കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിടി ബൽറാമിന്റേത് നാണം കെട്ട പരാമർശം; പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി

  • By Goury Viswanathan
Google Oneindia Malayalam News

തിരുവനന്തപുരം: രാഹുൽ ഗാന്ധിയേയും രാഹുൽ ഈശ്വറിനേയും താരതമ്യം ചെയ്ത വിടി ബൽറാമിനെ ചോദ്യം ചെയ്ത് കെപിസിസി. വിടി ബൽറാമിന്റെ പരാമർശം നാണം കെട്ടതാണെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിടി ബൽറാമിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിലെ കോൺഗ്രസ് നിലപാടിനെ ചോദ്യം ചെയ്ത് വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ രാഹുൽ ഈശ്വറല്ല, രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്റെ നേതാവെന്ന് ഓർക്കണമെന്ന് വിടി ബൽറാം എഴുതിയിരുന്നു.

രാഹുൽ ഗാന്ധിയോപ്പോലൊരു ദേശീയ നേതാവിനെ രാഹുൽ ഈശ്വറിനെപ്പോലൊരാളുമായി താരതമ്യം ചെയ്ത ബൽറാമിന്റെ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്, എല്ലാവരും പാർട്ടിക്ക് വിധേയരാണ്, മുല്ലപ്പള്ളി പറഞ്ഞു. വിടി ബൽറാമിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

നിലപാട് വ്യക്തമാക്കി

നിലപാട് വ്യക്തമാക്കി

ശബരിമല സ്ത്രീ പ്രവേശനത്തിനത്തിൽ വിശ്വസികൾക്കൊപ്പമാണ് കോൺഗ്രസ് എന്നാണ് നേതൃത്വം ആവർത്തിക്കുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനം തടയാൻ സമരം ചെയ്യുന്ന കോൺഗ്രസ് നിലപാടിനെ ചോദ്യം ചെയ്തായിന്നു വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സുപ്രീം കോടതി വിധി മാനിക്കുന്നു, എന്നാൽ ആചാരങ്ങൾ ലംഘിക്കാൻ പാടില്ല എന്നു പറയുന്ന രണ്ട് വള്ളത്തിൽ കാലുകുത്തുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. വിധി വന്നപ്പോൾ തന്നെ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ വിടി ബൽറാമും കോൺഗ്രസ് സമരത്തിനിറങ്ങിയതോടെ പ്രതിരോധത്തിലായി.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിർത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉൾക്കൊണ്ട് നിലപാടെടുക്കാനുള്ള കോൺഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസ്സിലാക്കുന്നു. പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വർഗീയമായി നെടുകെപ്പിളർക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനേയും സർക്കാരിനേയും തുറന്നു കാട്ടേണ്ടതുമുണ്ട്. എന്നാൽ അതിനപ്പുറം ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോൺഗ്രസിനില്ല- ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല

രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല

പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്സ് നിർത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. പാർട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ചിലർക്ക് പാർട്ടിയുടെ ആശയപരമായ ലെഗസിയേക്കുറിച്ച് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ട്.
ഓർക്കുക; രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവ് എന്നെഴുതിയായിരുന്നു വിടി ബൽറാം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഈ പരാമർശമാണ് നേതാക്കളെ ചൊടിപ്പിച്ചത്.

 അച്ചടക്കം വേണം

അച്ചടക്കം വേണം

രാഹുൽ ഗാന്ധിയേയും രാഹുൽ ഈശ്വറിനേയും താരതമ്യപ്പെടുത്തിയ വിടി ബൽറാമിന്റെ നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രൂക്ഷമായി വിമർശിച്ചു. അച്ചടക്കമില്ലാത്ത ആൾക്കൂട്ടമായി പാർട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. വിശ്വാസികൾക്കൊപ്പമെന്ന നിലപാടാണ് ആദ്യം മുതൽ തന്നെ കോൺഗ്രസ് സ്വീകരിച്ചത്. മുൻകൂട്ടി നിശ്ചയിച്ച സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

പ്രകടനം സഭയിലും വേണം

പ്രകടനം സഭയിലും വേണം

ബൽറാമിന്റെ പരസ്യാമായ അഭിപ്രായ പ്രകടനങ്ങളെ മുൻപും മുല്ലപ്പള്ളി ചോദ്യം ചെയ്തിരുന്നു. പ്രകടനങ്ങൾ വാട്സാപ്പിൽ മാത്രം പോരാ നിയമസഭയിൽ മുഖ്യമന്ത്രിയെക്കൊണ്ട് കണക്ക് പറയിപ്പിക്കുന്നതിലും വേണമെന്നായിരുന്നു പാലക്കാട് നടന്ന നേതൃയോഗത്തിൽ മുല്ലപ്പള്ളി ബൽറാമിനെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചത്. വിടി ബൽറാമിനേക്കാൾ പുരോഗമനവാദികൾ തന്നെയാണ് താനുൾപ്പെടെയുള്ളവരെന്നും മുല്ലപ്പള്ളി അന്ന് പറഞ്ഞിരുന്നു.

മൂവായിരം കോടിയുടെ പ്രതിമയും 20 കോടിയുടെ കിടപ്പാടവും.. കയ്യടി നേടി പിണറായി സർക്കാർമൂവായിരം കോടിയുടെ പ്രതിമയും 20 കോടിയുടെ കിടപ്പാടവും.. കയ്യടി നേടി പിണറായി സർക്കാർ

42 മുസ്ലിംകളെ വെടിവച്ച് കൊന്ന സംഭവം; 16 മുന്‍ പോലീസുകാര്‍ക്ക് ജീവപര്യന്തം42 മുസ്ലിംകളെ വെടിവച്ച് കൊന്ന സംഭവം; 16 മുന്‍ പോലീസുകാര്‍ക്ക് ജീവപര്യന്തം

English summary
kpcc saught explanation to vt balram on comparing rahul gandhi with rahul eswar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X