വ്യാജ ഹർത്താൽ; ബേക്കറി കുത്തിപ്പൊളിച്ചത് നിരവധി കേസുകളിലെ പ്രതി, പിടിയിലായത് അൻസാർ! സിപിഎം അനുഭാവി?
മലപ്പുറം: സോഷ്യൽ മീഡിയ വഴി ആഹ്വാനം ചെയ്ത ഹർത്താൽ കേരളത്തിൽ വൻ അക്രമമാണ് അവിച്ചുവിട്ടിരുന്നത്. മലബാർ മേഖലയിലായിരുന്നു അക്രമം ശക്തമായി നടന്നത്. ആക്രമണത്തിനിടെ താനൂരിലെ കെആർ ബേക്കറി ആക്രമിച്ചിരുന്നു. കടയുടെ പൂട്ട് തല്ലിപ്പൊട്ടിച്ച് അകത്ത് കടയ്ക്കുകയും ഭക്ഷണ സാധനങ്ങൾ അടക്കം മോഷ്ടിക്കുകയും ചെയിതിരുന്നു. കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ സ്വദേശി അൻസാറാണ് പോലീസ് പിടിയിലായത്.
ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം അൻസാർ സിപിഎം അനുഭാവിയാണെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു. ഹർത്താലിൽ ആക്രമണമുണ്ടാകുമെന്ന് ഭയപ്പെട്ട് പൂട്ടിട്ട് പൂട്ടിയ സ്ഥാപനങ്ങളാണ് ഹർത്താൽ അനുകൂലികൾ കുത്തി തുറന്നത്. നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന കെആർ ബേക്കറിയുടെ ഷട്ടർ തകർത്ത് അകത്ത് കടന്ന യുവാക്കൾ ബേക്കറി പലഹാരങ്ങൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ഫർണ്ണീച്ചറുകൾ തകർക്കുകയും ചെയ്തിരുന്നു.

ലക്ഷങ്ങളുടെ നാശ നഷ്ടം
അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിൽ വ്യാപകമായ അക്രമമായിരുന്നു അരങ്ങേറിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് തീരദേശ പട്ടണമായ താനൂരിലായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളായിരുന്നു ഹർത്താൽ ദിനത്തിൽ ഉണ്ടായത്. വർഗീയ മുതലെടുപ്പിനും ശ്രമിച്ചിരുന്നു. ഹിന്ദു വിഭാഗക്കാരുടെ സ്ഥാപനങ്ങൾ മാത്രം തിരഞ്ഞ് തിരഞ്ഞ് പിടിച്ച് അക്രമിക്കുകയായിരുന്നെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു.

മുഖ്യപ്രതി
കെആർ ബേക്കറിയിൽ മാത്രം ഏകദേശം നാൽപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. താനൂർ നഗരത്തിൽ അഴിഞ്ഞാടിയ യുവാക്കളെ പിടികൂടാൻ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കെആർ ബേക്കറി ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നത്. തുടർന്ന് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പോലീസ്. ഇപ്പോൾ കടയുടെ പൂട്ട് പൊളിച്ച മഖ്യപ്രതി അൻസാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ക്യാമറയും തകർത്തു
ചുവന്ന ഷർട്ടിട്ട യുവാവ് മുഖം മറച്ചെത്തി ഷട്ടറിന്റെ പൂട്ട് അടിച്ചുതകർക്കുന്നത് സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു പ്രതിയെ അറസ്റ്റ് ചെയ്യാൻ ഇതി പോലീസിനെ സഹായിച്ചു. കമ്പിവടി കൊണ്ടും കല്ല് കൊണ്ടും അടിച്ചാണ് ഷട്ടറിന്റെ പൂട്ട് തകർത്തിരിക്കുന്നത്. ഇതിനിടെ സ്ഥാപനത്തിന്റെ മുകൾ നിലയിലെ ചില്ലുകൾ തകർത്തു. ഷട്ടർ തകർക്കാനുള്ള ശ്രമത്തിനിടെയാണ് ബേക്കറിക്ക് മുന്നിലെ സിസിടിവി ക്യാമറ ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസിടിവി ക്യാമറയും അടിച്ചുതകർത്തു. എന്നാൽ ക്യാമറ തകർക്കുന്നത് വരെയുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു.

ബേക്കറി ശൃംഖല
കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന ഏറ്റവും വലിയ ബേക്കറി ശൃംഖലകളിലൊന്നാണ് കെആർ ഗ്രൂപ്പ്. ബേക്കറിയോട് ചേർന്ന് റെസ്റ്റോറന്റുകളും പ്രവർത്തിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് താനൂരിൽ പ്രവർത്തനം ആരംഭിച്ച കെആർ ബേക്കറിക്കെതിരെ നേരത്തെയും കുപ്രചരണങ്ങളുണ്ടായിരുന്നു. എസ്എൻഡിപി യോഗം നേതാവും പൗരപ്രമുഖനുമായ കെആർ ബാലനാണ് കെആർ ഗ്രൂപ്പ് ചെയർമാൻ. താനൂരിലെ ശാഖ ഇനി തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു അദ്ദേഹം. എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകണമെന്ന അഭ്യർത്ഥനയുമായി മന്ത്രി കെടി ജലീൽ രംഗത്ത് വരികയായിരുന്നു.

നിരവധി കേസുകൾ
താനൂരിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പത്തിലേറെ കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. അക്രമിസംഘത്തിൽ ഉൾപ്പെട്ട യുവാക്കൾക്കായി പോലീസ് തിരച്ചിലും തുടരുകയാണ്. ഇതിനിടെ ഒട്ടേറേപേരെ താനൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്ഡിപിഐ സജീവ പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആഹ്വാനം ചെയ്‌ത വ്യാജ ഹർത്താലുമായി ബന്ധപ്പെട്ട കേസിലെ ആറു പ്രതികളെ റിമാൻഡ് ചെയ്തു.
വലിയ തോതിലുള്ള സംഘർഷങ്ങൾ
കൊല്ലം സ്വദേശി അമർനാഥ്, നെയ്യാറ്റിൻകര സ്വദേശികളായ ശ്യാം എന്ന സുധീഷ്, അഖിൽ, ഗോകുൽ, എംജി സിറിൽ, പുനലൂർ സ്വദേശി സൗരവ് എന്നിവരെയാണു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 21 വരെ റിമാൻഡ് ചെയ്‌തത്. മലപ്പുറത്തടക്കം വടക്കന്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള സംഘര്‍ഷങ്ങളുമാണ് ഹർത്താലുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. കത്വാ സംഭവത്തില്‍ നീതി തേടിയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ജമ്മുകാശ്മീരിലെ കത്വ ജില്ലയിലെ രസ്ന ഗ്രാമത്തില്‍ എട്ടുവയസുകാരി പീഡിപ്പിക്കപ്പെട്ടതില്‍ രാജവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു ആഹ്വാനം. സംഘപരിവാറിനെതിരെ എന്ന രീതിയിലായിരുന്നു ഗ്രൂപ്പുകളില്‍ ആഹ്വാനം ഉയര്‍ന്നത്. നാഥനില്ലാതെത്തിയ സന്ദേശം പലരും ഏറ്റെടുത്ത് പ്രാവർത്തികമാക്കുകയായിരുന്നു.












Click it and Unblock the Notifications