Get Updates
Get notified of breaking news, exclusive insights, and must-see stories!

1000 വീട് പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസ്; 500 വീടെങ്കിലും പൂര്‍ത്തീകരിക്കാന്‍ ശ്രമം

തിരുവനന്തപുരം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 1000 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പിന്‍വാങ്ങി കോണ്‍ഗ്രസ് നേതൃത്വം. ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തിലന്‍റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നിലപാട് മാറ്റിയത്. ആയിരമില്ലെങ്കിലും അഞ്ഞൂറ് വീടെങ്കിലും നിര്‍മ്മിച്ചു നല്‍കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ അറിയിച്ചത്.

പദ്ധതിപ്രകാരം എത്രവീടുകള്‍ പൂര്‍ത്തിയായെന്നോ, എത്ര വീടുകളുടെ പണി പുരോഗമിക്കുന്നെന്നോ, ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ എത്രവേണമെന്നോ ഒരു കണക്കും കെപിസിസിയുടെ കയ്യില്ലില്ല. എംഎല്‍എമാര്‍ മുന്‍കൈയെടുത്തു പണിത കുറച്ചുവീടുകള്‍ക്കു പുറമെ, എഐസിസി നല്‍കിയ രണ്ടുകോടി രൂപ വിനിയോഗിച്ചുള്ള നിര്‍മാണവും കഴിഞ്ഞാല്‍ പദ്ധതി അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസ് പ്രഖ്യാപിച്ച ആയിരം വീടുകളെവിടെയെന്ന ഇടത് നേതാക്കളും മാധ്യമങ്ങളും നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് എത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

അഞ്ഞൂറ് വീടെങ്കിലും

അഞ്ഞൂറ് വീടെങ്കിലും

'ആയിരം വീട് ഉണ്ടാക്കാനാകുമോയെന്ന് ആശങ്കയുണ്ട്. അഞ്ഞൂറ് വീടെങ്കിലും പൂർത്തിയാക്കാനാണ് കെ പി സി സി യുടെ ശ്രമം. മുൻ പ്രസിഡണ്ട് ആത്മാർത്ഥത കൊണ്ടാണ് ആയിരം വീടെന്ന് പ്രഖ്യാപിച്ചത്' എന്നാണ് കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. പ്രളയ പുനരധിവാസത്തിന്‍റെ പേരില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ കെപിസിസിയുടെ വീട് നിര്‍മ്മാണത്തെക്കുറിച്ച് മറുചേദ്യം ഉയര്‍ന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു.

1000 വീടുകൾ എവിടെ

1000 വീടുകൾ എവിടെ

പ്രളയ പുനർനിർമാണത്തിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയപ്പോള്‍ 1000 വീട് പദ്ധതി പരാമര്‍ശിച്ചുകൊണ്ട് കോൺഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സർക്കാർ തലത്തിൽ നടത്തിയ അക്കമിട്ട് നിരത്തി മറുപടി പറഞ്ഞ മുഖ്യമന്ത്രി ദുരിത ബാധിതർക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത 1000 വീടുകൾ എവിടെയെന്നും മുഖ്യമന്ത്രി ചോദിച്ചു.

പറയാന്‍ എളുപ്പമാണ്

പറയാന്‍ എളുപ്പമാണ്

പ്രളയബാധിതര്‍ക്ക് കോണ്‍ഗ്രസ്സുകാര്‍ 1,000 വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് അറിയിച്ചല്ലോ? എവിടെ ആ വീടുകള്‍? പറയാന്‍ എളുപ്പമാണ്. പ്രവൃത്തിയാണ് വിഷമം. പ്രവൃത്തിയെടുക്കുന്നവരെ ആക്ഷേപിക്കല്‍ എളുപ്പമാണെന്നു കൂടി നിങ്ങള്‍ തെളിയിക്കുകയാണ്. ഇത് ജനങ്ങള്‍ മനസ്സിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കാതിരിക്കാനാണ് 1000 വീട് പദ്ധതിയില്‍ നിന്നുള്ള പിന്മാറ്റം കോണ്‍ഗ്രസ് പരസ്യമായി പ്രഖ്യാപിച്ചത്.

പ്രഖ്യാപനം

പ്രഖ്യാപനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരില്‍ സര്‍ക്കാര്‍ പദ്ധതിക്ക് പുറത്ത് നില്‍ക്കുന്നവര്‍ക്ക്. പ്രഖ്യാപനം നടന്ന് പത്തുമാസത്തിലേറെ ഒരു മണ്ഡലം കമ്മിറ്റി അഞ്ച‌് ലക്ഷം രൂപ മുടക്കി ഒരുവീട‌ുവിതം നിർമിച്ചുനൽകുന്ന പദ്ധതിയാണ‌് മുൻ കെപിസിസി പ്രസിഡന്റ‌് എം എം ഹസ്സൻ 2018 ആഗസ‌്ത‌് 21ന‌് പ്രഖ്യാപിച്ചത‌്. കഴിഞ്ഞെങ്കിലും നാമമാത്രമായ വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ച് നല്‍കിയതെന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. പദ്ധതിയില്‍പ്പെട്ട 42 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും 278 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണെന്നും എംഎം ഹസന്‍ പിന്നീട് അറിയിച്ചിരുന്നു.

ആരോപണങ്ങളും

ആരോപണങ്ങളും

ഇതിനിടെ സര്‍ക്കാര്‍ ഫണ്ട് കൂടി ഉപയോഗിച്ച് നിര്‍മ്മിച്ച വീടും കെപിസിസി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി സിപിഎം രംഗത്ത് എത്തിയിരുന്നു. ആയിരം വീട് ' പദ്ധതി പരാജയപ്പെട്ടതോടെയാണ‌് സർക്കാർ ഫണ്ട‌് അനുവദിച്ച കുടുംബങ്ങളുടെ പേരിൽ മുതലെടുപ്പ് നടത്താനുള്ള ശ്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നായിരുന്നു സിപിഎം കുറ്റപ്പെടുത്തല്‍. ആരോപണത്തിന് ശക്തിപകര്‍ന്നുകൊണ്ട് ചില തെളിവുകളും പുറത്തുവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+