കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോവത്തി ആയതിനാല്‍ തന്നെ മുഖ്യമന്ത്രിയാക്കിയില്ല; തുറന്നടിച്ച സമീപനം, 'വനിതാ മുഖ്യമന്ത്രി'യില്ല

Google Oneindia Malayalam News

കൊച്ചി: എംവി രാഘവനും സംഘവും അവതരിപ്പിച്ച ബദല്‍രേഖയെ പിന്തുണച്ച ഇകെ നായനാരോട് സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്ന കാലം. നായനാരെ മുന്നില്‍ നിര്‍ത്തി 1987ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ പാര്‍ട്ടി തയ്യാറായില്ല. പകരം ആര് എന്ന ചോദ്യം ഉയരുകയും ചെയ്തു. അധികാരത്തിലെത്തിയാല്‍ കെആര്‍ ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം വന്നു. മുദ്രാവാക്യങ്ങളും ആ രീതിയിലേക്ക് മാറി. കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരി ഭരിക്കട്ടെ എന്ന മുദ്രാവാക്യത്തിന് ആവേശം കൂടി.

g

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇടതമുന്നണി അധികാരത്തിലെത്തി. പക്ഷേ, ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കിയില്ല. പാര്‍ട്ടി നേതൃത്വം ഇകെ നായനാരെ നിയമസഭാ കക്ഷി നേതാവാക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്തു. കടുത്ത അവഗണനയില്‍ ക്ഷുഭിതയായ ഗൗരിയമ്മ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് വ്യവസായം, എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയാക്കിയെങ്കിലും സിഐടിയുമായി നിരന്തരം കലഹിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് വകുപ്പ് നഷ്ടമായി. പിന്നീട് പല വിഷയങ്ങളിലും പാര്‍ട്ടി നേതൃത്വവുമായുള്ള കലഹം ഗൗരിയമ്മ തുടര്‍ന്നു.

കെആര്‍ ഗൗരിയമ്മ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെകെആര്‍ ഗൗരിയമ്മ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ

ചേര്‍ത്തലയില്‍ മറ്റു പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ ഗൗരിയമ്മ പങ്കെടുത്തത് വിവാദമായി. പിന്നീട് യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം രൂപീകരിച്ച സ്വാശ്രയ സമിതിയില്‍ ഗൗരിയമ്മ അംഗമായതോടെ പാര്‍ട്ടി നിലപാട് കടുപ്പിച്ചു. ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ജില്ലാ കമ്മിറ്റി ഗൗരിയമ്മക്കെതിരെ തയ്യാറിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. ഗൗരിയമ്മ പുറത്തേക്ക്. ജെഎസ്എസ് രൂപീകരിച്ചു. എന്നാല്‍ പില്‍ക്കാലത്ത് യുഡിഎഫ് വിട്ട ഗൗരിയമ്മ എല്‍ഡിഎഫുമായി അടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നതാണ് ഏറ്റവും ഒടുവിലെ ചിത്രം.

Recommended Video

cmsvideo
കെആര്‍ ഗൗരിയമ്മ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ

1987ലെ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് 99ാം പിറന്നാള്‍ ആഘോഷ വേളയില്‍ ഗൗരിയമ്മ പറഞ്ഞ വാക്കുകള്‍ സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ഞാന്‍ ഒരു ചോവത്തി ആയതിനാലാണ് മുഖ്യമന്ത്രിയാകാന്‍ കഴിയാതിരുന്നത് എന്നായിരുന്നു ഗൗരിയമ്മയുടെ പ്രതികരണം. അന്നത്തെ തിരഞ്ഞെടുപ്പിന് ശേഷം നടന്ന നീക്കങ്ങള്‍ സൂചിപ്പിച്ചാണ് ഗൗരിയമ്മ അങ്ങനെ പറഞ്ഞത്. മുന്നണി അധികാരത്തിലെത്തിയപ്പോള്‍ പിന്നാക്ക ജാതിക്കാരിയായത് കൊണ്ട് ഇഎംഎസ് തന്നെ മുഖ്യമന്ത്രിയാക്കിയില്ല എന്നായിരുന്നു ഗൗരിയമ്മയുടെ ആക്ഷേപം. വീട്ടില്‍ ഉറങ്ങിക്കിടന്ന നായനാരെ വിളിച്ച് മുഖ്യമന്ത്രിയാക്കിയത് ഇഎംഎസിന്റെ ഉള്ളിലെ ജാതിക്കുശുമ്പായിരുന്നു എന്നും ഗൗരിയമ്മ ആരോപിച്ചു. അന്ന് ഗൗരിയമ്മ മുഖ്യമന്ത്രിയായിരുന്നുവെങ്കില്‍ കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന ഖ്യാതിക്ക് ഉടമയാകുമായിരുന്നു.

English summary
KR Gouri Amma and 1987 Kerala Assembly Election- Historical days of Kerala Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X