കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ നാളെ കേരളത്തില്‍: സുപ്രധാന ചര്‍ച്ചകള്‍ ഗ്രൂപ്പുകള്‍ പൂര്‍ണ്ണമായും പുറത്തേക്ക്?

Google Oneindia Malayalam News

തിരുവനന്തപുരം: മൂന്ന് മാസത്തിനുള്ളില്‍ കെപിസിസി, ഡിസിസി പുനഃസംഘടന പൂര്‍ത്തിയാക്കുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ കെ സുധാകരന്‍ വ്യക്തമാക്കിയത്. ജംബോ കമ്മറ്റി ഒഴിവാക്കിയാവും പുനഃസംഘടനയെന്നും കെ സുധാകരന്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനായി ചില നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ ഗ്രൂപ്പുകള്‍ വേണ്ടത്ര ഉത്സാഹം കാട്ടുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കെപിസിസി അധ്യക്ഷന്റെ കാര്യത്തിലേതെന്ന പോലെ മറ്റ് ഭാരവാഹികളുടെ കാര്യത്തിലും ഗ്രൂപ്പ് രഹിത നിയമനങ്ങളാണ് സുധാകരന്‍ ലക്ഷ്യമിടുന്നത്. ഇതുകൊണ്ട് തന്നെയാണ് ഗ്രൂപ്പുകളുടെ ഈ ഉത്സാഹ കുറവ്.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

ഗ്രൂപ്പ് താല്‍പര്യങ്ങള്‍

ഗ്രൂപ്പ് താല്‍പര്യങ്ങള്‍ പരമാവധി മാറ്റി നിര്‍ത്തണമെന്നാണ് ആഗ്രഹങ്ങള്‍ ഒറ്റയടിക്ക് ഇത് സാധ്യമല്ല. അതുകൊണ്ട് തന്നെയാണ് പുനഃസംഘടനയില്‍ ഗ്രൂപ്പുകളുടെ താല്‍പര്യവും തേടിയത്. എന്നാല്‍ ഇതുവരെ പുനഃസംഘടനയ്ക്കുള്ള പേരുകള്‍ നിര്‍ദേശിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ഇതുവരെ തയ്യാറായിട്ടില്ല.

രാഹുല്‍ ഗാന്ധി

ഗ്രൂപ്പുകള്‍ പേര് നിര്‍ദേശിച്ചാലും ഇല്ലെങ്കിലും പുനഃസംഘടന ഓണത്തിന് മുന്‍പ് തന്നെ പൂര്‍ത്തിയാക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എംപിയും പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി നാളെ കേളത്തില്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കൂടെ സാന്നിധ്യത്തിലാവും ചര്‍ച്ചകള്‍.

സുധാകരന്റെ ലക്ഷ്യം

ഈ മാസം 15 ന് മുന്‍പ് പുനഃസംഘടന എന്നതായിരുന്നു കെ സുധാകരന്റെ ലക്ഷ്യം. എന്നാല്‍ ഇതുവരെ ചുരുക്കപ്പട്ടിക പോലും ആയിട്ടില്ല. ജംബോ പട്ടിക ഒഴിവാക്കി 51 അംഗ കമ്മിറ്റിയെന്ന സുധാകരന്റെ നിര്‍ദേശത്തിന് എഐസിസി അംഗീകാരം നല്‍കിയതോടെ എ, ഐ ഗ്രൂപ്പുകളും പിന്തുണയുമായി കൂടെ നിന്നു.

വലിയ സ്വാധീനം

വിഎം സുധീരന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും കാലത്ത് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നിര്‍ദേശങ്ങള്‍ക്ക് പുനഃസംഘടയില്‍ വലിയ സ്വാധീനം ഉണ്ടായിരുന്നു. ഭൂരിപക്ഷം ഭാരവാഹികളും വരുന്നത് ഇരു ഗ്രൂപ്പുകളില്‍ നിന്നുമായിരുന്നു. എന്നാല്‍ അന്നത്തെ സാഹചര്യം ഇന്ന് പൂര്‍ണ്ണമായി മാറിയിരിക്കുകയാണ്.

