കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിന് അടുത്ത തലവേദന; രാഷ്ട്രീയകാര്യ സമിതി ഒഴിവാക്കണമെന്ന് ഗ്രൂപ്പ് നേതാക്കൾ

Google Oneindia Malayalam News

തിരുവനന്തപുരം; പ്രതിസന്ധി തുടരുന്നതിനിടയിലും കെപിസിസി ഭാരവാഹികളുടെ നിയമനം സംബന്ധിച്ചുള്ള ചർച്ചകൾ കോൺഗ്രസിൽ പുരോഗമിക്കുകയാണ്. ഈ മാസം 30 ന് തന്നെ പുനഃസംഘടന നടപടികൾ പൂർത്തിയാക്കാനാണ് നേതൃത്വത്തിന്റെ തിരുമാനം. അതിന് ശേഷമായിരിക്കും ഡിസിസി ഭാരവാഹികളുടെ കാര്യത്തിലുള്ള ചർച്ചകൾ നടത്തുക. അതിനിടെ കെപിസിസി പുനഃസംഘടനയിൽ ജംബോ കമ്മിറ്റികൾ ഇല്ലാതാകുമ്പോൾ രാഷ്ട്രീയകാര്യ സമിതി നിലനിർത്തണമോയെന്നത് സംബന്ധിച്ചുള്ള തർക്കങ്ങൾ കോൺഗ്രസിൽ ചൂട് പിടിച്ചിരിക്കുകയാണ്.

1

കെപിസിസി പുനഃസംഘടന ചർച്ചകൾക്കായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറും മറ്റ് എഐസിസി അംഗങ്ങളും കേരളത്തിൽ എത്തിയിട്ടുണ്ട്. എന്നാൽ മുതിർന്ന നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വിഎം സുധീരന്റെ രാജിയും തുടർ പ്രതിസന്ധികളുടേയും പശ്ചാത്തലത്തിൽ പുനഃസംഘടന ചർച്ചകൾ ആരംഭിച്ചിട്ടില്ല. ഉടൻ തന്നെ ചർച്ചകൾ ആരംഭിക്കുമെന്നാണ് സൂചന. ഡിസിസി അധ്യക്ഷൻമാരെ കണ്ടെത്തിയ മാതൃകയിൽ ഗ്രൂപ്പ് അതീതമായി നേതാക്കളെ കണ്ടെത്താനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം. ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചപ്പോൾ മതിയായ ചർച്ച നടത്തിയില്ലെന്ന് ആരോപിച്ച് ഗ്രൂപ്പ് നേതാക്കൾ കടുത്ത എതിർപ്പുയർത്തിയതിനാൽ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കെപിസിസി നേതൃത്വം രണ്ട് തവണ ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്.

2

നിലവിൽ 250 ലെറെ അംഗങ്ങളാണ് കെപിസിസിയിൽ ഉള്ളത്. അധ്യക്ഷന കൂടെ മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരെ ഹൈക്കമാന്റ് നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ പുറമെ 15 ജനറല്‍ സെക്രട്ടറിമാരേയും 4 വൈസ് പ്രസിഡന്റുമാരേയും കണ്ടെത്തണം. ഒപ്പം നിർവ്വാഹക സമിതിയിൽ 28 അംഗങ്ങളേയും കൂടി ഉൾപ്പെടുത്തും. ഇതോടെ 51 അംഗങ്ങളാകും കെപിസിസിയിൽ ഉണ്ടാകുക.ഈ 51 അംഗങ്ങള്‍ക്ക് പുറമെ ഏതാനും പേര്‍ ക്ഷണിതാക്കളും എക്സോ- ഓഫീഷ്യോ അംഗങ്ങളും ആയി ഉണ്ടാകും
എന്നാൽ ജംബോ കമ്മിറ്റി 51 ലേക്ക് ഒതുങ്ങുന്നതോടെ നിരവധി മുതിർന്ന നേതാക്കൾ ഉൾപ്പെടെ പുറത്താകും എന്ന കാര്യത്തിൽ തർക്കമില്ല. പ്രത്യേകിച്ച് ഗ്രൂപ്പ് വക്താക്കളുടെ വിശ്വസ്തർ. മാത്രമല്ല പുനഃസംഘടന മാനദണ്ഡങ്ങളിൽ തട്ടിയും നിരവധി നേതാക്കൾക്ക് അവസരം നഷ്ടമാകും. . തുടര്‍ച്ചയായി അ‍ഞ്ച് വര്‍ഷം ഭാരവാഹികളായിരുന്നവരേയും ജനപ്രതിനിധികളേയും ഒഴിവാക്കാനാണ് തീരുമാനം. ഒരാള്‍ക്ക് ഒരു പദവി എന്നാതാണ് സുധാകരനറെ നയം. ഇതിലൂടെ പുതിയ നേതാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ. ഡി സി സി ഭാരാവഹി പട്ടികയിൽ നിന്നും വിരുദ്ധമായ യുവാക്കൾക്കും പുതുമുഖങ്ങൾക്കും പരിഗണന നൽകാനും ലക്ഷ്യം വെച്ചുള്ളതാണ് നീക്കം.

3

എന്നാൽ ഇതിനോടകം തന്നെ പുതിയ മാനദണ്ഡങ്ങൾക്കെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. നിർദ്ദേശങ്ങൾ നടപ്പാക്കുന്നതോടെ കാര്യപ്രാപ്തിയുള്ള നേതാക്കൾക്ക് അവസരം നഷ്ടാമാകുമെന്നാണ് നേതാക്കൾ ഉയർത്തുന്ന ആക്ഷേപം. അതേസമയം അതൃപ്തി പരസ്യമാക്കുന്ന നേതാക്കളെ രാഷ്ട്രീയ കാര്യസമിതിയിൽ ഉൾപ്പെടുത്തി പ്രശ്ന പരിഹാരം കാണാനാണ് കെ പി സി സി നേതൃത്വം ആലോചിക്കുന്നത്. എന്നാൽ കെപിസിസി നേതൃത്വത്തിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് രാഷ്ട്രീയ കാര്യ സമിതി ഇനി നിലനിർത്തേണ്ട ആവശ്യമില്ലെന്നാണ് ഇപ്പോൾ ഒരു വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. 2016 ൽ വിഎം സുധീരന്‍ കെ പി സി സി അധ്യക്ഷനായിരിക്കെ ഹൈക്കമാന്‍ഡായിരുന്നു അന്ന് രാഷ്ട്രീയകാര്യ സമിതിക്ക് രൂപം നല്‍കിയത്.പാർട്ടിയിൽ കലാപക്കൊടി ഉയർത്തുന്ന നേതാക്കളെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹൈക്കമാന്റ് സമിതിക്ക് രൂപം നൽകിയത്. താല്‍ക്കാലിക സമിതിയായിട്ടായിരുന്നു നിയമനമെങ്കിലും പിന്നീട് അതൊരു സ്ഥിരം സമിതിയായി പ്രവര്‍ത്തിക്കുകയായിരുന്നു. സുധീരനും മുല്ലപ്പള്ളിയും അധ്യക്ഷൻമാരായിരുന്ന കാലത്ത് ഭാരവാഹികളുടെ എണ്ണം 200 ആയിരുന്നതിനാൽ തിരുമാനം എടുത്തിരുന്നത് രാഷ്ട്രീകാര്യ സമിതിയായിരുന്നു.

