കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഎംഎസ് മരിച്ചപ്പോൾ റീത്ത് വയ്ക്കാത്തതിന് കാരണം! നായനാർ അങ്ങനെ ചിരിച്ച് നടക്കും, ഒന്നും അറിയില്ല...

പാർട്ടിയാണ് തന്റെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങളെല്ലാം കൈക്കൊണ്ടതെന്നും, അന്ന് തനിക്ക് ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്നും ഗൗരിയമ്മ അഭിമുഖത്തിൽ പറഞ്ഞു.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിന്റെ സമുന്നത നേതാക്കളായ ഇഎംഎസ്, ഇകെ നായനാർ, എകെജി തുടങ്ങിയവരെ രൂക്ഷഭാഷയിൽ വിമർശിച്ച് കെആർ ഗൗരിയമ്മ. ന്യൂസ് 18 കേരളയിൽ സംപ്രേക്ഷണം ചെയ്ത 'അന്ന് ഞാൻ' എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് സിപിഎം നേതാക്കളെ ഗൗരിയമ്മ കണക്കിന് വിമർശിച്ചത്.

മഞ്ജുവും കാവ്യയും അടക്കമുള്ള താരങ്ങൾ പറഞ്ഞതെല്ലാം പരസ്യമാക്കി! ഒടുവിൽ പോലീസ് കേസെടുത്തു...മഞ്ജുവും കാവ്യയും അടക്കമുള്ള താരങ്ങൾ പറഞ്ഞതെല്ലാം പരസ്യമാക്കി! ഒടുവിൽ പോലീസ് കേസെടുത്തു...

ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ആപത്തുകൾ സംഭവിക്കാൻ സാധ്യതയെന്ന്! ദേവകോപവും ദോഷങ്ങളും... ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ആപത്തുകൾ സംഭവിക്കാൻ സാധ്യതയെന്ന്! ദേവകോപവും ദോഷങ്ങളും...

പാർട്ടിയാണ് തന്റെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങളെല്ലാം കൈക്കൊണ്ടതെന്നും, അന്ന് തനിക്ക് ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്നും ഗൗരിയമ്മ അഭിമുഖത്തിൽ പറഞ്ഞു. ഇതിനു പുറമേയാണ് കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സമുന്നത നേതാവുമായ ഇഎംഎസ് നമ്പൂതിരിപ്പാടിനെതിരെ ഗൗരിയമ്മ രൂക്ഷ വിമർശമുന്നയിച്ചത്.

 താഴ്ന്ന ജാതിക്കാരിയായതിനാൽ...

താഴ്ന്ന ജാതിക്കാരിയായതിനാൽ...

ഇഎംഎസ് നമ്പൂതിരിപ്പാട് താഴ്ന്ന ജാതിക്കാരോട് താൽപ്പര്യമില്ലാതിരുന്ന നേതാവായിരുന്നുവെന്നാണ് കെആർ ഗൗരിയമ്മയുടെ അഭിപ്രായം. 1987ൽ തനിക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് അദ്ദേഹമാണ്. താൻ താഴ്ന്ന ജാതിക്കാരി ആയതിനാലാണ് ഇഎംഎസിന്റെ അനിഷ്ടത്തിന് കാരണമെന്നും ഗൗരിയമ്മ പറഞ്ഞു.

നായനാരെ...

നായനാരെ...

ഭരണം നടത്തേണ്ടത് ഉയർന്ന ജാതിക്കാരാകണമെന്ന് ഇഎംഎസ് നമ്പൂതിരിപ്പാടിന് നിർബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന് താഴ്ന്ന ജാതിക്കാരോട് കടുത്ത വിരോധമായിരുന്നു. അതിനാലാണ് ഭരണമികവ് ഇല്ലാതിരുന്നിട്ടും ഇകെ നായനാരെ അദ്ദേഹം മുഖ്യമന്ത്രിയാക്കിയത്.

 എല്ലാം പ്രൈവറ്റ് സെക്രട്ടറി...

എല്ലാം പ്രൈവറ്റ് സെക്രട്ടറി...

മുഖ്യമന്ത്രിയായിരുന്നിട്ട് ഇകെ നായനാർ എന്താണ് ചെയ്തതെന്നും കെആർ ഗൗരിയമ്മ ചോദിച്ചു. നായനാർ ചിരിച്ചു നടക്കും, പ്രൈവറ്റ് സെക്രട്ടറി മുരളി ഫയൽ നോക്കും. പ്രൈവറ്റ് സെക്രട്ടറി മുരളി എഴുതികൊടുക്കുന്നതിൽ ഒപ്പിടുക മാത്രമായിരുന്നു നായനാരുടെ ജോലി. അദ്ദേഹം ഒരു തീരുമാനവും സ്വന്തമായി എടുക്കാറില്ലെന്നും ഗൗരിയമ്മ പറഞ്ഞു.

എങ്ങനെ റീത്ത് വെയ്ക്കും...

എങ്ങനെ റീത്ത് വെയ്ക്കും...

ഇഎംഎസ് മരിച്ചപ്പോൾ താൻ റീത്ത് വച്ചിട്ടില്ല, കള്ളനെന്ന് ഒരാളെക്കുറിച്ച് അഭിപ്രായമുണ്ടെങ്കിൽ എങ്ങനെയാണ് അയാൾ മരിച്ചാൽ റീത്ത് വയ്ക്കുന്നതെന്നും ഗൗരിയമ്മ ചോദിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാട് എല്ലാസമയത്തും അദ്ദേഹത്തിന്റെ സ്വന്തം കാര്യം മാത്രമേ നോക്കിയിട്ടുള്ളുവെന്നും ഗൗരിയമ്മ പറഞ്ഞു.

English summary
kr gouri amma against ems in a tv interview.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X