കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമ്മിലടിക്കാനോ ഞങ്ങളോ? എല്ലാം ചര്‍ച്ച ചെയ്താല്‍ ശരിയാവുമത്രെ!! അണികള്‍ കേട്ടില്ലേ...

കോണ്‍ഗ്രസില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമേയുള്ളൂവെന്ന് വി എം സുധീരന്‍ പറഞ്ഞു

  • By Manu
Google Oneindia Malayalam News

മലപ്പുറം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാവ് എകെ ആന്റണി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തമ്മിലടിയെക്കുറിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടിയിലെ പരസ്പരമുള്ള പോര് മൂലം കോണ്‍ഗ്രസിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുന്നതായും പുതിയ ആളുകള്‍ പാര്‍ട്ടിയിലേക്ക് കടന്നുവരുന്നില്ലെന്നുമാണ് ആന്റണി പറഞ്ഞത്.

sudheeran

എന്നാല്‍ ആന്റണി പൊതുവായുള്ള കാര്യം പറഞ്ഞതാണെന്നും പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ കോണ്‍ഗ്രസിനുള്ളൂവെന്നും സുധീരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. അതിനാല്‍ നിരവധി ആശയങ്ങള്‍ ഉയര്‍ന്നുവരും. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഇവയെല്ലാം പരിഹരിക്കാവുന്ന കാര്യങ്ങള്‍ മാത്രമാണ്-സുധീരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സുധീരന്‍ ഇക്കാര്യം പറഞ്ഞത്. ഡിസിസി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി അസ്വസ്ഥനാണ്. അദ്ദേഹത്തെ അനുനയിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് ദില്ലിയിലേക്ക് വിളിപ്പിച്ചതെന്നാണ് റിപോര്‍ട്ട്. സംഘടനാ തിരഞ്ഞെടുപ്പിനെക്കുറിച്ചും ഉമ്മന്‍ചാണ്ടി രാഹുലുമായി ചര്‍ച്ച നടത്തും.

English summary
KPCC president VM sudheeran says no Crisis in Congress party. Earlier Senior leader AK Antony have urgerd party members to stop fighting each other.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X