കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഭിക്കുന്ന പദവികളുടെ എണ്ണം ആദ്യം പറയണമെന്ന് എ ഗ്രൂപ്പ്: വീണ്ടും വെട്ടിലായി കെപിസിസി നേതൃത്വം

Google Oneindia Malayalam News

തിരുവനന്തപുരം: മാസങ്ങള്‍ നീണ്ടിട്ടും പൂർത്തിയാവാതെ കോണ്‍ഗ്രസ് പുനഃസംഘടന. ഡി സി സി അധ്യക്ഷന്‍മാരേയും കെ പി സി സി ഭാരവാഹികളേയും പ്രഖ്യാപിച്ചതിനപ്പുറം ഒരു കാര്യങ്ങളും നീക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കെ പി സി സി സെക്രട്ടറിമാരേയും ഡി സി സി ഭാരവാഹികളേയും ഉടന്‍ പ്രഖ്യാപിക്കുമെന്നായിരുന്നു നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയത്. ഇക്കാര്യത്തിലുള്ള ചർച്ചകളും പാർട്ടിയില്‍ സജീവമായിരുന്നു.

പ്രശ്നങ്ങള്‍ ഉന്നയിച്ച ഗ്രൂപ്പുകളേയും അനുനയിപ്പിച്ചതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ തർക്കം രൂക്ഷമായതോടെ പുനഃസഘടന വീണ്ടും അവതാളത്തിലായിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

ദിലീപിനെ ശിക്ഷിച്ചാല്‍ മാത്രമേ നടിക്ക് നീതി ലഭിക്കു എന്ന് പറയുന്നതിലെ ന്യായമെന്ത്: രാഹുല്‍ ഈശ്വർദിലീപിനെ ശിക്ഷിച്ചാല്‍ മാത്രമേ നടിക്ക് നീതി ലഭിക്കു എന്ന് പറയുന്നതിലെ ന്യായമെന്ത്: രാഹുല്‍ ഈശ്വർ

കെ പി സി സി രാഷ്ട്രീയ കാര്യസമിതി

ഈ മാസം ആദ്യം ചേർന്ന രാഷ്ട്രീയ കാര്യ സമിതിയിലെ പ്രധാന ചർച്ചാ വിഷയം പാർട്ടി പുനഃസംഘടനയായിരുന്നു. ഒരാഴ്ചയ്ക്ക് അകം ജില്ലകളില്‍ നിന്നുള്ള പട്ടിക നല്‍കാനായിരുന്നു 4 ന് ചേർന്ന് രാഷ്ട്രീയ കാര്യ സമിതി നിർദേശിച്ചിരുന്നത്. എന്നാല്‍ ഇന്നേ ദിവസം വരെ ഒരു ജില്ലയില്‍ നിന്ന് പോലും ഡി സി സി ഭാരവാഹികളുടെ പാനല്‍ കെ പി സി സി നേതൃത്വത്തിലേക്ക് എത്തിയിട്ടില്ല.

ദിലീപിനെ ശിക്ഷിച്ചാല്‍ മാത്രമേ നടിക്ക് നീതി ലഭിക്കു എന്ന് പറയുന്നതിലെ ന്യായമെന്ത്: രാഹുല്‍ ഈശ്വർദിലീപിനെ ശിക്ഷിച്ചാല്‍ മാത്രമേ നടിക്ക് നീതി ലഭിക്കു എന്ന് പറയുന്നതിലെ ന്യായമെന്ത്: രാഹുല്‍ ഈശ്വർ

രൂക്ഷമായ തർക്കങ്ങള്‍

രൂക്ഷമായ തർക്കങ്ങള്‍ കാരണം മിക്ക ജില്ലകളിലും പാനലിന് ഏകദേശ രൂപം പോലുമായില്ല. ചിലയിടത്ത് ചർച്ച തന്നെ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയാത്ത സാഹചര്യവുമാണ് ഉള്ളത്. കെ പി സി സി നേതൃത്വം ഇടപെട്ട് ചർച്ചകള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ജില്ലകളുടെ ചുമതലകളുള്ള കെ പി സി സി ജനറല്‍ സെക്രട്ടറിമാർ ജില്ലകളിലെല്ത്ത നേതാക്കളെ കണ്ട് സമ്മർദ്ദം ചെലുത്തുന്നുണ്ട്.

