കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പ്രസിഡന്‍റ്': അനില്‍ അക്കരയോട് കെപിസിസി വിശദീകരണം തേടും

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ച അനില്‍ അക്കര എംഎല്‍എയോട് കെപിസിസി വിശദീകരണം തേടും. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ കെപിസിസി ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് എംഎല്‍എയില്‍ നിന്ന് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. പാര്‍ട്ടി പ്രസിഡന്‍റിനെതിരായ എംഎല്‍എയുടെ വിമര്‍ശനത്തില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി.

<strong>കോടികള്‍ കിട്ടിയാല്‍ ആരാണ് മാറാത്തതെന്ന് കൊടിക്കുന്നില്‍; കൊടിക്കുന്നിലിന് എത്ര വേണമെന്ന് ബിജെപി</strong>കോടികള്‍ കിട്ടിയാല്‍ ആരാണ് മാറാത്തതെന്ന് കൊടിക്കുന്നില്‍; കൊടിക്കുന്നിലിന് എത്ര വേണമെന്ന് ബിജെപി

കെപിസിസി അധ്യക്ഷനെ അനില്‍ അക്കര ഒരു കാരണവശാലും ചോദ്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് മൂന്ന് നേതാക്കളും അഭിപ്രായപ്പെട്ടു. വിമര്‍ശനം അനവസരത്തിലായിരുന്നുവെന്നും പാര്‍ട്ടിയില്‍ കെപിസിസി പ്രസിഡന്‍റിന്‍റെതാണ് അവസാനവാക്കെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പുതിയ ആളെ നിയമിക്കുന്നത് വരെ ടി എൻ പ്രതാപനോട് തൃശൂര്‍ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്ത് തുടരാനും നേതാക്കള്‍ ആവശ്യപ്പെട്ടു.

 kpcc

ആലത്തൂര്‍ എംപി രമ്യഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണപ്പിരിവ് നടത്തി കാര്‍ വാങ്ങിനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ തുടര്‍ന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരസ്യവിമര്‍ശനവുമായി അനില്‍ അക്കര രംഗത്ത് എത്തിയത്. വിവാദത്തില്‍ മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയുള്ള നടപടിയാണെന്നായിരുന്നു അനില്‍ അക്കര മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായപ്പെട്ടത്.

<strong> യദ്യൂരപ്പക്ക് കടിഞ്ഞാണിടാന്‍ ഡികെ; പ്രതിപക്ഷ നേതാവ് സ്ഥാനം ശിവകുമാര്‍ ഏറ്റെടുത്തേക്കും</strong> യദ്യൂരപ്പക്ക് കടിഞ്ഞാണിടാന്‍ ഡികെ; പ്രതിപക്ഷ നേതാവ് സ്ഥാനം ശിവകുമാര്‍ ഏറ്റെടുത്തേക്കും

കെപിസിസി യോഗത്തില്‍ എംഎല്‍എമാരെ ക്ഷണിക്കാറില്ല. തൃശൂരില്‍ ഡിസിസി പ്രസിഡന്‍റ് ഇല്ലാത്തത് പാര്‍ട്ടിയെ തളര്‍ത്തി. ഇത്തിന്‍റെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്‍റിന് മാത്രമാണ്. മുല്ലപ്പള്ളിയെപ്പോലും താനും എഐസിസി അംഗമാണ്, മുല്ലപ്പള്ളിക്ക് ഫേസ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ തങ്ങള്‍ക്കുമാകാമെന്നും അനില്‍ അക്കര അഭിപ്രായപ്പെട്ടിരുന്നു.

English summary
KPCC will seek clarification from Anil Akkara mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X