ എം നേതാക്കളുമായി അടുത്ത ബന്ധമാണ് ഉള്ളത് എന്ന് കത്തില്‍ ആരോപിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കെ വി തോമസ് സി പി ഐ എം സെമിനാറില്‍ പങ്കെടുത്തത് എന്നാണ് സുധാകരന്‍ പറയുന്നത്. അദ്ദേഹം ലംഘിച്ചത് പാര്‍ട്ടി മര്യാദയും അച്ചടക്കവുമാണ് എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം കെ വി തോമസ് വ്രണപ്പെടുത്തിയെന്നും കെ പി സി സി അധ്യക്ഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച് നടത്തിയ സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിന് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വരും എന്നായിരുന്നു കെ പി സി സി നേതൃത്വത്തിന്റെ മുന്നറിയിപ്പ്. വിലക്ക് ലംഘിച്ച് അദ്ദേഹം സി പി ഐ എം പരിപാടിയില്‍ പങ്കെടുക്കില്ല എന്നാണ് കരുതുന്നതെന്ന് കെ സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ അദ്ദേഹം വെള്ളിയാഴ്ച കണ്ണൂരിലെത്തിയിരുന്നു. ശനിയാഴ്ച കണ്ണൂരില്‍ നടന്ന സെമിനാറില്‍ അദ്ദേഹം പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. താന്‍ കോണ്‍ഗ്രസുകാരനാണ് എന്ന് ആവര്‍ത്തിച്ച് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അതേസമയം പിണറായി വിജയനെ പുകഴ്ത്താനും കെ വി തോമസ് മടിച്ചില്ല. ഒന്നിച്ച് നില്‍ക്കേണ്ട വിഷയങ്ങളില്‍ ഒന്നിച്ച് നില്‍ക്കണമെന്നും അതിന് രാഷ്ട്രീയം നോക്കരുതെന്നും സെമിനാറില്‍ പങ്കെടുത്ത് കൊണ്ട് കെ വി തോമസ് പറഞ്ഞു.

കഴിഞ്ഞ കുറെ ദിവസങ്ങളായി എന്നെ വിടാതെ പിടികൂടിയ നേതാക്കളെ, സഖാക്കളെ സുഹൃത്തുക്കളെ എന്ന് പറഞ്ഞാണ് കെ വി തോമസ് പ്രസംഗം ആരംഭിച്ചത്. ഇതിന് കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. വളരെ അഭിമാനത്തോടും സന്തോഷത്തോടും കൂടിയാണ് ഈ ചര്‍ച്ചയില്‍ താന്‍ പങ്കെടുക്കുന്നത് എന്ന് കെ വി തോമസ് പറഞ്ഞിരുന്നു. സെമിനാറില്‍ പങ്കെടുക്കണമോയെന്ന് മാനസികമായി താന്‍ എന്ത് തീരുമാനമെടുക്കണം എന്ന് വിഷമിച്ച ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉചിതമായ തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചതെന്നും കെ വി തോമസ് പറഞ്ഞിരുന്നു.

താന്‍ സെമിനാറില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസിനും കരുത്താകുമെന്നും ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ വന്നത് ശരിയായെന്ന് തോന്നുന്നുവെന്നും കെ വി തോമസ് പറഞ്ഞിരുന്നു. എ കെ ജി പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നെഹ്‌റു ഓടിയെത്തുമായിരുന്നെന്നും കെ വി തോമസ് കോണ്‍ഗ്രസുകാരെ ഓര്‍മിപ്പിച്ചു. അതായിരുന്നു കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസിന്റെ ചരിത്രം അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ വി തോമസിനെ കൂടാതെ ശശി തരൂരിനേയും സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്റ് അനുമതി നല്‍കാത്തതിനാല്‍ പങ്കെടുക്കാതിരിക്കുകയായിരുന്നു.












Click it and Unblock the Notifications