കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സ്തുതിയില്‍ കുരുങ്ങി അബ്ദുള്ളക്കുട്ടി; നടപടി വരുന്നു, കാരണം കാണിക്കല്‍ നോട്ടീസ്

Google Oneindia Malayalam News

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുകയും ഗാന്ധി തുല്യനായി അവതരിപ്പിക്കുകയും ചെയ്തതിന് മുന്‍ എംഎല്‍എ എപി അബ്ദുള്ളക്കുട്ടിക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മോദി സ്തുതി നടത്തുക മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നും അബ്ദുള്ളക്കുട്ടിക്കെതിരെ ആക്ഷേപമുണ്ട്.

06

കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരനെ കുറിച്ച് മോശം പാമര്‍ശം നടത്തിയതും അബ്ദുള്ളക്കുട്ടിക്കെതിരായ നടപടിക്ക് കാരണമാകുമെന്നാണ് വിവരം. അതേസമയം നോട്ടീസ് ലഭിച്ചിട്ടില്ലെന്ന അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് മോദിയെ സ്തുതിച്ച് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. വികസന പദ്ധതികളാണ് മോദിയെ വീണ്ടും അധികാരത്തിലെത്തിച്ചത് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സാധാരണക്കാരെ കണ്ടുള്ള മോദിയുടെ പ്രവര്‍ത്തനശൈലിയില്‍ ഗാന്ധിയന്‍ മൂല്യങ്ങളുണ്ടെന്നും അബ്ദുള്ളക്കുട്ടി പഞ്ഞു. പ്രതിപക്ഷത്തെ മാത്രമല്ല, ഭരണപക്ഷത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിക്ക് ഉണ്ടായിരിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.

അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് മഹാസഖ്യം? രഹസ്യനീക്കം പുറത്ത്, കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ്അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് മഹാസഖ്യം? രഹസ്യനീക്കം പുറത്ത്, കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ്

മുമ്പും പല ഘട്ടങ്ങളിലും അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനകള്‍ വിവാദമായിട്ടുണ്ട്. ഫലം വന്ന ശേഷം കേരളത്തില്‍ കോണ്‍ഗ്രസ് നേതാവ് മോദിയെ പുകഴ്ത്തുന്നത് ആദ്യമാണ്. അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ ഒട്ടേറെ ബിജെപി പ്രവര്‍ത്തകര്‍ സത്യം പറയുന്ന നേതാവ് എന്ന അഭിപ്രായപ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ആത്മാര്‍ഥതയും സത്യസന്ധതയും മറക്കരുതെന്ന് ചിലര്‍ ഓര്‍മിപ്പിക്കുന്നു. അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും അദ്ദേഹം നിഷേധിച്ചു.

English summary
KPCC Sent notice to AP Abdulla Kutty over Modi Praises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X