കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലാനുള്ള ആളുകള്‍ ഞങ്ങള്‍ക്കുമുണ്ട്; തിരിച്ചടിക്കേണ്ടിടത് തിരിച്ചടിക്കും; പ്രകോപനവുമായി സുധാകരന്‍

Google Oneindia Malayalam News

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ പ്രകോപനമരമായ പ്രസംഗവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരന്‍ രംഗത്ത്. കാസര്‍കോഡ് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍. ഇരട്ടക്കൊലപാതകത്തില്‍ കേസ് അന്വേഷണം നേരാഴ വഴിക്കല്ല പോവുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പീതാംബരന്‍റെ വാക്കിന്‍റെ പുറത്താണ് ഇപ്പോള്‍ കേസ് അന്വേഷണം മുന്നോട്ട് പോവുന്നത്. ഈ അന്വേഷണ സംഘത്തില്‍ കൊല്ലപ്പെട്ട യുവാക്കളുടെ വീട്ടുകാര്‍ക്കടക്കം ആര്‍ക്കും വിശ്വാസമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ക്കുന്നു. പത്രസമ്മേളനത്തിടെ സിപിഎമ്മിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. വിശദ വിവരങ്ങള്‍ ഇങ്ങനെ..

തങ്ങള്‍ക്കുമുണ്ട് ആളുകള്‍

തങ്ങള്‍ക്കുമുണ്ട് ആളുകള്‍

കൊല്ലാനുള്ള ആളുകള്‍ തങ്ങള്‍ക്കുമുണ്ട്. തങ്ങള്‍ അവരെ നിയന്ത്രിക്കുന്നതാണെന്നും തിരിച്ചടിക്കേണ്ടിടത്ത് തിരിച്ചടിക്കുമെന്നും സുധാകരന്‍ അവകാശപ്പെട്ടു. ഷുഹൈബിനെ കൊന്നവര്‍ ഈ സംഘത്തിലുമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

വിശ്വസിക്കുന്നില്ല

വിശ്വസിക്കുന്നില്ല

ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനം മാത്രമാണ്. അറസ്റ്റിലായവരില്‍ ഒരാള്‍ പോലും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് വിശ്വസിക്കുന്നില്ല. ഇരട്ട കൊലപാതകത്തെ പിന്തുണച്ച് പോസ്റ്റിട്ടവരെയോ പ്രതികള്‍ ഒളിച്ച ഏരിയ കമ്മിറ്റിയി ഓഫിസിലുള്ളവരെയെ ചോദ്യം ചെയ്തിട്ടില്ല.

സിപിഎം ആക്രമിക്കും

സിപിഎം ആക്രമിക്കും

ഒന്നാം പ്രതി പീതാംബരന്‍റെ കുടുംബത്തിന് സംരക്ഷണം നൽകണം. സിപിഎം അവരെ ആക്രമിക്കാൻ സാധ്യതയുണ്ട്. നഷ്ടപ്പെട്ടത് കോൺഗ്രസിന്‍റെ രണ്ട് ചെറുപ്പക്കാരെയാണ്. ഇത്തരത്തിൽ ലാഘവത്തോടെ കേസ് അന്വേഷിക്കാൻ പൊലീസിനെ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഇടതുപക്ഷ സഹയാത്രികര്‍ മാത്രം

ഇടതുപക്ഷ സഹയാത്രികര്‍ മാത്രം

അന്വേഷണ സംഘത്തിലുള്ളത് ഇടതുപക്ഷ സഹയാത്രികര്‍ മാത്രമാണ്. ഇതിലും ഭേദം സിപിഎം അന്വേഷിക്കുന്നതാണ്. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ കൊലപാതകങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

കേസില്‍ സിബിഐ അന്വേഷണമാണ് വേണ്ടത്. പിണറായിയുടെ പ്രസ്താവന സത്യസന്ധമാണെങ്കില്‍ സിബിഐ എതിര്‍ക്കുന്നത് എന്തിനാണ്. കൊലപാതകം നടത്തിയത് മഴു കൊണ്ട് വെട്ടിയാണെന്ന് കണ്ടെത്തിയിട്ടും ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സുധാകരന്‍ ആരോപിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രനും

മുല്ലപ്പള്ളി രാമചന്ദ്രനും

അന്വേഷണ സഘത്തിനെതിരെ നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് വന്നിരുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. അതിന്‍റെ ഭാഗമായാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അതേപടി അനുസരിക്കുന്ന ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത് സംശയകരമാണെന്നും മുല്ലപ്പള്ളി ഒരു അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രതികള്‍ ശിക്ഷിക്കപ്പെടില്ല

പ്രതികള്‍ ശിക്ഷിക്കപ്പെടില്ല

ഈ രീതിയിലാണ് കേസ് അന്വേഷണം മുന്നോട്ടുപോവുന്നതെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ല. പോലീസ് അന്വേഷണത്തില്‍ യാതൊരു സംതൃപതിയുമില്ല. അതിനാലാണ് അന്വേഷ​ണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്.

സര്‍ക്കാര്‍ ശ്രമം

സര്‍ക്കാര്‍ ശ്രമം

കേസന്വേഷണത്തിന്‍റെ ദിശ തിരിക്കാന്‍ വേണ്ടിയുള്ള ശ്രമം സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. നിര്‍ഭയമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ചെയ്യുന്ന പോലീസുകാര്‍ ഇവിടെയുണ്ടെങ്കിലും അതിനുള്ള സ്വാതന്ത്രം അവര്‍ക്കുണ്ടോ എന്നാണ് ചോദിക്കാനുള്ളത്.

കേസ് അട്ടിമറിക്കപ്പെടും

കേസ് അട്ടിമറിക്കപ്പെടും

ഇരകളുടെ കുടുംബത്തിലെ ആളുകള്‍ എല്ലം തന്നെ ഈ കേസ് അട്ടിമറിക്കപ്പെടും എന്ന് ആശങ്കയുള്ളവരാണ്. ഇതിനെല്ലാം പുറമെയാണ് അറസറ്റുചെയ്യപ്പെട്ടിരിക്കുന്ന പ്രാദേശിക നേതാവിന്‍റെ ഭാര്യയും അമ്മയും പാര്‍ട്ടിയുടെ അറിവും സമ്മതവുമില്ലാതെ നടക്കില്ല എന്നാണ് പറയുന്നത്.

സംശയങ്ങള്‍

സംശയങ്ങള്‍

പാര്‍ട്ടി സമ്മതത്തോടു കൂടി നടത്തിയ ആസൂത്രിത കൊലപാതകമായി മാത്രമെ ഇതിനെ കാണാന്‍ കഴിയു. സംശയങ്ങള്‍ ഉന്നത സിപിഎം നേതൃത്വത്തിലേക്ക് തന്നെയാണ് പോവുന്നത്. ക്രൈംബ്രഞ്ചിന്‍റെ ചുമതലയുള്ള ഐജി ശ്രീജിത്തിനെതിരേയും മുല്ലപ്പള്ളി സംശയങ്ങള്‍ ഉന്നയിച്ചു. .

English summary
kpcc working president k sudhakaran on periya twin murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X