കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഡിസിസി പ്രസിഡന്റിന്റെ നറുക്ക് വീഴില്ല; കാത്തിരിക്കുന്നവര്‍ വേറേയും

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി, ഡിസിസി പുന:സംഘടന സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ ജൂണ്‍ 23, ബുധനാഴ്ച കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ചേരുകയാണ്. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ചേരുന്ന ആദ്യ രാഷ്ട്രീയകാര്യ സമിതി എന്ന പ്രത്യേകതയും ഉണ്ട്.

 പാലക്കാട് വിടിയും എറണാകുളത്ത് ഷിയാസും, മലപ്പുറത്ത് സര്‍പ്രൈസ്; ജില്ലകളെ നയിക്കാന്‍ യുവനിര വരും പാലക്കാട് വിടിയും എറണാകുളത്ത് ഷിയാസും, മലപ്പുറത്ത് സര്‍പ്രൈസ്; ജില്ലകളെ നയിക്കാന്‍ യുവനിര വരും

ബ്രണ്ണന്‍ കോളേജില്‍ രണ്ടുതവണ തോറ്റ സുധാകരന്‍! ഒരിക്കല്‍ കിട്ടിയത് 70 വോട്ട്- ഓര്‍ത്തെടുത്ത് മാധ്യമ പ്രവർത്തകൻബ്രണ്ണന്‍ കോളേജില്‍ രണ്ടുതവണ തോറ്റ സുധാകരന്‍! ഒരിക്കല്‍ കിട്ടിയത് 70 വോട്ട്- ഓര്‍ത്തെടുത്ത് മാധ്യമ പ്രവർത്തകൻ

പതിവിന് വിപരീതമായി ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് ഇത്തവണ വലിയ പ്രാമുഖ്യം പുന:സംഘടനയില്‍ ഉണ്ടാവില്ല. ഇക്കാര്യത്തില്‍ കെ സുധാകരന് ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ട്. എന്നാല്‍, ഗ്രൂപ്പ് നേതാക്കള്‍ ഈ നീക്കത്തെ എങ്ങനെ നേരിടും എന്നതും കണ്ടറിയേണ്ടതുണ്ട്. വിശദാംശങ്ങള്‍...

ജംബോ കമ്മിറ്റികള്‍ വേണ്ട

ജംബോ കമ്മിറ്റികള്‍ വേണ്ട

കഴിഞ്ഞ തവണ കെപിസിസിയ്ക്കും ഡിസിസിയ്ക്കും എല്ലാം ജംബോ കമ്മിറ്റികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഗ്രൂപ്പ് താത്പര്യങ്ങള്‍ മാത്രം പരിഗണിച്ചുകൊണ്ടായിരുന്നു ഇത്. ഈ ജംബോ കമ്മിറ്റികള്‍ ആണ് പാര്‍ട്ടിയുടെ അടിത്തറയിളക്കിയത് എന്നൊരു ആക്ഷേപമുണ്ട്. പുതിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ജംബോ കമ്മിറ്റികളില്‍ താത്പര്യമില്ല.

കാത്തിരിക്കുന്നവര്‍

കാത്തിരിക്കുന്നവര്‍

എല്ലാ ഡിസിസികളിലും അധ്യക്ഷന്‍മാരെ മാറ്റിയേക്കും എന്നാണ് സൂചന. അത് പ്രതീക്ഷിച്ച് പലരും കാത്തിരിക്കുന്നും ഉണ്ട്. അതില്‍ എംപിമാരും എംഎല്‍എമാരും ഒക്കെയുണ്ട്. എന്നാല്‍, ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എംഎല്‍എമാരേയും എംപിമാരേയും പരിഗണിക്കാന്‍ സാധ്യതയില്ല. ജില്ലയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനം നടത്താന്‍ കഴിയുന്നവര്‍ക്ക് മാത്രമേ അവസരമുണ്ടാകൂ.

കെപിസിസിയില്‍ സാധ്യത

കെപിസിസിയില്‍ സാധ്യത

എന്നാല്‍ ജനപ്രതിനിധികളെ പുന:സംഘടനയില്‍ നിന്ന് പൂര്‍ണമായും മാറ്റി നിര്‍ത്താന്‍ ഇടയില്ല. കെപിസിസി പുന:സംഘടനയില്‍ ഇവര്‍ക്ക് അവസരം നല്‍കുമെന്നാണ് സൂചന. എന്നാല്‍ എത്രപേര്‍ക്ക് ഇതില്‍ അവസരം ലഭിക്കും എന്നതും ചോദ്യമാണ്. പല പ്രമുഖരേയും ഇത്തവണ സ്ഥാനമാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടി വരും.

യുവരക്തം വന്നേക്കും

യുവരക്തം വന്നേക്കും

പല ഡിസിസികളിലും ഇത്തവണ യുവനേതാക്കള്‍ അധ്യക്ഷ പദവിയിലേക്ക് എത്തിയേക്കുമെന്ന ചര്‍ച്ചകളും കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്നുണ്ട്. വിടി ബല്‍റാം, വിഎസ് ജോയ്, നിജേഷ് അരവിന്ദ്, മുഹമ്മദ് ഷിയാസ് എന്നിവരുടെ പേരുകളാണ് ഇത്തരത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.

വച്ചുമാറല്‍

വച്ചുമാറല്‍

ഇതിനിടെ മറ്റൊരു ചര്‍ച്ചയും സജീവമാണ്. ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുമ്പോള്‍ അവരെ കെപിസിസി ഭാരവാഹികളാക്കിയേക്കും എന്നാണ്. അതുപോലെ തന്നെ ചില കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നും ശ്രുതിയുണ്ട്. അങ്ങനെയെങ്കില്‍ ഫലത്തില്‍ വലിയ മാറ്റമില്ലാത്ത അവസ്ഥയാകും എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

മാനദണ്ഡങ്ങള്‍ മാത്രം

മാനദണ്ഡങ്ങള്‍ മാത്രം

രാഷ്ട്രീയ കാര്യ സമിതിയില്‍ കെപിസിസി- ഡിസിസി പുന:സംഘടനയുടെ മാനദണ്ഡങ്ങള്‍ മാത്രമേ തീരുമാനിക്കാനിടയുള്ളു എന്നാണ് വാര്‍ത്തകള്‍. ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തില്‍ എഐസിസിയുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായേക്കും.

സുധാകരന്റെ തീരുമാനം

സുധാകരന്റെ തീരുമാനം

എന്തായാലും ഇത്തവണത്തെ കെപിസിസി-ഡിസിസി പുന:സംഘടനയില്‍ കെ സുധാകരന്റെ തീരുമാനങ്ങളായിരിക്കും ഏറെ നിര്‍ണായകം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിര്‍ദ്ദേശങ്ങളും പരിഗണിക്കപ്പെടും. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കെസി വേണുഗോപാലിന്റെ താത്പര്യങ്ങളും പരിഗണിക്കേണ്ടി വരും.

പുതു ഗ്രൂപ്പിനുള്ള സാധ്യത

പുതു ഗ്രൂപ്പിനുള്ള സാധ്യത

കേരളത്തില്‍ ഇനി നടക്കാന്‍ പോകുന്ന പുന:സംഘടന, ഒരു പുതിയ ഗ്രൂപ്പിന്റെ ഉദയവും ശക്തിപ്രകടനവും ആകുമോ എന്ന ആശങ്ക എ, ഐ ഗ്രൂപ്പുകള്‍ക്കുണ്ട്. പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍ എന്നിവരുടെ നിയമനങ്ങളോടെ എ, ഐ ഗ്രൂപ്പുകളില്‍ ഇതിനകം തന്നെ വിള്ളല്‍ വീണിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

മലയാളികളുടെ പാപ്പരത്തം കാണണോ... ഇതാ ഈ ട്രോളുകൾ ഒന്നുകണ്ടാൽ മതി; ഇരട്ടത്താപ്പുകളെ വെട്ടിപ്പൊളിക്കുന്ന ട്രോളുകൾമലയാളികളുടെ പാപ്പരത്തം കാണണോ... ഇതാ ഈ ട്രോളുകൾ ഒന്നുകണ്ടാൽ മതി; ഇരട്ടത്താപ്പുകളെ വെട്ടിപ്പൊളിക്കുന്ന ട്രോളുകൾ

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN

'കല്യാണത്തിന് ചേച്ചിയിട്ട സ്വര്‍ണം കാരണം സാരി പോലും കാണാന്‍ വയ്യ'! ചുട്ടമറുപടിയുമായി അശ്വതി ശ്രീകാന്ത്'കല്യാണത്തിന് ചേച്ചിയിട്ട സ്വര്‍ണം കാരണം സാരി പോലും കാണാന്‍ വയ്യ'! ചുട്ടമറുപടിയുമായി അശ്വതി ശ്രീകാന്ത്

English summary
KPCC's political committee to convene to decide the criteria for DCC and KPCC reorganization. MPs and MLAs may not be considered for DCC President posts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X