കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി പുന;സംഘടന; കെ സുധാകരന് പുതിയ തലവേദന..സോണിയ ഗാന്ധിക്ക് കത്തയച്ച് നേതാക്കൾ

Google Oneindia Malayalam News

തിരുവനന്തപുരം; ഡിസിസി അധ്യക്ഷൻമാരുടെ നിയമനത്തെ ചൊല്ലി കോൺഗ്രസിൽ ഉയർന്ന പൊട്ടിത്തെറികൾ ഏറെ പണിപ്പെട്ടായിരുന്നു കെപിസിസി നേതൃത്വം പരിഹരിച്ചത്. മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചില്ലെന്നതും ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചു എന്നതുമായിരുന്നു പാർട്ടിയിലെ കലാപത്തിന് കാരണമായത്. അതുകൊണ്ട് തന്നെ കെപിസിസി പുന;സംഘടന പരമാവധി ചർച്ച നടത്തി പ്രശ്നങ്ങൾ ഇല്ലാതെ പൂർത്തീകരിക്കാനായിരുന്നു നേതൃത്വത്തിൻറെ ലക്ഷ്യം. ഇതിനായി മുതിർന്ന നേതാക്കളുമായി വിശദമായ ചർച്ചയ്ക്ക് തുടക്കം കുറിക്കുയും ചെയ്തു. എന്നാൽ പുന;സംഘടന സംബന്ധിച്ച മാനദണ്ഡങ്ങളിൽ കടുത്ത അതൃപ്തി ഉയർത്തി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് നേതൃത്വം.

1

ഗ്രൂപ്പുകളിൽ നിന്ന് തന്നെ ഗ്രൂപ്പ് അതീത നേതാക്കളെ കണ്ടെത്തി കെപിസിസി പുന;സംഘടന പൂർത്തിയാക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തിരുമാനം. ഡിസിസി അധ്യക്ഷ നിയമനത്തിൽ ഉണ്ടായ അതൃപ്തികൾ ആവർത്തിക്കാതിരിക്കാൻ ഓരോ ഘട്ടത്തിലും മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയേയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാകും നടപടികൾ എന്ന നിർദ്ദേശം കെപിസിസി നേതൃത്വത്തിന് ഹൈക്കമാന്റും നൽകിയിരുന്നു.

2

ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് ശിൽപശാലയ്ക്കിടെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വിശദമായ ചർച്ചയ്ക്ക് ശേഷം കെപിസിസി പുന;സംഘടനയ്ക്കായി വ്യക്തമായ മാനദണ്ഡങ്ങൾ തയ്യാറാക്കുകയും ചെയ്തു. 175 കെപിസിസി നിർവാഹക സമിതി അംഗങ്ങൾ ഉൾപ്പടെ 331 പേർ അടങ്ങുന്നതാണ് നിലവിലെ ഭാരവാഹി പട്ടിക. ഇത് 51 പേരിലേക്ക് ചുരുക്കാനാണ് പാർട്ടി തിരുമാനം. 4 ഉപാധ്യക്ഷൻമാർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 നിർവാഹക സമിതി അംഗങ്ങൾ എന്നിവരെയാണ് പുതിതായി നിയമിക്കേണ്ടത്.

3

എന്നാൽ 331 ൽ നിന്ന് 51 ലേക്ക് എത്തുമ്പോൾ പല പ്രമുഖ നേതാക്കളേsയും മാറ്റി നിർത്തേണ്ട സാഹചര്യം വരും. അത് വലിയ പൊട്ടിത്തെറിക്കും കാരണമാകുമെന്ന് നേതൃത്വം കണക്ക് കൂട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നാല് നേതാക്കളും നടത്തിയ കൂടിക്കാഴ്ചയിൽ ഭാരവാഹി നിയമനത്തിനായി പ്രത്യേക മാനദണ്ഡങ്ങൾ തയ്യാറാക്കിയത്. ഇതിൽ പ്രധാനം 5 വർഷം ഭാരവാഹികൾ ആയവരെയും ജന പ്രതിനിധികളെയും ഒഴിവാക്കുക എന്നതാണ്. നേരത്തേ ഡിസിസി അധ്യക്ഷ നിയമനത്തിലും സമാന മാനദണ്ഡം നടപ്പാക്കിയിരുന്നു. രാഷ്ട്രീയകാര്യ സമിതി അഴിച്ച് പണിയാനും തിരുമാനം കൈക്കൊണ്ടിട്ടുണ്ട്.

4

കാലപരിധി പത്ത് വർഷമായി നിശ്ചയിക്കണമെന്ന അഭിപ്രായം ചർച്ചയിൽ ഉയർന്നിരുന്നുവെങ്കിലും അഞ്ച് വർഷം ആണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതോടെ ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വിശ്വസ്തരായ പല നേതാക്കളും പുറത്താകും. തമ്പാനൂർ രവി , ജോസഫ് വാഴയ്ക്കൻ, പത്മജ വേണുഗോപാൽ, ശൂരനാട് രാജശേഖരൻ, പഴകുളം മധു,എന്‍ സുബ്രഹ്മണ്യന്‍, പത്മജ വേണുഗോപാല്‍, തമ്പാനൂര്‍ രവി, ശരത് ചന്ദ്രപ്രസാദ്, സി.ആര്‍ മഹേഷ്, മാത്യു കുഴല്‍ നാടന്‍, സജീവ് ജോസഫ്, ദീപ്തി മേരി വര്‍ഗീസ്, ജയ്സണ്‍ ജോസഫ് തുടങ്ങിയ നേതാക്കളെല്ലാവരും ഇക്കൂട്ടത്തിൽ പുറത്തായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

