കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളം പിടിക്കാൻ ഉറച്ച് ഉമ്മൻ ചാണ്ടി; തന്ത്രപരമായി കരുക്കൾ നീക്കി എ ഗ്രൂപ്പ്.. അവസാന ലാപ്പിൽ അട്ടിമറി?

Google Oneindia Malayalam News

തിരുവനന്തപുരം; യുഡിഎഫ് ആണ് അധികാരത്തിലേറുന്നതെങ്കിൽ ആരാകും അടുത്ത മുഖ്യമന്ത്രി?, ഉമ്മൻചാണ്ടിയോ? അതോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ? അതുമല്ലേങ്കിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോ?. പതിവ് തെറ്റിച്ച് ഇക്കുറി എൽ‍ഡിഎഫ് ഭരണം നിലനിർത്തിയാൽ പിണറായി വിജയൻ തന്നെയാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ പതിവ് പിന്തുടർന്നാൽ യുഡിഎഫിൽ മുഖ്യമന്ത്രി കസേരയ്ക്കായി അടി മൂർച്ഛിക്കും എന്ന് ഏറെ കുറെ ഉറപ്പാണ്.

കസേര ഉറപ്പാക്കാനായി ചെന്നിത്തലയും മുല്ലപ്പള്ളിയും തമ്മിൽ പിടിവലി ശക്തമാകുമ്പോൾ കളം നിറയാനുള്ള ശ്രമത്തിലാണ് ഉമ്മൻചാണ്ടി. ചാണ്ടിയെ മുൻനിരയിലേക്ക് എത്തിക്കാനുള്ള അന്തിമ നീക്കങ്ങൾ എ ഗ്രൂപ്പ് ആരംഭിച്ച് കഴിഞ്ഞു.

ജോസിന്റെ മുന്നണി പ്രവേശം

ജോസിന്റെ മുന്നണി പ്രവേശം

നിയമസഭ തിരഞ്ഞെടുപ്പിന് ഇനി വെറും മാസങ്ങൾ മാത്രമാണ് ഉളളത്. പതിവ് രീതികൾ തെറ്റിച്ച് ഇക്കുറി സംസ്ഥാനത്ത് എൽഡിഎഫിന് ഭരണത്തുടർച്ച ലഭിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണിയിലേക്കെത്തിയത് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്.

കൂടുതൽ പേർ എത്തുമെന്ന്

കൂടുതൽ പേർ എത്തുമെന്ന്

യുഡിഎഫിൽ നിന്നും കൂടുതൽ പേർ എത്തുമെന്നാണ് ഇടതുമുന്നണി വ്യക്തമാക്കുന്നത്. അതേസമയം മറുവശത്ത് യുഡിഎഫിൽ ആകട്ടെ ആശങ്കയുടെ കരിനിഴൽ പടർന്നിരിക്കുകയാണ്. ജോസിന്റെ മുന്നണി മാറ്റം തിരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂറിൽ ഉൾപ്പെടെ യുഡിഎഫിന് കനത്ത ക്ഷീണം ഉണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇതിനിടെ ഗ്രൂപ്പ് തർക്കങ്ങൾ പരിഹരിക്കാനാകാതെ ഉഴലുകയാണ്കോൺഗ്രസ്.

ആദ്യ യോഗം

ആദ്യ യോഗം

ജോസ് മുന്നണി വിട്ടതിന് ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ സമിതി ബുധനാഴ്ച ചേരും.ജോസിന്റെ മുന്നണി മാറ്റം നേതൃത്വത്തിന്റെ പിടിപ്പ് കേടാണെന്ന വികാരം ഒരു വിഭാഗത്തിനുണ്ട്. കൂടിയാലോചനകൾ നടത്താതെയാണ് ജോസിനെ പുറത്താക്കിയതെന്നാണ് ഇക്കൂട്ടർ ഉയർത്തുന്ന വിമർശനം.

പരസ്യ വിമർശനം

പരസ്യ വിമർശനം

കെ മുരളീധരൻ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ പരസ്യ വിമർശനം ഉയർത്തി രംഗത്തെത്തിയിരുന്നു. കേവലം ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സീറ്റിന്റെ പേരിലാണ് ജോസ് വിഭാഗം മുന്നണിക്ക് പുറത്തുപോയതെന്നത് ഗുരുതര സ്ഥിതിയാണെന്ന വിമർശനമായിരുന്നു മുരളീധരൻ ഉയർത്തിയത്. മാത്രമല്ല പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും മുരളി ആരോപിച്ചിരുന്നു.

എതിർപ്പ് ശക്തം

എതിർപ്പ് ശക്തം

രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ്‌ കൺവീനർ എം എം ഹസ്സനും സ്വീകരിക്കുന്ന നയങ്ങൾക്കെതിരെ കോൺഗ്രസിൽ വികാരം ശക്തമാണ്. എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ തന്നെ അതൃപ്തരുടെതായ കൂട്ടങ്ങള്‍ കോണ്‍ഗ്രസില്‍ സജീവമാണ്.

അനുകൂലമായ സാഹചര്യം

അനുകൂലമായ സാഹചര്യം

സംസ്ഥാനത്ത് അധികാരം തിരിച്ച് പിടിക്കാനുള്ള അനുകൂലമായ സാഹചര്യം ഉണ്ടെന്നിരിക്കെ നേതൃത്വത്തിന്റെ പിടിപ്പ് കേട് കാര്യങ്ങൾ കൈവിട്ട് പോകുകയാണെന്ന വിമർശനമാണ് ഒരു വിഭാഗം ഉയർത്തുന്നത്. ഘടകക്ഷികളിലും അതൃപ്തിയുണ്ട്.