നേതാക്കളില്‍ നിന്ന് പേരുകള്‍ വാങ്ങി

നേതാക്കളില്‍ നിന്ന് പേരുകള്‍ വാങ്ങി ഡി സി സി പ്രസിഡന്റുമായി ചർച്ച നടത്തി കൈമാറാനാണ് അധ്യക്ഷന്‍ കെ സുധാകാരന്‍ ആവശ്യപ്പെട്ടത്. 2021 അവസാനത്തോടെ തന്നെ ഡി സി സി ഭാരവാഹികളുടെ പ്രഖ്യാപനം പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ തീരുമാനിച്ച മാനദണ്ഡങ്ങള്‍ വ്യക്തമല്ലെന്ന കാരണത്താല്‍ നീണ്ടു പോവുകയായിരുന്നു.

മാനദണ്ഡങ്ങളെ കുറിച്ചുള്ള തർക്കം

മാനദണ്ഡങ്ങളെ കുറിച്ചുള്ള തർക്കം പരിഹരിച്ചത് കെ പി സി സി ഭാരവാഹി യോഗത്തിനും രാഷ്ട്രീയ കാര്യ സമിതിക്കും ശേഷമായിരുന്നു. എന്നാല്‍ നിലപാട് ശക്തമാക്കി വീണ്ടും ഗ്രൂപ്പുകള്‍ വന്നതോടെ കുരുക്ക് ഊരാക്കുരുക്കായി മാറി. ഗ്രൂപ്പിന് എത്ര ഭാരവാഹികൾ എന്ന കാര്യത്തിൽ വ്യക്തത വേണമെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. കൃത്യം എണ്ണം പറഞ്ഞാല്‍ പേരുകള്‍ നല്‍കാമെന്നും ഗ്രൂപ്പ് അറിയിച്ചു.

ഡി സി സി പ്രസിഡന്റ്, കെ പി സി സി

തങ്ങള്‍ നല്‍കുന്ന പേരുകളില്‍ മാറ്റം പാടില്ലെന്നും ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. ഡി സി സി പ്രസിഡന്റ്, കെ പി സി സി ഭാരവാഹി നിയമനങ്ങളിൽ ഗ്രൂപ്പുകളില്‍ നിന്നും പേരുകള്‍ എഴുതിയ വാങ്ങിയിരുന്നെങ്കിലും നിലവിലെ നേതൃത്വത്തിന്റെ താല്‍പര്യത്തിന് അനുസരിച്ച് മാത്രമാണ് നിയമനം നടത്തിയതെന്നാണ് ആരോപണം. അത് ഇനി ആവർത്തിക്കാതിരിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.

എന്നാല്‍ ഗ്രൂപ്പിന് എത്രയെണ്ണം

എന്നാല്‍ ഗ്രൂപ്പിന് എത്രയെണ്ണം എന്ന് പറയാനുള്ള അവകാശം ജനറല്‍ സെക്രട്ടറിമാർക്ക് നല്‍കിയിട്ടില്ല. ഗ്രൂപ്പ് എണ്ണം നോക്കാതെ പേരുകള്‍ നല്‍കാന്‍ മാത്രമാണ് നിർദേശമുള്ളത്. പേര് നിർദേശിക്കുന്ന കാര്യത്തില്‍ ഐ ഗ്രൂപ്പിലാവട്ടെ മൊത്തം ആശയക്കുഴപ്പമാണ്. നേരത്തെ രമേശ് ചെന്നിത്തലയോടൊപ്പം നിന്നവരില്‍ പലരും ഇപ്പോള്‍ പുതിയ നേതൃത്വത്തോടൊപ്പമാണ് പ്രവർത്തിക്കുന്നത്. എന്നാല്‍ ഗ്രൂപ്പ് വിട്ടിട്ടുമില്ല. അതിനാൽ ഐ വിഭാഗക്കാരുടെ പേര് ആരു പറയും, അല്ലെങ്കിൽ ആരു പറയുന്നത് സ്വീകരിക്കണം എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Recommended Video

cmsvideo
എന്തൊക്കെയാണ് ഇന്നത്തെ നിയന്ത്രണങ്ങളും ഇളവുകളും, അറിയാം |Oneindia Malayalam

English summary
KPCC reorganization: Group A wants to clarify the number of posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X