കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി ഭാരവാഹി പട്ടിക: നേതാക്കള്‍ കലിപ്പില്‍, അവസാന നിമിഷം വേണുഗോപാല്‍ വെട്ടിയെന്ന് പരാതി

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അടുത്തൊന്നും പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. ഒന്നിന് പിറകെ ഒന്നായി പ്രശ്‌നങ്ങള്‍ വരികയാണ്. പട്ടിക പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും പ്രശ്‌നമെന്ന അവസ്ഥയാണ് കേരളത്തിലെ കോണ്‍ഗ്രസില്‍. കെപിസിസിയുടെ പുനസംഘടന അന്തിമ പട്ടികയെ കുറിച്ചാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍. പലരെയും നേതൃത്വം അവസാന നിമിഷം വെട്ടിയെന്നാണ് പരാതി. നേരത്തെ ഡിസിസി പുനസംഘടനയിലുണ്ടായ പ്രശ്‌നങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. അതിനിടയിലാണ് പുതിയത് തലപ്പൊക്കിയത്. നേതാക്കളില്‍ പലരും ഒളിഞ്ഞും തെളിഞ്ഞും വിരല്‍ ചൂണ്ടുന്നത് കെസി വേണുഗോപാലിനെതിരെയാണ്.

കമലും രജനിയും തോറ്റുമടങ്ങി, തമിഴകത്ത് തീക്കാറ്റായി ഇളയ ദളപതി, സ്റ്റാലിനെ വെല്ലുന്ന എംജിആറാവുമോ?കമലും രജനിയും തോറ്റുമടങ്ങി, തമിഴകത്ത് തീക്കാറ്റായി ഇളയ ദളപതി, സ്റ്റാലിനെ വെല്ലുന്ന എംജിആറാവുമോ?

1

മാനദണ്ഡം ബാധിക്കാത്ത നേതാക്കളെയും കെപിസിസി പട്ടികയില്‍ നിന്ന് ഒഴിവാക്കി എന്നാണ് പരാതി. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയിരുന്നു. ഈ പട്ടികയ്‌ക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. പല പ്രമുഖ നേതാക്കളെയും അവസാന നിമിഷം ഒഴിവാക്കിയെന്നാണ് പരാതി. ഡി സുഗതന്‍, വിഎസ് ശിവകുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, പിടി അജയ് മോഹന്‍, സജീവ് മാറോളി എന്നിവരെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് പരാതി. ഇവര്‍ നേരത്തെയുള്ള പട്ടികയില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ഇവരെ വെട്ടിമാറ്റുകയായിരുന്നുവെന്നാണ് പരാതി. ഇതാണ് ഇപ്പോള്‍ പുതിയ പ്രശ്‌നത്തിന് വഴിവെച്ചിരിക്കുന്നത്.

അതേസമയം കെസി വേണുഗോപാലാണ് ഇപ്പോഴത്തെ മാറ്റത്തിന് കാരണമെന്നാണ് നേതാക്കള്‍ കരുതുന്നത്. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായി അടുപ്പമുള്ള നേതാക്കളെ തിരഞ്ഞുപിടിച്ച് ഒഴിവാക്കി എന്നാണ് വിലയിരുത്തല്‍. പട്ടിക പ്രഖ്യാപിച്ചാല്‍ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് നേതാക്കള്‍. നേരത്തെ തനിക്ക് പങ്കില്ലാത്ത കാര്യങ്ങളിലേക്കാണ് തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്ന് വേണുഗോപാല്‍ പറഞ്ഞിരുന്നു. താനല്ല പട്ടിക തീരുമാനിക്കുന്നതെന്നും, കേരള ഘടകം തരുന്നതിനനുസരിച്ച് ഹൈക്കമാന്‍ഡാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നേതാക്കള്‍ വേണുഗോപാല്‍ പറഞ്ഞത് വിശ്വസിച്ചിട്ടില്ല.

