കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെആര്‍ ഗൗരിയമ്മ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ

Google Oneindia Malayalam News

തിരുവനന്തപുരം: കേരള രാഷ്ട്രീയ എക്കാലത്തെയും മികച്ച രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്ന കെആര്‍ ഗൗരിയമ്മ അന്തരിച്ചു. 102ാം വയസ്സിലായിരുന്നു അന്ത്യം. കടുത്ത പനിയെതുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഗൗരിയമ്മ. വാര്‍ധക്യ സഹജമായ അസുഖങ്ങളും അവരെ അലട്ടിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗൗരിയമ്മയെ ആലപ്പുഴയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് കൊണ്ടുവന്നത്.

1

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എന്നും മനസ്സില്‍ കൊണ്ടുനടന്നിരുന്ന, ആ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിരുന്ന ധീര വനിതയായിരുന്നു അവര്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവന മേഖലയിലേക്ക് അവര്‍ വരികയായിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അവര്‍ക്കുള്ള പങ്ക് നിഷേധിക്കാനാവാത്തതാണ്. മുന്‍ മന്ത്രി ടിവി തോമസ് ആയിരുന്നു അവരുടെ ഭര്‍ത്താവ്. ആദ്യം കേരള നിയമസഭയിലെ റവന്യൂ മന്ത്രിയായിരുന്നു അവര്‍.

Recommended Video

cmsvideo
കേരള രാഷ്ട്രീയ ചരിത്രത്തിന്റെ നാഴികക്കല്ലായ കെ ആർ ഗൗരിയമ്മ ഇനി ഓർമ്മ

സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യം രാഷ്ട്രീയത്തിലോ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലോ അക്കാലത്ത് ഉണ്ടായിരുന്നില്ല. കര്‍ഷക പ്രസ്ഥാനങ്ങളും അവരെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. തിരുക്കൊച്ചി നിയമസഭയിലേക്ക് രണ്ട് തവണ അവര്‍ വിജയിക്കുകയും ചെയ്തു. കാര്‍ഷിക പരിഷ്‌കരണ നിയമം പാസാക്കിയത് ഗൗരിയമ്മയായിരുന്നു. അത് വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തിരുന്നു. കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, ഭൂപരിഷ്‌കരണ നിയമം, വനിതാ കമ്മീഷന്‍ നിയമം, അഴിമതി നിരോധന നിയമം, തുടങ്ങിയ മാറ്റങ്ങള്‍ക്കും ഗൗരിയമ്മയാണ് തുടക്കമിട്ടത്.

തിരുവിതാംകൂര്‍ ദിവാന്‍ സിപി രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധവും പുന്നപ്ര-വയലാര്‍ സമരവുമാണ് ഗൗരിയമ്മയെ സജീവ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. പി കൃഷ്ണപ്പിള്ളയാണ് അവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്. 1948ല്‍ തിരു-കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1952, 1954 വര്‍ഷങ്ങളില്‍ പക്ഷേ വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നാണ് ആദ്യ ഇഎംഎസ് സര്‍ക്കാരില്‍ റവന്യൂ മന്ത്രിയാവുന്നത്. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പമായിരുന്നു അവര്‍. ഭര്‍ത്താവ് ടിവി തോമസ് പക്ഷേ സിപിഐക്കൊപ്പം നിന്നു.

17 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണയും വിജയിച്ചു. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പുകളില്‍ 2016ലെ തിരഞ്ഞെടുപ്പില്‍ ഒഴികെ എല്ലാ തവണയും ഗൗരിയമ്മ മത്സരിച്ചിരുന്നു. 1948, 1977, 2006, 2011, വര്‍ഷങ്ങളില്‍ മാത്രമാണ് പരാജയമറിഞ്ഞത്. ആറുതവണ അവര്‍ മന്ത്രിയായി. സിപിഎമ്മുമായി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 1994ലാണ് ഗൗരിയമ്മ സിപിഎമ്മില്‍ നിന്ന് പുറത്താവുന്നത്. പിന്നീട് ജെഎസ്എസ് രൂപീകരിച്ചു. യുഡിഎഫിനൊപ്പമായിരുന്നു പിന്നീട്. 2016ല്‍ യുഡിഎഫുമായി ഇടഞ്ഞാണ് മുന്നണി വിട്ടത്. അവസാന കാലത്ത് സിപിെമ്മുമായി അടുപ്പം പുലര്‍ത്തിയിരുന്നു ഗൗരിയമ്മ.

English summary
kr gouri amma passed away at the age of 102
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X