ആരാച്ചാര്‍ ലോകസാഹിത്യത്തില്‍ മലയാളത്തിന്‍റെ മികച്ച സംഭാവന
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌ക്കാരം കെ ആര്‍ മീരയ്ക്ക് സമ്മാനിച്ചു. എംകെ സാനുവാണ് മീരയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചത്. ആരാച്ചാര്‍ എന്ന നോവലാണ് മീരയെ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയയത്. മലയാള ഭാഷയ്ക്ക് ലോക സാഹിത്യത്തിന് നല്‍കാന്‍ കഴിയുന്ന മികച്ച സംഭാവനയാണ് ആരാച്ചാര്‍ എന്ന് പുരസ്‌ക്കാരം സമ്മാനിച്ച് എംകെ സാനു പറഞ്ഞു.
മലയാള സാഹിത്യത്തിന് നൂതന സംഭാവന നല്‍കാന്‍ കരുത്തുള്ള എഴുത്തുകാരിയാണ് കെ ആര്‍ മീര.

സിവി രാമന്‍പിള്ളയ്ക്കും ഒ ചന്തുമോനോനും ശേഷം മലയാളത്തിന് കിട്ടിമ മികച്ച നോവലിസ്റ്റാണ് മീരയെന്നും എംകെ സാനു. ശില്‍പ്പത്തിലെ എല്ലാ അംശങ്ങളും അലിയിച്ചു തേര്‍ക്കാനും കഴിയുന്ന നോവാലാണ് ആരാച്ചാര്‍.

വസ്തുനിഷ്ഠമായ നിസംഗതയോടെ പ്രമേയം സ്വീകരിച്ച്, ഏകാന്ത സുഭഗമായ ശില്‍പ്പമായി നോവല്‍ വായനക്കാര്‍ക്ക് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആമുഖ പ്രഭാഷണത്തിന് എത്താന്‍ കഴിഞ്ഞില്ലെങ്കിലും എഴുതി നല്‍കിയ പ്രഭാഷണത്തിലൂടെ കവി ഒഎന്‍വി കുറുപ്പും മീരയെ അഭിനന്ദിച്ചു.

ഒരു ചിത്രത്തിലെന്നപോലെ കൊല്‍ക്കത്തയെ പകര്‍ത്തി കാട്ടാന്‍ നോവലില്‍ മീരയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications