കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏതു കുറ്റകൃത്യം ചെയ്യുമ്പോഴായിരുന്നു അലനും താഹയും പിടിക്കപ്പെട്ടത്? രൂക്ഷ വിമര്‍ശനവുമായി കെആര്‍ മീര

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽ അലൻ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റ് ചെയ്ത കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി കെആര്‍ മീര. ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കില്‍, പിന്നെ ഏതു കുറ്റകൃത്യം ചെയ്യുമ്പോഴായിരുന്നു അലനും താഹയും പിടിക്കപ്പെട്ടത് എന്നു വെളിപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് ധാര്‍മ്മിക ബാധ്യത ഉണ്ടെന്ന് അവര്‍ കുറിച്ച്. ഫേസ്ബുക്കിലൂടെയാണ് കെആര്‍ മീരയുടെ പ്രതികരണം.പോസ്റ്റ് വായിക്കാം

krmeeranew

കോഴിക്കോട്ട് കൂട്ടുകാരെയും വായനക്കാരെയും കണ്ടതിന്‍റെ ആനന്ദത്തില്‍ ആറാടി നടക്കുമ്പോഴാണ് അലന്‍റെ മാതാപിതാക്കളെ ദീദി ദാമോദരന്‍ പരിചയപ്പെടുത്തിയത്.ഊതി വീര്‍പ്പിച്ച ബലൂണില്‍ ആഞ്ഞൊരു കത്തി മുന തറച്ചതുപോലെയായിരുന്നു അത്.

നമുക്കുണ്ട് എന്നു നാം വിശ്വസിക്കുന്ന ജനാധിപത്യാവകാശങ്ങള്‍ ഒരു മിഥ്യയാണ് എന്ന് ഓര്‍മ്മിക്കാന്‍ അവരുടെ കണ്ണുകളില്‍ ഒരിക്കലൊന്നു നോക്കിയാല്‍ മതി.കരിഞ്ഞു പോയ കണ്ണുകള്‍.ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കില്‍, പിന്നെ ഏതു കുറ്റകൃത്യം ചെയ്യുമ്പോഴായിരുന്നു അലനും താഹയും പിടിക്കപ്പെട്ടത് എന്നു വെളിപ്പെടുത്താന്‍

ജെ.എന്‍.യുവിലെ ചെറുപ്പക്കാര്‍ ആക്രമിക്കപ്പെട്ടു പത്തു ദിവസം കഴിഞ്ഞിട്ടും ഒരാള്‍ പോലും അറസ്റ്റ് ചെയ്യപ്പെടാത്തതില്‍ മന:സാക്ഷിക്കുത്തില്ലാതെ പ്രതിഷേധിക്കാന്‍ വേണ്ടിയെങ്കിലും-അങ്ങയ്ക്കു ധാര്‍മിക ബാധ്യതയില്ലേ, പ്രിയപ്പെട്ട മുഖ്യമന്ത്രീ?

ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്; ജില്ലാ പഞ്ചായത്തില്‍ എതിരില്ലാതെ ജയംആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്; ജില്ലാ പഞ്ചായത്തില്‍ എതിരില്ലാതെ ജയം

പൗരത്വ നിയമത്തിനെതിരെ സൂട്ട് ഹര്‍ജി; സര്‍ക്കാറിനോട് വിശദീകരണം തേടി ഗവര്‍ണര്‍, സാഹചര്യം വ്യക്തമാക്കണംപൗരത്വ നിയമത്തിനെതിരെ സൂട്ട് ഹര്‍ജി; സര്‍ക്കാറിനോട് വിശദീകരണം തേടി ഗവര്‍ണര്‍, സാഹചര്യം വ്യക്തമാക്കണം

ലോക്‌സഭ എംപിമാരുടെ എണ്ണം 1000 ആക്കും? പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1350 ഇരിപ്പിടം,അടിമുടി മാറ്റംലോക്‌സഭ എംപിമാരുടെ എണ്ണം 1000 ആക്കും? പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1350 ഇരിപ്പിടം,അടിമുടി മാറ്റം

English summary
KR Meera against Pinarayi Vijayan about Pantheerankavu case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X