കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിഎസ്​ടിഎ സംസ്​ഥാന സമ്മേളനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കമാവും

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂര്‍: അദ്ധ്യാപക സംഘടനയായ കെപിഎസ്ടിഎ യുടെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് (ബുധനാഴ്ച) കണ്ണൂരിൽ തുടക്കമാവും.

രാവിലെ പയ്യന്നൂരില്‍ നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥയും തലശ്ശേരിയില്‍ നിന്ന് ആരംഭിക്കുന്ന പതാകജാഥയും വൈകീട്ട് നാലിന് സ്റ്റേഡിയം കോര്‍ണറില്‍ സംഗമിക്കും. തുടര്‍ന്ന് നൂറുകണക്കിന് അധ്യാപികമാര്‍ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര അരങ്ങേറും. മെഗാ തിരുവിതിരയ്ക്ക് സിനിമാ താരം നിഹാരിക എസ് മോഹൻ തിരിതെളിയിക്കും.

kpsta
വിളംബര ജാഥ വൈകീട്ട് അഞ്ചിന് നഗരം ചുറ്റി സ്റ്റേഡിയത്തില്‍ സമാപിക്കും. ഫെബ്രുവരി എട്ടിന് രാവിലെ സാധു കല്യാണ മണ്ഡപത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമ്മേളനം മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണനും വനിത സമ്മേളനം മഹിള കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഹസീന സയ്യദും ഉദ്ഘാടനം ചെയ്യും.

നെഹ്റു ഗ്രൂപ്പിന്റെ എൻജിനീയറിങ് കോളേജിൽ വീണ്ടും ആത്മഹത്യ; ഒന്നാം വർഷ വിദ്യാർത്ഥി തൂങ്ങിമരിച്ചു...നെഹ്റു ഗ്രൂപ്പിന്റെ എൻജിനീയറിങ് കോളേജിൽ വീണ്ടും ആത്മഹത്യ; ഒന്നാം വർഷ വിദ്യാർത്ഥി തൂങ്ങിമരിച്ചു...

വൈകീട്ട് മൂന്നിന് സാധു കല്യാണമണ്ഡപത്തില്‍നിന്ന് അധ്യാപക പ്രകടനം ആരംഭിക്കും. തുടര്‍ന്നു സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൊതുസമ്മേളനം കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ ഉദ്ഘാടനം ചെയ്യും. 10ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയും സമാപന സമ്മേളനം കെ മുരളീധരന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും.

English summary
KPSTA state conference starts on Wednesday in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X