ചോവത്തി ആയതിനാല്‍ തന്നെ മുഖ്യമന്ത്രിയാക്കിയില്ല; തുറന്നടിച്ച സമീപനം, 'വനിതാ മുഖ്യമന്ത്രി'യില്ല
കൊച്ചി: എംവി രാഘവനും സംഘവും അവതരിപ്പിച്ച ബദല്‍രേഖയെ പിന്തുണച്ച ഇകെ നായനാരോട് സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്ന കാലം. നായനാരെ മുന്നില്‍ നിര്‍ത്തി 1987ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ പാര്‍ട്ടി തയ്യാറായില്ല. പകരം ആര് എന്ന ചോദ്യം ഉയരുകയും ചെയ്തു. അധികാരത്തിലെത്തിയാല്‍ കെആര്‍ ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം വന്നു. മുദ്രാവാക്യങ്ങളും ആ രീതിയിലേക്ക് മാറി. കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരി ഭരിക്കട്ടെ എന്ന മുദ്രാവാക്യത്തിന് ആവേശം കൂടി.

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇടതമുന്നണി അധികാരത്തിലെത്തി. പക്ഷേ, ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കിയില്ല. പാര്‍ട്ടി നേതൃത്വം ഇകെ നായനാരെ നിയമസഭാ കക്ഷി നേതാവാക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്തു. കടുത്ത അവഗണനയില്‍ ക്ഷുഭിതയായ ഗൗരിയമ്മ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് വ്യവസായം, എക്സൈസ് വകുപ്പുകളുടെ മന്ത്രിയാക്കിയെങ്കിലും സിഐടിയുമായി നിരന്തരം കലഹിച്ചതിനെ തുടര്‍ന്ന് എക്സൈസ് വകുപ്പ് നഷ്ടമായി. പിന്നീട് പല വിഷയങ്ങളിലും പാര്‍ട്ടി നേതൃത്വവുമായുള്ള കലഹം ഗൗരിയമ്മ തുടര്‍ന്നു.
ചേര്‍ത്തലയില്‍ മറ്റു പാര്ട്ടിക്കാര് ഉള്‍പ്പെടെ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ ഗൗരിയമ്മ പങ്കെടുത്തത് വിവാദമായി. പിന്നീട് യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം രൂപീകരിച്ച സ്വാശ്രയ സമിതിയില്‍ ഗൗരിയമ്മ അംഗമായതോടെ പാര്‍ട്ടി നിലപാട് കടുപ്പിച്ചു. ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ജില്ലാ കമ്മിറ്റി ഗൗരിയമ്മക്കെതിരെ തയ്യാറിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. ഗൗരിയമ്മ പുറത്തേക്ക്. ജെഎസ്എസ് രൂപീകരിച്ചു. എന്നാല്‍ പില്ക്കാലത്ത് യുഡിഎഫ് വിട്ട ഗൗരിയമ്മ എല്‍ഡിഎഫുമായി അടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നതാണ് ഏറ്റവും ഒടുവിലെ ചിത്രം.
1987ലെ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് 99ാം പിറന്നാള്‍ ആഘോഷ വേളയില്‍ ഗൗരിയമ്മ പറഞ്ഞ വാക്കുകള്‍ സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ഞാന്‍ ഒരു ചോവത്തി ആയതിനാലാണ് മുഖ്യമന്ത്രിയാകാന്‍ കഴിയാതിരുന്നത് എന്നായിരുന്നു ഗൗരിയമ്മയുടെ പ്രതികരണം. അന്നത്തെ തിരഞ്ഞെടുപ്പിന് ശേഷം നടന്ന നീക്കങ്ങള്‍ സൂചിപ്പിച്ചാണ് ഗൗരിയമ്മ അങ്ങനെ പറഞ്ഞത്. മുന്നണി അധികാരത്തിലെത്തിയപ്പോള്‍ പിന്നാക്ക ജാതിക്കാരിയായത് കൊണ്ട് ഇഎംഎസ് തന്നെ മുഖ്യമന്ത്രിയാക്കിയില്ല എന്നായിരുന്നു ഗൗരിയമ്മയുടെ ആക്ഷേപം. വീട്ടില്‍ ഉറങ്ങിക്കിടന്ന നായനാരെ വിളിച്ച് മുഖ്യമന്ത്രിയാക്കിയത് ഇഎംഎസിന്റെ ഉള്ളിലെ ജാതിക്കുശുമ്പായിരുന്നു എന്നും ഗൗരിയമ്മ ആരോപിച്ചു. അന്ന് ഗൗരിയമ്മ മുഖ്യമന്ത്രിയായിരുന്നുവെങ്കില്‍ കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന ഖ്യാതിക്ക് ഉടമയാകുമായിരുന്നു.
Recommended Video
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications