കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികൃഷ്ട ജീവിയില്‍ ബല്‍റാമിന് കെപിസിസിയുടെ താക്കീത്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിനെ നികൃഷ്ട ജീവി എന്ന് വ്‌ശേഷിപ്പിച്ച വിടി ബല്‍റാം എംഎല്‍എക്ക് കെപിസിസിയുടെ രൂക്ഷവിമര്‍ശനം. ബല്‍റാമിനെ പിന്തുണച്ച ടിഎന്‍ പ്രതാപനേയും കെപിസിസി തിരഞ്ഞെടുപ്പ് സമിതിയോഗം വിമര്‍ശിച്ചു.

ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിശേഷിപ്പിച്ച ബല്‍റാമിനെ താക്കീത് ചെയ്യുമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ യോഗത്തില്‍ അറിയിച്ചു. ബിഷപ്പിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിടി ബല്‍റാമിനോട് വിശദീകരണം ചോദിക്കണം എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

VT Balram

യോഗത്തില്‍ എംഎ വാഹിദ് എംഎല്‍എയാണ് ബല്‍റാമിനും പ്രതാപനും എതിരെ ആഞ്ഞടിച്ചത്. രണ്ട് പേര്‍ക്കും മീഡിയ മാനിയ ആണെന്നായിരുന്നു വാഹിദിന്റെ വിമര്‍ശനം. ബിഷപ്പിനെതിരെ അങ്ങനെ പറയരുതായിരുന്നു വെന്ന് മുതിര്‍ന്ന നേതാവ് എംഎം ഹസ്സനും പ്രതകരിച്ചിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ആയ ഡീന്‍ കുര്യാക്കോസിനെ ബിഷപ്പ് ശകാരിച്ചിരുന്നു. പിന്തുണയഭ്യര്‍ത്ഥിച്ച് ബിഷപ്പിനെ സന്ദര്‍ശിച്ചപ്പോഴായിരുന്നു ശകാരം.

ഇതില്‍ പ്രതിഷേധിച്ചാണ് വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക്കില്‍ ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിശേഷിപ്പിക്കുന്ന പോസ്റ്റ് ഇട്ടത്.

<center><iframe width="100%" height="450" src="//www.youtube.com/embed/H-wihMOWMvg" frameborder="0" allowfullscreen></iframe></center>

English summary
KPCC warns VT Balram for his FB post against Idukki Bishop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X