സമവാക്യം

പഴയ എ, ഐ ഗ്രൂപ്പുകളുടെ സമവാക്യം ഇന്ന് ആകെ മാറി. ഇരു ഗ്രൂപ്പിലും നേതൃത്വത്തിന്‍റെ തീരുമാനത്തിന് വിരുദ്ധമായി സ്വയം തീരുമാനം എടുക്കുന്ന നിരവധി ആളുകള്‍ ഉണ്ട്. കൂടാതെ പതിവില്‍ നിന്നും വ്യത്യസ്തമായി ഹൈക്കമാന്‍ഡും കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നുണ്ട്. അതുകൊണ്ട് തന്നെ കണ്ണുംപൂട്ടി ഗ്രൂപ്പ് നിര്‍ദേശങ്ങള്‍ പാലിക്കുക എന്നുള്ളത് ഇത്തവണ നടന്നേക്കില്ല.

പൂര്‍ണ്ണമായും ഒഴിവാക്കും

ഗ്രൂപ്പുകളെ കൂടെ പരിഗണനയില്‍ എടുത്തുകൊണ്ടാവും പുനഃസംഘടന പൂര്‍ത്തിയാക്കുക. രാഹുല്‍ ഗാന്ധി വരുന്നതോടെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലെ ചര്‍ച്ചകള്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ ഗ്രൂപ്പ് താല്‍പര്യങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കും. ഏകദേശ ധാരണയിലെത്തി കഴിഞ്ഞാല്‍ ആഗസ്റ്റ് 15ന് മുൻപ് കെ സുധാകരനും വിഡി സതീശനും ദില്ലിയിലേക്ക് പോവും.

പട്ടിക

നിലവിലെ 42 ജനറൽ സെക്രട്ടറിമാരിൽ 24 പേർ ഐ ഗ്രൂപ്പ് നോമിനികളാണ്. എ ഗ്രൂപ്പില്‍ നിന്നും 15 പേരുണ്ട്. രണ്ട് പേരും വിഎം സുധീരനോട് അടുപ്പമുള്ളവരും ഒരാള്‍ ഹൈക്കമാന്‍ഡ് നോമിനിയും . 11 വൈസ് പ്രസിഡന്റുമാരിൽ ആറുപേർ ഐ ഗ്രൂപ്പും അഞ്ചു പേർ എ ഗ്രൂപ്പുമാണ്. സെക്രട്ടറിമാരില്‍ ഐ ഗ്രൂപ്പ് 50, എ ഗ്രൂപ്പിന് 40 പേര്‍. ശേഷിക്കുന്നവര്‍ക്ക് ഗ്രൂപ്പ് ചായ്വ് ഉണ്ടെങ്കിലും ഗ്രൂപ്പ് നോമിനികള്‍ അല്ല, നേതാക്കളുടെ നോമിനികളായി എത്തിയവരാണ്.

മറ്റൊരു പ്ലാറ്റ് ഫോം

ഈ കമ്മിറ്റി ആകെ ഉടച്ച് വാര്‍ക്കുമ്പോള്‍ ഒഴിവാക്കപ്പെടുന്നവരെ എവിടെ ഉൾപ്പെടുത്തും എന്നത് പ്രധാന വെല്ലുവിളിയാണ്. ഇത്രയും നാള്‍ പദവികളില്‍ ഇരുന്നവരുടെ സേവനം ഉറപ്പ് വരുത്താന്‍ മറ്റൊരു പ്ലാറ്റ് ഫോം വേണ്ട വരും. പദവി നഷ്ടപ്പെടുന്ന നേതാക്കള്‍ പാര്‍ട്ടിയോട് നിസ്സഹകരണം പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി

Recommended Video

cmsvideo
ആലത്തൂർ എംപിയുടേത് വേട്ടക്കാരന്റെ കുടിലതയോ?

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ

English summary
KPCC reorganization: Rahul Gandhi will hold talks with leaders in Kerala tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X