കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം വേണം: സുധീരന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് ആയി സ്ഥാനമേറ്റ വിഎം സുധീരന്‍ പാര്‍ട്ടിയിലും സംസ്ഥാന ഭരണത്തിലും പിടിമുറുക്കുന്നു. പ്രസിഡന്റ് ആയി സ്ഥാനമേറ്റതിന് ശേഷം നടന്ന ആദ്യ കെപിസിസി യോഗത്തില്‍ തന്നെ സുധീരന്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

പാര്‍ട്ടിയുടെ മന്ത്രിമാര്‍ക്ക് വ്യക്തമായ പെരുമാറ്റച്ചട്ടം ഉണ്ടാക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഒരു അഞ്ചംഗ സമിതിയെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

KPCC

മുഖ്യമന്ത്രിയും സര്‍ക്കാരും ഭരണ നേട്ടങ്ങളുടെ പട്ടികയില്‍ ആറന്മുള വിമാനത്താവളം ഉയര്‍ത്തിക്കാട്ടുമ്പോള്‍ വിഎം സുധീരന്‍ അതിന് എതിരാണ്. കെപിസിസി തയ്യാറാക്കിയ സര്‍ക്കാര്‍ നേട്ടങ്ങളില്‍ ആറന്മുള വിമാനത്താവളം ഇടംപിടിച്ചിട്ടില്ല. നേരത്തെ തന്നെ ആറന്മുള വിമാനത്താവളത്തിന് എതിരായ നിലപാടാണ് സുധീരന്‍ എടുത്തിരുന്നത്.

കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന ഗ്രൂപ്പുകള്‍ക്ക് സുധീരനോട് തീരെ താത്പര്യം ഇല്ല. ഇക്കാര്യം സുധീരനും അറിയാം. ഹൈക്കമാണ്ടിന്റെ പിന്തുണയോടെ കെപിസിസിയുടെ തലപ്പത്തെത്തിയപ്പോള്‍ താന്‍ മുമ്പ് പറഞ്ഞിരുന്ന നയങ്ങള്‍ നടപ്പിലാക്കാണ് ഇപ്പോള്‍ സുധീരന്‍ ശ്രമിക്കുന്നത്.

ലോക്‌സഭ സീറ്റ് വിഭജനത്തിന്റെ കാര്യം മുന്നണിയില്‍ മാത്രമാണ് സംസാരിക്കേണ്ടതെന്നും സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഘടകകക്ഷികള്‍ പരസ്യ പ്രസ്താവന നടത്തായതെ ആവശ്യങ്ങള്‍ മുന്നണിയില്‍ ഉന്നയിക്കണം എന്നും കെപിസിസി യോഗത്തില്‍ വിഎം സുധീരന്‍ പറഞ്ഞു.

English summary
KPCC to implement code of conduct for Ministers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X