Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യൻ കിഴക്കുദിച്ചതുകൊണ്ടാണ് പാർട്ടി വിട്ടതെന്ന് പറയാതിരുന്നത് നന്നായി: പി ടി തോമസ്

കൊച്ചി: കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് പി ടി തോമസ്. അധികാരത്തിൻ്റെ ശീതളഛായ തേടി പോയവരെ പറ്റി ഒന്നും പറയാനില്ല.ദുരിതകാലത്തും പാർട്ടിക്കൊപ്പം നിൽക്കുന്നവരെയാണ് കോൺഗ്രസിന് ആവശ്യമെന്നും പി ടി തോമസ് പറഞ്ഞു. സൂര്യൻ കിഴക്കുദിച്ചതുകൊണ്ടാണ് പാർട്ടി വിട്ടത് എന്ന് പറയാതിരുന്നത് നന്നായെന്നും അദ്ദേഹം പരിഹസിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

ഡിസിസി പ്രസിഡൻ്റുമാരുടെ നിയമനത്തെ ചൊല്ലി കാര്യമായ പരാതികളില്ല. ഏത് നിയമനം നടക്കുമ്പോഴും ചെറിയ പരാതികൾ നേതൃതലത്തിൽ ഉണ്ടാകും. പരാതി പറയുന്നവർക്ക് ആരെക്കുറിച്ച് വേണമെങ്കിലും ഏത് തരത്തിലുള്ള ആരോപണങ്ങളും ഉന്നയിക്കാമെന്നും പി ടി തോമസ് പറഞ്ഞു.

2

സൂര്യൻ കിഴക്കുദിച്ചതുകൊണ്ടാണ് പാർട്ടി വിട്ടതെന്ന് പറയാതിരുന്നത് നന്നായി എന്നായിരുന്നു പിടി തോമസിൻ്റെ പരിഹാസം. കെ പി അനിൽകുമാറിനോട് കെപിസിസി അധ്യക്ഷൻ വിശദീകരണം തേടിയിരുന്നു. അതിൽ അദ്ദേഹം നൽകിയ മറുപടി തൃപ്തികരമായിരുന്നില്ല. അദ്ദേഹത്തിനെതിരെ കടുത്ത നടപടിയെടുക്കാൻ കെപിസിസി തീരുമാനിച്ചിരുന്നു. ഇക്കാര്യത്തെ കുറിച്ച് കൂടുതൽ പറയേണ്ടത് കെപിസിസി അധ്യക്ഷനാണെന്നും പി ടി തോമസ് വ്യക്തമാക്കി.

റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

3

സിപിഎമ്മിനെതിരെയും പി ടി തോമസ് വിമർശനമുന്നയിച്ചു. കോൺഗ്രസിൽ നിന്ന് പുറത്തു പോകുന്നവരെല്ലാം ശേഖരിച്ചുവയ്ക്കാൻ സിപിഎം തയ്യാറെടുക്കുന്നുവെന്നായിരുന്നു വിമർശനം. എല്ലാവരെയും ഒറ്റക്കെട്ടായി നടത്തുന്ന നിലപാടാണ് കോൺഗ്രസ് എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ളത്. കുറേക്കാലമായി കോൺഗ്രസിൽ നിന്ന് പുറത്തു പോയവർ പോലും തിരികെ വരാനാണ് ശ്രമിക്കുന്നതെന്നും പി ടി തോമസ് പറഞ്ഞു.

4

ഡിസിസി പ്രസിഡൻ്റുമാരുടെ നിയമനത്തെ ചൊല്ലി കോൺഗ്രസിൽ ഉടലെടുത്ത തർക്കങ്ങളിൽ പരസ്യപ്രസ്താവന നടത്തിയ സാഹചര്യത്തിലാണ് കെ പി അനിൽകുമാറിനെ കോൺഗ്രസ് നേതൃത്വം സസ്പെൻഡ് ചെയ്തത്. അനിൽകുമാർ നൽകിയ വിശദീകരണം നേതൃത്വത്തിന് തൃപ്തികരമായിരുന്നില്ല.

5

ഇതിനെ തുടർന്ന് കടുത്ത നടപടി ഉണ്ടായേക്കുമെന്നു റിപ്പോർട്ടു പുറത്തു വന്നതിനു പിന്നാലെയാണ് അനിൽകുമാർ 43 വർഷക്കാലത്തെ തൻ്റെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. ഇതിന് ശേഷം മാധ്യമങ്ങളെ കണ്ട കെ സുധാകരൻ നേരത്തെ സസ്പെൻഷനിലായിരുന്ന അനിൽകുമാർ പാർട്ടിക്ക് നൽകിയ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

Recommended Video

cmsvideo
    Congress leader KP Anilkumar quits party, joins CPM

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+