കെപിസിസിയുടെ പുനസംഘടനാ പട്ടികയെ കുറിച്ച് അറിയില്ലെന്നാണ് ഗ്രൂപ്പുകള്‍ പറയുന്നത്. മൂന്ന് പേര്‍ ഇരുന്ന് എല്ലാം തീരുമാനിക്കുന്നുവെന്നാണ് പരാതി. പട്ടിക അന്തിമമാക്കിയ ശേഷം ബന്ധപ്പെടാമെന്ന് നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍ ഡിസിസി പുനസംഘടന പോലെ ഇക്കാര്യത്തിലും അതുണ്ടായില്ല. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ബന്ധപ്പെട്ടാല്‍ പരാതി അറിയിക്കുമെന്നാണ് ഇവരുടെ നിലപാട്. നേരത്തെ താരിഖ് അന്‍വര്‍ ഡിസിസി പുനസംഘടനയിലെ പരാതിയില്‍ നേതാക്കളുമായി സംസാരിച്ചിരുന്നു. അതേ പോലെ ഇക്കാര്യത്തിലും ചര്‍ച്ചകള്‍ നടത്തുമെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

സാരിയില്‍ മാലഖയെ പോലെ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

പക്ഷേ ഹൈക്കമാന്‍ഡ് സുധാകരന് സംസ്ഥാനത്ത് പൂര്‍ണ നിയന്ത്രണം നല്‍കിയ സാഹചര്യത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക് വലിയ പ്രതീക്ഷയുമില്ല. നേരത്തെ മാനദണ്ഡം ചൂണ്ടിക്കാണിച്ച് ഒരു ഡസനില്‍ അധികം നേതാക്കളെ കെപിസിസി ഒഴിവാക്കിയിരുന്നു. ജോസഫ് വാഴയ്ക്കന്‍, എന്‍ സുബ്രഹ്മണ്യന്‍, ശരത്ചന്ദ്രപ്രസാദ്, ശൂരനാട് രാജശേഖരന്‍, തമ്പാനൂര്‍ രവി അടക്കമുള്ള നേതാക്കളെയാണ് ഒഴിവാക്കിയത്. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധിച്ചത്. കൂടിയാലോചനകള്‍ നടന്നില്ലെന്ന് വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും എംഎം ഹസ്സനും പരാതിപ്പെട്ടിരുന്നു. അതേസമയം ഇവരുടെ പ്രതിഷേധം ഫലം കാണാന്‍ സാധ്യത കുറവാണ്.

മുതിര്‍ന്ന നേതാക്കല്‍, വര്‍ക്കിംഗ് പ്രസിഡന്റ് എന്നിവരെല്ലാം അന്തിമ പട്ടികയുടെ കാര്യത്തില്‍ അതൃപ്തിയിലാണ്. ഇവരാരും പുനസംഘടനയെ കുറിച്ച് അറിയില്ലെന്ന നിലപാടിലാണ്. സുധാകരന്‍ പക്ഷേ പട്ടിക പുറത്തുവരുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന നിലപാടിലാണ്. ഗ്രൂപ്പുകളുടെ സമ്മര്‍ദമൊന്നും ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. നേതൃത്വം ഏകപക്ഷീയമായി ഇടപെടുന്നുവെന്ന പരാതി ഗ്രൂപ്പുകള്‍ക്കുണ്ട്. അതേസമയം പ്രതിഷേധം കണക്കിലെടുക്കാതെ സുധാകരന്‍ നല്‍കിയ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിക്കുമെന്നാണ് സൂചന. താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡുമായി സംസാരിച്ച ശേഷമായിരിക്കും ഇത്. മുതിര്‍ന്ന നേതാക്കളുമായി ഇക്കാര്യം സോണിയയും രാഹുലും സംസാരിക്കാനാണ് സാധ്യത.

ഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആര്യന്‍? വാങ്ങാനാവുക ഈ ഭക്ഷണങ്ങള്‍, ജയിലില്‍ മോശം സാഹചര്യംഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആര്യന്‍? വാങ്ങാനാവുക ഈ ഭക്ഷണങ്ങള്‍, ജയിലില്‍ മോശം സാഹചര്യം

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
kpcc reshuffle: group leaders shows dissent, they says prominent names avoided by kc venugopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X