പക്വത ഇല്ലാത്ത നിലപാട്

പക്വത ഇല്ലാത്ത നിലപാട്

സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരായ സമരങ്ങൾ അവസാനിപ്പിക്കാനുള്ള നേതൃത്വത്തിൻെതിരുമാനത്തിൽ തുടങ്ങി ഏറ്റവും ഒടുവിലായി എൻസിപി നേതാവ് മാണി സി കാപ്പനുമായി ചെന്നിത്തല ചർച്ച നടത്തിയെന്ന എംഎം ഹസന്റെ പരസ്യപ്രത്സവന ഉൾപ്പെടെ നേതൃത്വത്തിന്റെ പക്വത ഇല്ലാത്ത സമീപനവും നിലപാട് ഇല്ലായ്മയുമാണെന്നാണ് വിമർശിക്കപ്പെടുന്നത്.

ആക്കം കൂട്ടി

ആക്കം കൂട്ടി

ജമാഅത്തെ ഇസ്ലാമി അമീറുമായി കൂടിക്കാഴ്ച നടത്തിയ ഹസ്സൻ പാർടിയെ രാഷ്‌ട്രീയ പ്രതിസന്ധിയിലാക്കിയെന്ന വികാരവും ഉയർന്നു. യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹ്നാന്റെ രാജിയും കെ മുരളീധരന്റെ രാജിയും അതൃപ്തികൾക്ക് ആക്കം കൂട്ടി.

എ ഗ്രൂപ്പ് നീക്കം

എ ഗ്രൂപ്പ് നീക്കം

ഇത്തരത്തിൽ ചെന്നിത്തലയും മുല്ലപ്പള്ളിയും പ്രതിരോധത്തിലായി നിൽക്കുന്ന സാഹചര്യത്തിലാണ് ഉമ്മൻചാണ്ടിയെ കളത്തിലിറക്കാൻ എ ഗ്രൂപ്പ് നീക്കങ്ങൾ ശക്തമാക്കിയിരിക്കുന്നത്. അവസാന ലാപ്പിൽ ഉമ്മൻ ചാണ്ടി അട്ടിമറി നീക്കം നടത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉമ്മൻചാണ്ടിയെ കളത്തിലിറക്കാൻ

ഉമ്മൻചാണ്ടിയെ കളത്തിലിറക്കാൻ

ആരോഗ്യ കാരണങ്ങളാൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്ന് ഉമ്മൻചാണ്ടി തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. കോൺഗ്രസ് സൈബർ മീഡിയയിലെല്ലാം ഉമ്മൻചാണ്ടിയെ ഉയർത്തിക്കാണിച്ച് കൊണ്ടുള്ള പ്രചരണങ്ങളാണ് നടക്കുന്നതും

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി

പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അവകാശവാദങ്ങള്‍ ഇരു പക്ഷവും ശക്തമാക്കുമെന്ന കാര്യം ഉറപ്പാണ്.ഈ സാഹചര്യത്തിൽ ഹൈക്കമാൻറ് ഇടപെടൽ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.ഉമ്മൻചാണ്ടിയെയാണ് ഹൈക്കമാന്റിന് താത്പര്യം.

ചെന്നിത്തല പുറത്താകുമോ?

ചെന്നിത്തല പുറത്താകുമോ?

നാലര വർഷം മുന്നണിയെ നയിച്ച ചെന്നിത്തലയെ പടിക്ക് പുറത്ത് നിർത്തി ഉമ്മൻചാണ്ടി കസേര ഉറപ്പിക്കുകമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

കയ്യങ്കളി കേസിൽ ജലീലിനും ജയരാജനും അകമ്പടിയായി ജോസ് കെ മാണി ഉണ്ടാവുന്നത് നല്ലതാണ്';രൂക്ഷ പരിഹാസംകയ്യങ്കളി കേസിൽ ജലീലിനും ജയരാജനും അകമ്പടിയായി ജോസ് കെ മാണി ഉണ്ടാവുന്നത് നല്ലതാണ്';രൂക്ഷ പരിഹാസം

രാഹുൽ ഗാന്ധി എന്റെ നേതാവാണ്,പിണറായി വിജയൻ തന്നെ പഠിപ്പിക്കാൻ യോഗ്യനല്ലെന്നും ചെന്നിത്തലരാഹുൽ ഗാന്ധി എന്റെ നേതാവാണ്,പിണറായി വിജയൻ തന്നെ പഠിപ്പിക്കാൻ യോഗ്യനല്ലെന്നും ചെന്നിത്തല

നിതീഷ് കുമാർ ഉദ്ദേശിച്ചത് മോദിയെ, അദ്ദേഹത്തിന് 6 സഹോദരങ്ങൾ, തിരിച്ചടിച്ച് തേജസ്വി യാദവ്നിതീഷ് കുമാർ ഉദ്ദേശിച്ചത് മോദിയെ, അദ്ദേഹത്തിന് 6 സഹോദരങ്ങൾ, തിരിച്ചടിച്ച് തേജസ്വി യാദവ്

English summary
KPCC to meet on wednesday; will discuss about assembly election situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X