5

ഇതോടെ കെപിസിസി മാനദണ്ഡങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. അഞ്ച് വർഷം പദവി വഹിച്ച നേതാക്കളെ ഒഴിവാക്കാനുള്ള തിരുമാനം അംഗീകരിക്കാനാകില്ലെന്ന് ഇവർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് നേതാക്കൾ കത്തയച്ചു. മുതിർന്ന പാർട്ടിയിലെ പരിചയ സമ്പന്നരായ നേതാക്കളെ തഴയുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇവർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. യുവാക്കൾക്കൊപ്പം തന്നെ പരിചയ സമ്പന്നരായ നേതാക്കളേയും പുന;സംഘടനയിൽ ഉൾപ്പെടുത്തണമെന്നും മാത്രമല്ല വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും ഇവർ കത്തിൽ ആവശ്യപ്പെടുന്നു.

6

അതേസമയം ആരേയും ഒഴിവാക്കാൻ ലക്ഷ്യം വെച്ചല്ല പുതിയ മാനദണ്ഡങ്ങളെന്ന് കെ സുധാകരൻ പറഞ്ഞു. ഉത്തരവാദിത്തങ്ങൾ കൂടുതൽ നേതാക്കളിലേക്ക് വികേന്ദ്രീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇപ്പോഴത്തെ ചർച്ചകളെന്നും സുധാകരൻ വ്യക്തമാക്കി. അതേസമയം പാർട്ടിയിലെ അച്ചടക്കമില്ലായ്മയെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും സുധാകരൻ പറഞ്ഞു. ജനങ്ങളുടേയും പാർട്ടി അനുഭാവികളുടേയും ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ലക്ഷ്യം. അതിനായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നും സുധാകരൻ പറഞ്ഞു.

7

എല്ലാവരേയും തൃപ്തിപ്പെടുത്തുകയെന്നത് നടപ്പാകുന്ന കാര്യമല്ല. നേരത്തേ എല്ലാവരുടേയും പിന്തുണയോടെയാണ് കെപിസിസി വിശാല എക്സിക്യൂട്ടീവ് രൂപീകരിച്ചത്. എന്നാൽ ആ കമ്മിറ്റിക്കു യോഗം ചേരാൻ പോലും കഴിഞ്ഞില്ല. കാര്യമായ ചർച്ചകൾ നടക്കേണ്ട സ്ഥലമായിരുന്നു അത്. എന്നാൽ അതുണ്ടായില്ല. ഇത്തരത്തിൽ പാർട്ടി ഭരണഘടനയെ പോലും അനുസരിക്കാതെയുള്ള പ്രവർത്തനങ്ങളാണ് പാർട്ടിയിൽ നടക്കുന്നത്. ഇതിന് എല്ലാം അവസാനം കാണും. ആറ് മാസത്തിനുള്ളിൽ ഇപ്പോഴത്തെ പ്രയത്നങ്ങളുടെ ഫലം കണ്ട് തുടങ്ങുമെന്നും സുധാകരൻ പറഞ്ഞു. അതേസമയം പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാത്ത നേതാക്കൾക്കും ഒരേ നീതി എന്ന പരിപാടി ഇനി കോൺഗ്രസിൽ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു.

8

അതേസമയം കെപിസിസി പുന;സംഘടനയിലും പാർട്ടിയിൽ തർക്കങ്ങൾ ശക്തമാകുമെന്ന കണക്ക് കൂട്ടലിൽ തന്നെയാണ് കെ പി സി സി നേതൃത്വം. എന്നാൽ അതൃപ്തി ഉയർത്തുന്ന നേതാക്കളെ പിണക്കാതിരിക്കാൻ രാഷ്ട്രീയകാര്യ സമിതിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി പരിഹാരം കാണാനാണ് ഇപ്പോഴത്തെ ആലോചന. മാത്രമല്ല പുതിയ പല സമിതികൾ രൂപീകരിച്ച് ഇവയിലും കൂടുതൽ നേതാക്കളെ ഉൾപ്പെടുത്തിയേക്കും.

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN
9

കെപിസിസി പുന;സംഘടനയെ ചൊല്ലിയും നേതാക്കൾ പാർട്ടി വിടുന്ന സാഹചര്യമുണ്ടാതിരിക്കാനുള്ള കരുതലിലാണ് നേതൃത്വം. ഇപ്പോൾ തന്നെ മുതിർന്ന നേതാക്കൾ ഉയർത്തുന്ന പരാതികൾ കേൾക്കാൻ പുതിയ നേതൃത്വം തയ്യാറാകുന്നില്ലെന്ന വിമർശനം ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. അതേസമയം നിലവിലെ ചർച്ചകളിൽ ചെന്നിത്തലയും ഉമ്മൻചാണ്ടിയും കെ പി സി സി നേതൃത്വത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നത്
നേതൃത്വത്തിന് ആശ്വാസമാണ്.

'ശിവേട്ടേൻ' എജ്ജാതി റൊമാന്റിക്ക്..ഷഫ്നയെ മാറോടണച്ച് സജിൻ.. പിറന്നാൾ ആഘോഷ ചിത്രങ്ങൾ പുറത്ത്

English summary
KPCC revamp; Congress leaders seeks Sonia gandhi's intervention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X