4

എന്നാൽ കെ പി സി സി ഭാരവാഹികളുടെ എണ്ണം 51 ലേക്ക് കുറയുമ്പോൾ എന്തിനാണ് അത്ര തന്നെ അംഗങ്ങളുള്ള രാഷ്ട്രീയ കാര്യസമിതിയുടെ ആവശ്യം എന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ചോദിച്ചിക്കുന്നത്.മാത്രമല്ല രാഷ്രീയകാര്യ സമിതി താത്കാലിക സംവിധാനമാണെന്നും കോൺഗ്രസ് ഭരണ ഘടയിൽ അത്തരമൊരു സമിതി ഇല്ലെന്നും എതിർക്കുന്നവര് പറയുന്നു. അതേസമയം ഉപദേശക സമിതി തുടരുണമെന്ന നിലപാടും ചിലർ പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയകാര്യ സമിതി പിരിച്ചുവിടില്ലെന്ന ഉറച്ച നിലപാടിലാണ് കെപിസിസി നേതൃത്വം. മാത്രമല്ല രാഷ്ട്രീയ കാര്യ സമിതി പുനഃസംഘടിപ്പിക്കണമെന്നും ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

5

അതേസമയം പുതിയ നേതൃത്വത്തിന്റെ സമീപനങ്ങളോട് ഗ്രൂപ്പ് ഇതര നേതാക്കൾ കൂട്ടി രംഗത്തത്തിയത് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. പുതിയ കെപിസിസി നേതൃത്വം ഏകപക്ഷീയമായി തിരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്നതാണ് നേതാക്കൾ ഉയർത്തുന്ന ആക്ഷേപം. ചർച്ചകൾ നടത്താനോ മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാനോ നേതൃത്വം തയ്യാറാകുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. പുനഃസംഘടന നടപടികൾ പ്രതിഷേധിച്ച് നേതാക്കൾ രംഗത്തെത്തിയപ്പോൾ അച്ചടക്ക നടപടിയിലൂടെ അവരെ അകറ്റി നിർത്താനാണ് നേതൃത്വം ശ്രമിച്ചത്. നേതാക്കളുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനും തയ്യാറായിരുന്നുവെങ്കിലും മൂന്ന് ജനറൽ സെക്രട്ടറിമാർ പാർട്ടി വിട്ട് സിപിഎമ്മിൽ എത്തുന്ന സാഹചര്യം ഉണ്ടാവുമായിരുന്നില്ലെന്നാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

6

തുടക്കത്തിൽ ഗ്രൂപ്പ് അതീത കെ പി സി സി നേതൃത്വത്തെ സ്വാഗതം ചെയ്ത വി എം സുധീരനും മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ചത് ഹൈക്കമാന്റിനും വെട്ടിലായിരിക്കുകയാണ്. കേരളത്തിലെ നേതൃനീക്കത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും ഹൈക്കമാന്റ് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നതാണ് സുധീരൻ ഉയർത്തിയ പരാതി. ഇപ്പോഴത്തെ രീതികൾ പുനഃപരിശോധിക്കാൻ തയ്യാറായില്ലേങ്കിൽ പാർട്ടി കൂടുതൽ ക്ഷീണിച്ചേക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. അതേസമയം ഇപ്പോഴത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുനഃസംഘടന നടപടികൾ വൈകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.കൂടുതൽ ചർച്ച നടത്താതെ മുന്നോട്ട് പോകാൻ ഇനി നേതൃത്വത്തിന് സാധിക്കില്ല. കൂടുതൽ രാജികൾ ഉണ്ടായാൽ ഹൈക്കമാന്റും ശക്തമായ ഇടപെടലുകൾ നടത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

സച്ചിന്റെ നീക്കങ്ങൾ അസ്ഥാനത്ത്? ഇനിയും കാത്തിരിക്കേണ്ടി വരും.. പഞ്ചാബ് മോഡൽ നടക്കില്ലെന്ന് കോൺഗ്രസ് നീരീക്ഷകൻസച്ചിന്റെ നീക്കങ്ങൾ അസ്ഥാനത്ത്? ഇനിയും കാത്തിരിക്കേണ്ടി വരും.. പഞ്ചാബ് മോഡൽ നടക്കില്ലെന്ന് കോൺഗ്രസ് നീരീക്ഷകൻ

English summary
KPCC revamp; Leaders asks to dissolve political affairs committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X