കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടികയിൽ രാജ്മോഹൻ ഉണ്ണിത്താനും; പട്ടിക ഹൈക്കമാന്റിന് സമർപ്പിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: പുതുക്കിയ കെപിസിസി അംഗങ്ങളുടെ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. പഴയ പട്ടികയിലുണ്ടായിരുന്ന ഇരുപതോളം പേരെ പുതിയ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എംപിമാര്‍ നിര്‍ദേശിച്ചിട്ടുള്ള പേരുകള്‍ അതേപടി ഉള്‍പ്പെടുത്താനും നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് സൂചന. പാർട്ടി ഭരണഘടന 33 ശതമാനം സംവരമം നിർദേശിക്കുന്നുണ്ടെങ്കിലും കെപിസിസിയിൽ അഞ്ച് ശതമാനം മാത്രമാണ് വനിത പ്രാതിനിധ്യം. പട്ടികജാതി, വർഗ, ബഹുജന പ്രാതിനിധ്യവും അട്ടിമറിക്കപ്പെട്ടു എന്ന പരാതി ഉണ്ടായിരുന്നു.

പെൺകുട്ടികളുടെ മൗനം ലൈംഗീക ബന്ധത്തിനുള്ള സമ്മതമോ? ഇര സമ്മതിച്ചാലും ബലാത്സംഗം തന്നെ!പെൺകുട്ടികളുടെ മൗനം ലൈംഗീക ബന്ധത്തിനുള്ള സമ്മതമോ? ഇര സമ്മതിച്ചാലും ബലാത്സംഗം തന്നെ!

എന്നാൽ പുതിയപട്ടികയിൽ വനിതകളുടെ എണ്ണം 17 ല്‍ നിന്നും 28 ആയി വര്‍ധിപ്പിച്ചു. പട്ടിക ജാതി-പട്ടിക വര്‍ഗ പ്രാതിനിധ്യം 10 ശതമാനമാക്കും. ആദ്യ ലിസ്റ്റില്‍ ഇടംനേടാതിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പുതിയ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പഴയ പട്ടികയിലുണ്ടായിരുന്ന ഇരുപതോളം പേരെ പുതിയ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എംപിമാര്‍ നിര്‍ദേശിച്ചിട്ടുള്ള പേരുകള്‍ അതേപടി ഉള്‍പ്പെടുത്താനും നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് സൂചന.

വക്കം പുരുഷോത്തമൻ പുതിയ പട്ടികയിലും ഇല്ല

വക്കം പുരുഷോത്തമൻ പുതിയ പട്ടികയിലും ഇല്ല

അതേസമയം മുന്‍ധനമന്ത്രിയും ആന്‍ഡമാന്‍ ലഫ്റ്റനന്റ് ഗവര്‍ണറുമൊക്കെയായിരുന്ന മുതിര്‍ന്ന നേതാവ് വക്കം പുരുഷോത്തമനെ പുതിയ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടില്ല.

ഹൈക്കമാന്റിന് സമർപ്പിച്ചു

ഹൈക്കമാന്റിന് സമർപ്പിച്ചു

പുതുക്കിയ പുതിയ പട്ടിക പട്ടിക കോണ്‍ഗ്രസ് നേതൃത്വം കേരളത്തിന്റെ ചുമതലയുള്ള സുദര്‍ശന്‍ നാച്ചിയപ്പനു സമര്‍പ്പിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതി

മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതി

സുദര്‍ശന്‍ നാച്ചിയപ്പന്‍ പട്ടിക പരിശോധിച്ചശേഷം മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതിയ്ക്ക് കൈമാറും. നേരത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതൃത്വം വീതം വെച്ച് തയ്യാറാക്കിയ കെപിസിസി റിപ്പോര്‍ട്ട് അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാന്‍ഡ് തിരിച്ചയക്കുകയായിരുന്നു.

എതിർപ്പുമായി വിഎം സുധീരനും

എതിർപ്പുമായി വിഎം സുധീരനും

കെപിസിസി പട്ടികയില്‍ ഗ്രൂപ്പ് വീതംവെയ്പ്പുണ്ടായെന്ന രൂക്ഷ വിമർ‌സനവുമായി മുൻ കെപിസിസി അധ്യക്ഷൻ വിഎം സുദീരൻ രംഗത്ത് എത്തിയിരുന്നു. സെപ്തംബര്‍ പതിമൂന്നിലെ രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനങ്ങള്‍ ലംഘിക്കപ്പെട്ടു. തീരുമാനങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും സുധീരന്‍ പറഞ്ഞിരുന്നു.

ഗ്രൂപ്പ് പോര്

ഗ്രൂപ്പ് പോര്

പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് കെപിസിസി പട്ടികയിലും കടന്നുകൂടിയതോടെ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഹൈക്കമാന്‍ഡ് ഉന്നയിച്ചിരുന്നത്.

ഹൈക്കമാന്റിന്റെ എതിർപ്പ് ഫലം കണ്ടു

ഹൈക്കമാന്റിന്റെ എതിർപ്പ് ഫലം കണ്ടു

ഭാരവാഹി പട്ടികയില്‍ സംസ്ഥാന ഘടകത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കമാന്റ് വ്യക്തമാക്കുകയായിരുന്നു. എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെങ്കില്‍ പട്ടിക അംഗീകരിക്കില്ല. സംസ്ഥാന ഘടകത്തിന്റെ നിലപാട് ധിക്കാരപരമാണെന്നും ഹൈക്കമാന്റ് വിലയിരുത്തിയിരുന്നു. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പട്ടികയിന്മേല്‍ എതിര്‍പ്പറിയിച്ചു. തുടർന്നാണ് പുതിയ പട്ടിക ഹൈക്കമാന്റിന് സമർപ്പിച്ചത്.

English summary
KPCC submitted new member list to high command
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X