India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി സുധാകരന്‍: ജംബോ കമ്മിറ്റി ഒഴിവാകില്ല, പട്ടിക സമവായത്തിലൂടെ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പുണ്ടാവില്ലെന്നുറപ്പിച്ച് കെ പി സി സി നേതൃത്വവും ഗ്രൂപ്പ് നേതാക്കളും. തിരഞ്ഞെടുപ്പില്ലാത്ത പുനഃസംഘടന സമവായത്തിലൂടെ പൂർത്തീകരിക്കാന്‍ ഇരുപക്ഷവും ധാരണയിലെത്തി. അടുത്തയാഴ്ച ചേരുന്ന ഗ്രൂപ്പ് യോഗത്തിലൂടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

ചിന്തിന്‍ ശിബിരത്തിലെ മാനദണ്ഡം അനുസരിച്ചായിരിക്കും പുതിയ ഭാരവാഹികളെ നിശ്ചയിക്കുക. നേരത്തെ കെ പി സി സി നേതൃത്വം ഒരു പട്ടിക നല്‍കിയെങ്കില്‍ ചിന്തിന്‍ ശിബിരത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലന്ന പരാതിയെ തുടർന്ന് ഐ ഐ ഐ സി നേതൃത്വം തള്ളിയിരുന്നു. ഇതേ തുടർന്നാണ് വീണ്ടും ചർച്ച നടത്തി സമവായത്തിലൂടെ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ കെ പി സി സി തീരുമാനിച്ചിരിക്കുന്നത്.

വിജയ് ബാബു കുരുക്കിലേക്കോ? ഇന്ന് ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുംവിജയ് ബാബു കുരുക്കിലേക്കോ? ഇന്ന് ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ

ഗ്രൂപ്പുകള്‍ക്ക് അതീതമായ ഭാരവാഹിപ്പട്ടിക ഉണ്ടാകുമെന്നായിരുന്നു കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ സ്വീകരിച്ച നിലപാട്. പ്രതിപക്ഷ നേതാവ് വിഡ സതീശനും ഇതിനെ പിന്തുണച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറിമാർ, ഡി സി സി അധ്യക്ഷന്‍മാർ തുടങ്ങിയ പ്രഖ്യാപനങ്ങളില്‍ ഈ നിലപാട് ഏകദേശം പ്രാവർത്തികമാക്കാനും സാധിച്ചു.

അനന്യ ദാ ഇവിടെയുണ്ട്: ചുവപ്പില്‍ സൂപ്പർ ലുക്കില്‍ തിളിങ്ങി താരം, ചിത്രങ്ങള്‍ കാണാം

ഗ്രൂപ്പ് രഹിതം എന്ന നിലപാട് ഉപേക്ഷിക്കുകയാണ് കെ പി സി സി

എന്നാല്‍ ശേഷിക്കുന്ന ഭാരവാഹികളുടെ നിയമനത്തില്‍ ഗ്രൂപ്പ് രഹിതം എന്ന നിലപാട് ഉപേക്ഷിക്കുകയാണ് കെ പി സി സി നേതൃത്വം. സെമി കേഡർ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ജംബോ കമ്മിറ്റികള്‍ ഉണ്ടാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കെ സുധാകരന്‍ ഈ വിഷയത്തിലും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.

ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് കെ പി സി സി

പുനസംഘടനയിലെ തർക്കം അനന്തമായി നീളുന്നത് സംഘടനാപരമായി ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് കെ പി സി സി നേതൃത്വത്തിലുള്ളത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ മിന്നും വിജയത്തോടെ പാർട്ടി ശക്തമായ നിലയില്‍ മുന്നോട്ട് പോവുന്ന സാഹചര്യത്തില്‍ പുനഃസംഘടന സംബന്ധിച്ച തർക്കം വേണ്ടതില്ല. മാത്രമല്ല മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി പുതിയ ഭാരവാഹി പട്ടിക നല്‍കാന്‍ കഴിയുമെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും അറിയിച്ചിരിക്കുന്നത്

സംഘടന തിരഞ്ഞെടുപ്പ് ഉണ്ടാവില്ല. സമന്വയത്തിലാണ് കാര്യങ്ങള്‍

'സംഘടന തിരഞ്ഞെടുപ്പ് ഉണ്ടാവില്ല. സമന്വയത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അക്കാര്യത്തില്‍ കേരളത്തിലെ എല്ലാ നേതാക്കള്‍ക്കിടയിലും ധാരണയുണ്ട്. ചെറുപ്പക്കാരായ നേതാക്കളേയും സ്ത്രീകളേയും കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കെ പി സി സി പ്രസിഡന്റ് തിരുവനന്തപുരത്ത് എത്തിയാല്‍ ബാക്കിയുള്ള നേതാക്കളുമായി ആലോചിച്ച് തീരുമാനം പെട്ടെന്ന് തന്നെ ഉണ്ടാകും'-വിഡി സതീശന്‍ പറഞ്ഞു.

അസ്വാരസ്യങ്ങളും ഒഴിവാക്കാനാണ് കെ പി സി സി നേതൃത്വത്തിന്റെ ശ്രമം

ഗ്രൂപ്പുകള്‍ക്ക് മതിയായ പ്രാതിനിധ്യം ഉണ്ടാവുന്ന തരത്തിലായിരിക്കും പുതിയ ഭാരവാഹി പട്ടിക. അതേസമയം ഡി സി സി പ്രസിഡന്റുമാരുടെ പ്രവർത്തന മികവ് പരിശോധിച്ച് അവർക്കെതിരെ നടപടി സ്വീകരിച്ചേക്കുമെന്ന വാർത്തകളേയും വിഡി സതീശന്‍ തള്ളി. സംഘടന തിരഞ്ഞെടുപ്പ് നടക്കുമ്പോഴുണ്ടാക്കുന്ന തർക്കങ്ങളും അസ്വാരസ്യങ്ങളും ഒഴിവാക്കാനാണ് കെ പി സി സി നേതൃത്വത്തിന്റെ ശ്രമം.

വീതം വെപ്പും അനുസരിച്ച് കെ പി സി സി അംഗങ്ങളെ

അതേസമയം, മുതിർന്ന നേതാക്കളുടെ തീരുമാനവും ഗ്രൂപ്പ് വീതം വെപ്പും അനുസരിച്ച് കെ പി സി സി അംഗങ്ങളെ തീരുമാനിച്ചത് അനുസരിച്ച് 15 ശതമാനം പുതുമുഖങ്ങള്‍ക്ക് മാത്രേമായിരുന്നു നേരത്തെ സമർപ്പിച്ച പട്ടികയില്‍ ഇടം ഉണ്ടായിരുന്നത്. ഇതിനെതിരെ വലിയ വിമർശനമാണ് പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയർന്ന് വരുന്നത്. പാർട്ടി പദവികളില്‍ 50 ശതമാനം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന ചിന്തന്‍ ശിബിര തീരുമാനത്തിന്റെ ലംഘനമാണ് നടപടിയെന്നായിരുന്നു വിമർശനം. ഇതോടെയാണ് സംസ്ഥാന നേതൃത്വം അയച്ച പട്ടിക ദേശീയ നേതൃത്വം തള്ളിയത്.

cmsvideo
  Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid
  English summary
  KPCC reorganization: K Sudhakaran and Jumbo Committee will be formed this time as well
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X