• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ശാസ്താവിന് സ്ത്രീകളെ കണ്ടൂടെന്നായിരുന്നു പ്രചാരണം,ആണുങ്ങളെയും കാണേണ്ടെന്ന് അവിടുന്നു തീരുമാനിച്ചു'

  • By Desk

തിരുവനന്തപുരം; കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ആരാധനാലയങ്ങൾ ജൂൺ 8 ന് വീണ്ടും തുറക്കാമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ കർശന നിർദ്ദേശങ്ങളാണ് ഇതിനായി പുറപ്പെടുവിച്ചിരിക്കുന്നത്. മാസ്ക് ധരിക്കാനും, സാനിറ്റൈസർ ഉപയോഗിക്കണമെന്നും 65 ന് വയസിന് മുകളിലുള്ളവർ ആരാധനാലയങ്ങളിൽ പോകരുതെന്നും തുടങ്ങി നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്.

വൻ ട്വിസ്റ്റ്; ട്വിറ്ററിൽ നിന്ന് 'ബിജെപി' ഒഴിവാക്കി സിന്ധ്യ? കോൺഗ്രസിലേക്കോ? ബിജെപിക്ക് അമ്പരപ്പ്

ഇക്കാര്യങ്ങളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരി കെആർ മീര. ദൈവം ഉണ്ട്. ദൈവത്തിന് നീതിബോധമുണ്ട്.മതനിരപേക്ഷതയുമുണ്ട്.കാരണം, ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

 പെണ്ണുങ്ങളെ കണ്ടുകൂടാന്നായിരന്നു പ്രചരണം

പെണ്ണുങ്ങളെ കണ്ടുകൂടാന്നായിരന്നു പ്രചരണം

ധര്‍മ്മശാസ്താവിന് പെണ്ണുങ്ങളെ കണ്ടുകൂടാ എന്നായിരുന്നു പ്രചാരണം.അങ്ങനെ പറയുന്ന ആണുങ്ങളെയും കാണണ്ട എന്ന് അവിടുന്നു തീരുമാനിച്ചു.ശ്രീപദ്മനാഭന് കാലുറയിട്ടവരെ കണ്ടുകൂടാ എന്നായിരുന്നു പ്രചാരണം. മുഖംമൂടിയിട്ടാലും പ്രശ്നമില്ല എന്ന് അവിടുന്നു തെളിയിച്ചു.തൃശൂര്‍ പൂരത്തിന് കുടമാറ്റവും വെടിക്കെട്ടും ഇല്ലെങ്കില്‍ ഹൈന്ദവരുടെ വികാരം വ്രണപ്പെടുമെന്നായിരുന്നു ആശങ്ക.അവനവന്‍റെ ആരോഗ്യത്തെയും ജീവനെയുംകാള്‍ വലുതല്ല ഒരു പൂരവും എന്നു ഹൈന്ദവര്‍ക്കു ബോധ്യപ്പെട്ടു.

 തന്ത്രിയോടും ചോദിച്ചില്ല, ആൾദൈവങ്ങളോടും ചോദിച്ചില്ല

തന്ത്രിയോടും ചോദിച്ചില്ല, ആൾദൈവങ്ങളോടും ചോദിച്ചില്ല

അമ്പലത്തിലെ കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല, വിശ്വാസികളും മതമേധാവികളും തന്ത്രജ്ഞരും ആണെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആക്രോശം.ഇപ്പോഴിതാ, തന്ത്രിയോടും ചോദിച്ചില്ല, ആള്‍ ദൈവങ്ങളോടും ചോദിച്ചില്ല- ലോകാരോഗ്യസംഘടനയും കേന്ദ്ര ആരോഗ്യമന്ത്രാലയവും നിര്‍ദ്ദേശിച്ചു, കേന്ദ്രഗവണ്‍മെന്‍റ് അനുസരിച്ചു.

 സ്ത്രീ ആയാലും പുരുഷനായാലും

സ്ത്രീ ആയാലും പുരുഷനായാലും

പത്തിനും അറുപത്തഞ്ചിനും ഇടയിലുള്ള സ്ത്രീകള്‍ അമ്പലത്തില്‍ പോകരുതെന്നായിരുന്നു ആചാരവാദികളുടെ ഭീഷണി.സ്ത്രീയായാലും പുരുഷനായാലും പത്തിനും അറുപത്തഞ്ചിനും ഇടയിലുള്ളവര്‍ മാത്രം അമ്പലത്തില്‍ പോയാല്‍ മതി എന്ന് അവരുടെ സ്വന്തം കേന്ദ്രഗവണ്‍മെന്‍റ് തന്നെ തീരുമാനിച്ചു.

 എന്തൊക്കെയായിരുന്നു പുകില്‍!

എന്തൊക്കെയായിരുന്നു പുകില്‍!

നടയടയ്ക്കല്‍, ശുദ്ധികലശം, പുണ്യാഹം, പ്രായശ്ചിത്തം - എന്തൊക്കെയായിരുന്നു പുകില്‍! ഇപ്പോഴിതാ, സാനിട്ടൈസര്‍, മാസ്ക്, വിര്‍ച്വല്‍ ക്യൂ, ഓണ്‍ലൈന്‍ ബുക്കിങ്, അമ്പതു പേര്‍ക്കു മാത്രം പ്രവേശനം... !മസ്ജിദിലാണെങ്കില്‍, പെണ്ണുങ്ങള്‍ക്കു മാത്രമല്ല, ആണുങ്ങള്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ടു.പള്ളിയിലാണെങ്കില്‍, കന്യാസ്ത്രീകള്‍ക്കു മാത്രമല്ല, അച്ചന്‍മാര്‍ക്കും കുര്‍ബാന കൊടുക്കാന്‍ മേലാതായി.

 ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ്

ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ്

അതിനാല്‍ സര്‍വമതങ്ങളിലുംപെട്ട യുക്തിവാദികളും നിരീശ്വരവാദികളുമായ സുഹൃത്തുക്കളേ,പരമകാരുണികന്‍റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് സത്യം സത്യമായി പറയുന്നു :ദൈവം ഉണ്ട്. ദൈവത്തിന് നീതിബോധമുണ്ട്.

മതനിരപേക്ഷതയുമുണ്ട്.കാരണം, ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ്.

മഞ്ചേരി മെഡിക്കൽ കോളേജിൽ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; സ്രവം പരിശോധനയ്ക്കയച്ചു

6 ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കൊവിഡ്; ഓഫീസ് ആസ്ഥാനം അടച്ചുപൂട്ടി, 10 ഉദ്യോഗസ്ഥർ ക്വാറന്റീനിൽ

English summary
KR Meera about religious places opening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X