കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ഗാന്ധിവധം ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെ ആവര്‍ത്തിക്കുമായിരിക്കും" ഫേസ്ബുക്ക് കുറിപ്പ്

  • By
Google Oneindia Malayalam News

മഹാത്മാഗാന്ധിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്ത സംഭവം ഹിന്ദുമഹാസഭ പുനരാവിഷ്കരിച്ചതില്‍ ഫേസ്ബുക്ക് കുറിപ്പുമായി എഴുത്തുകാരി കെ ആര്‍ മീര. ദൈവമേ എനിക്ക് പേടിയാകുന്നു എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന കുറിപ്പില്‍ കേരളത്തിലും ഈ ആചാരം ആവര്‍ത്തിക്കപ്പെടുമോയെന്ന ആശങ്കയും കെ ആര്‍ മീര പങ്കുവെയ്ക്കുന്നുണ്ട്.

രക്തസാക്ഷി ദിനത്തിലായിരുന്നു ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ അലിഗഡില്‍ വെച്ച് ഗാന്ധിയുടെ കോലത്തിലേക്ക് പ്രതീകാത്മകമായി വെടിയുതിര്‍ത്തത്.കെആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 ഗാന്ധിയുടെ കോലത്തില്‍

ഗാന്ധിയുടെ കോലത്തില്‍

അലിഗഡില്‍ നടത്തിയ പരിപാടിയിലാണ് ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ ഗാന്ധിയുടെ കോലത്തിലേക്ക് വെടിയുതിര്‍ത്തത്. വെടിയേറ്റ ഉടനെ ഗാന്ധിയുടെ കോലത്തില്‍ നിന്നും ചോര ഒഴുകുന്നതായും പ്രദര്‍ശിപ്പിച്ചിരുന്നു.

 ആഘോഷമാക്കി

ആഘോഷമാക്കി

വെടിയുതിര്‍ത്ത ശേഷം സന്തോഷ സൂചകമായി മധുരം വിതരണം ചെയ്യുകയും ചെയ്തു. പിന്നാലെ നാഥൂറാം വിനായക ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്തു. ഇത് ആദ്യമായല്ല ഇത്തരത്തില്‍ ഹിന്ദുമഹാ സഭ ഗാന്ധി വധം ആഘോഷിക്കുന്നത്.

 ഗാന്ധിയെ വധിക്കും

ഗാന്ധിയെ വധിക്കും

നാഥുറാം ഗോഡ്‌സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധിജിയെ സ്വന്തം കൈകൊണ്ട് വെടിവെച്ചു കൊല്ലുമായിരുന്നെന്ന് പൂജ മുന്‍പ് പറഞ്ഞിരുന്നു.മഹാത്മ ഗാന്ധിയെ പോലെ ആകാന്‍ ഇനി ആരെങ്കിലും ശ്രമിച്ചാല്‍ അവരെ താന്‍ വെടിവെച്ച് കൊല്ലുമെന്നായിരുന്നു പൂജ പറഞ്ഞത്.

 എനിക്ക് പേടിയാകുന്നു

എനിക്ക് പേടിയാകുന്നു

ഹിന്ദു മഹാസഭയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. തനിക്ക് പേടിയാകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് എഴുത്തുകാരി കെആര്‍ മീര വിഷയത്തില്‍ പ്രതികരിച്ചത്.ദൈവമേ, എനിക്കു പേടിയാകുന്നു.
രാഷ്ട്രപിതാവിന്‍റെ എഴുപത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിരൂപത്തിലേക്ക് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി നിറയൊഴിക്കുന്നു.
നിലത്തേക്ക് ചോരച്ചാല്‍ ഒഴുകിപ്പരക്കുന്നു.

 പുതിയ ആചാരം

പുതിയ ആചാരം

എന്‍റെ രാഷ്ട്രത്തിന്‍റെ പിതാവ് !ലോകത്തിന്‍റെ മുഴുവന്‍ മഹാത്മാവ് !ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ.എനിക്കു പേടിയാകുന്നു.

 ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍

ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍

അടുത്ത ജനുവരി മുപ്പതിന് എന്‍.എസ്.എസ്. പ്രസിഡന്‍റ് ജി. സുകുമാരന്‍നായരും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെയും ഈ ആചാരം ആവര്‍ത്തിക്കുമായിരിക്കും.

 നമ്മുടെ കുലസ്ത്രീകള്‍

നമ്മുടെ കുലസ്ത്രീകള്‍

മഹാത്മാവിനെ വെടിവച്ച് ആനന്ദിച്ച പൂജാ ശകുന്‍ പാണ്ഡെയെപ്പോലെ, കെ. പി. ശശികലയുടെയും ശോഭാ സുരേന്ദ്രന്‍റെയും നേതൃത്വത്തില്‍ നമ്മുടെ കുലസ്ത്രീകളും നാമജപവുമായി നിരത്തിലിറങ്ങി ഈ ആചാരം സംരക്ഷിക്കുമായിരിക്കും.

 അനുഗ്രഹം ചൊരിയും

അനുഗ്രഹം ചൊരിയും

ടി. പി. സെന്‍കുമാര്‍ സ്വാഗതപ്രസംഗം നടത്തുമായിരിക്കും. മാതാ അമൃതാനന്ദമയിയും ചിദാനന്ദപുരിയും പ്രഭാഷണങ്ങളാല്‍ അനുഗ്രഹം ചൊരിയുമായിരിക്കും.

 ആണയിടുമായിരിക്കും

ആണയിടുമായിരിക്കും

ഇന്ന് ഇത് ചര്‍ച്ചയ്ക്ക് എടുക്കുകയോ ചോദ്യശരങ്ങള്‍ എയ്യുകയോ ചെയ്യാത്ത മലയാളത്തിലെ ന്യൂസ് ചാനലുകള്‍ അന്ന് ഇതു തല്‍സമയം സംപ്രേഷണം ചെയ്യുകയും പത്രങ്ങള്‍ ഒന്നാം പേജില്‍ ആഘോഷിക്കുകയും ചെയ്യുമായിരിക്കും.രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ‘ഞങ്ങള്‍ വിശ്വാസികളോടൊപ്പം' എന്ന് ആണയിടുമായിരിക്കും.

അഭിനന്ദിക്കുമായിരിക്കും

അഭിനന്ദിക്കുമായിരിക്കും

ത്യാഗമില്ലാത്ത മതം പാപമാണെന്നു പറഞ്ഞ വൃദ്ധനെ ‘ആണുങ്ങള്‍ക്കു' യോജിക്കും വിധം കൈകാര്യം ചെയ്തതില്‍ കെ. സുധാകരന്‍ വിശ്വാസികളെ അഭിനന്ദിക്കുമായിരിക്കും.

ഇടതുപക്ഷമേ

ഇടതുപക്ഷമേ

അതിനു മുമ്പ്,ഇടതുപക്ഷമേ,നിങ്ങളൊന്നു നിലവിളിക്കുകയെങ്കിലും ചെയ്യണേ.വെറുതെ.
ജീവനോടെയുണ്ട് എന്നു തെളിയിക്കാന്‍ മാത്രം.
(ചിത്രത്തിനു കടപ്പാട് : ടൈംസ് നൗ)

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
kr meera facebook post against hindu mahasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X