കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ തീരുമാനമായി; ഗൗരിയമ്മയുടെ പാര്‍ട്ടി ഇടതുമുന്നണിക്ക് വോട്ടു ചെയ്യും

  • By Anwar Sadath
Google Oneindia Malayalam News

ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെഎസ്എസ് തീരുമാനിച്ചു. ആറു സീറ്റുകളില്‍ തനിച്ച് മത്സരിക്കാനായിരുന്നു ഗൗരിയമ്മ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണനുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണ് തീരുമാനം മാറ്റിയത്.

ഒറ്റയ്ക്കു മല്‍സരിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നു ജെഎസ്എസ് സംസ്ഥാന സെന്റര്‍ യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടതനുസരിച്ചാണ് ഇടതുമുന്നണിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. മത്സരിക്കാന്‍ സീറ്റു നല്‍കണമെന്ന് നേരത്തെ ഇടതുമുന്നണിയോട് ജെഎസ്എസ് ആവശ്യപ്പെട്ടിരുന്നു.

k-r--gouri-amma

എന്നാല്‍, സീറ്റു നല്‍കാന്‍ ഇടതുമുന്നണി തയ്യാറായില്ല. ഇതേതുടര്‍ന്ന് ഇടതുമുന്നണിയുമായി പാര്‍ട്ടി അകലുകയും ചെയ്തു. ഇതിന് പിന്നാലെ ജെഎസ്എസ്സിനെ എന്‍ഡിഎ സഖ്യകക്ഷിയാക്കാമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും വാഗ്ദാനം ഗൗരിയമ്മ സ്വീകരിച്ചില്ല.

കഴിഞ്ഞദിവസം കോടിയേരി ബാലകൃഷ്ണന്‍ ഗൗരിയമ്മയുമായി നേരിട്ട് സംസാരിച്ചതോടെയാണ് ഇടതുമുന്നണിക്ക് പിന്തുണ നല്‍കാന്‍ തീരുമാനമായതെന്നാണ് വിവരം. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ മറ്റു ഇടതുപക്ഷ കക്ഷികള്‍ക്കു നല്‍കുന്ന പരിഗണന ജെഎസ്എസ്സിനും നല്‍മെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഈ ഉറപ്പിന്റെ പിന്‍ബലത്തില്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ജെഎസ്എസ് തീരുമാനിക്കുകയായിരുന്നു.

English summary
KR Gouriamma's party jss set to bat for LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X