• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫേസ്ബുക്കില്‍വന്നു %&*$%%^& എന്നൊക്കെ വിളിച്ചാല്‍ ആരു മൈന്‍ഡ് ചെയ്യും ബാലാ? കെആർ മീര വീണ്ടും

കോഴിക്കോട്: പെരിയ ഇരട്ടക്കൊലയിൽ സാംസ്ക്കാരിക നായകർ പ്രതികരിച്ചില്ല എന്ന ആരോപണത്തിൽ വിടി ബൽറാം എംഎൽഎയും പ്രമുഖ എഴുത്തുകാരി കെആർ മീരയും തമ്മിലുളള ഏറ്റുമുട്ടൽ തുടരുന്നു. ഇരട്ടക്കൊലയിൽ കെആർ മീരയുടെ പ്രതികരണം വന്നില്ലേ എന്ന മട്ടിൽ പരിഹാസ പോസ്റ്റിട്ട് പോര് തുടങ്ങി വെച്ചത് വിടി ബൽറാം ആയിരുന്നു. കെആർ മീര കൊലപാതകത്തിനെതിരെ പ്രതികരിച്ചത് പരിഗണിക്കാതെ ആയിരുന്നു ഈ പരിഹാസം.

ബൽറാമിന്റെ പരിഹാസത്തിന് മീര ചുട്ട മറുപടിയും നൽകി. തരത്തിൽ പോയി ലൈക്കടിക്ക് എന്ന തരത്തിലായിരുന്നു മറുപടി. ഈ പോസ്റ്റിന് ബൽറാം നൽകിയ മറുപടി സഭ്യമല്ലാത്ത തരത്തിൽ ആയിരുന്നു. ഫേസ്ബുക്കിലെ ബൽറാം ഫാൻസും മീരയ്ക്ക് എതിരെ തെറിവിളിയുമായി രംഗത്ത് ഇറങ്ങി. ഇതോടെ കെ ആർ മീര വീണ്ടും ബൽറാമിനെതിരെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്:

രാഹുൽ ഗാന്ധിയിൽ പ്രതീക്ഷ

രാഹുൽ ഗാന്ധിയിൽ പ്രതീക്ഷ

കെ ആർ മീരയുടെ മറുപടി പോസ്റ്റ് ഇങ്ങനെയാണ്: വര്‍ഗീയതയും മതവിദ്വേഷവും ഭീതിയുണര്‍ത്തുന്ന ഇക്കാലത്ത് ജനാധിപത്യവിശ്വാസികള്‍ പ്രതീക്ഷയോടെ നോക്കുന്നത് രാഹുല്‍ ഗാന്ധിയിലേക്കാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം നടത്തിയ ആശയവിനിമയം കണ്ടപ്പോള്‍ പ്രത്യാശ ഇരട്ടിച്ചിരുന്നു.

ഫേസ്ബുക്കിൽ തെറിവിളി

ഫേസ്ബുക്കിൽ തെറിവിളി

പക്ഷേ, തൊട്ടുപിന്നാലെയാണ് വി.ടി. ബലറാം എന്നയാളുടെ നിര്‍ദ്ദേശം അനുസരിച്ച് ഉള്ളവരോ ഇല്ലാത്തവരോ ആയ ചിലര്‍‍ എന്‍റെ ഫേസ് ബുക്ക് പേജില്‍ കൂത്തിച്ചി, മൈര, പുലയാടി, തുടങ്ങിയ സംബോധനകള്‍ വര്‍ഷിച്ചത്. അത് വളരെ കൗതുകകരമായ കാഴ്ചയായിരുന്നു. ഞാനിട്ട പോസ്റ്റിന് ആദ്യം ബലറാമിന്‍റെ കമന്‍റ്. തുടര്‍ന്ന് നിമിഷം തോറും പത്തും മുപ്പതും കമന്‍റുകള്‍. എല്ലാ കമന്‍റുകള്‍ക്കും ഒരേ ഭാഷ.

അനില്‍ ആന്‍റണിയോട് ഒരു അപേക്ഷ

അനില്‍ ആന്‍റണിയോട് ഒരു അപേക്ഷ

‘വായില്‍ പഴം’ എന്നതാണ് കോണ്‍ഗ്രസ് കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രൂപകം. നട്ടെല്ല് എന്നതാണ് ആ കുഞ്ഞു ഹൃദയങ്ങളുടെ ഒബ്സെഷന്‍. എനിക്കു വളരെ അടുപ്പവും ആദരവുമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് എ.കെ. ആന്‍റണി. അദ്ദേഹത്തിന്‍റെ മകനാണ് കോണ്‍ഗ്രസിന്‍റെ ഐ.ടി. സെല്ലിന്‍റെ ചുമതല. അനില്‍ ആന്‍റണിയോട് ഒരു അപേക്ഷ : കമന്‍റുകള്‍ക്ക് ആവര്‍ത്തന വിരസതയുണ്ട്.

ഒരു മിനിമം വായനാസുഖം വേണ്ടേ?

ഒരു മിനിമം വായനാസുഖം വേണ്ടേ?

കുറച്ചു പുതിയ വാക്കുകള്‍ കൂടി ഫീഡ് ചെയ്തു വയ്ക്കണം. ഒരു മിനിമം വായനാസുഖം വേണ്ടേ? ഞാനെഴുതിയ പ്രതികരണത്തിനു ശക്തി കുറഞ്ഞു പോയി എന്ന കുറ്റത്തിന് എന്നെ മര്യാദ പഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസ് ബാലകരേ, വെറുതെ, വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സി.പി.എം. നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ?

മൂന്നു നിബന്ധനകൾ

മൂന്നു നിബന്ധനകൾ

ബലരാമനെ ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് ഞാന്‍ ഉപവസിക്കാം. –മൂന്നു നിബന്ധനകളുണ്ട്. 1. ഉപവാസ സത്യഗ്രഹം ഫേസ് ബുക്കില്‍ പോരാ. 2. അത് ഇന്നോ നാളെയോ തന്നെ തുടങ്ങണം. 3. മഹീന്‍ അബൂബക്കര്‍, അഷ്റഫ് അഫ്ലാഹ് മുതല്‍ നല്ല അസഭ്യപദസമ്പത്തുള്ള താങ്കളുടെ അനുയായികള്‍ എല്ലാവരും ഒപ്പമുണ്ടാകണം.

ആരു മൈന്‍ഡ് ചെയ്യും ബാലാ ?

ആരു മൈന്‍ഡ് ചെയ്യും ബാലാ ?

അങ്ങനെ നമുക്ക് അഹിംസയില്‍ അധിഷ്ഠിതമായ ഒരു നവകേരളം പടുത്തുയര്‍ത്താം. അല്ലാതെ ഫേസ് ബുക്കില്‍വന്നു കൂത്തിച്ചി, മൈര, പുലയാടി എന്നൊക്കെ വിളിച്ചാല്‍ ആരു മൈന്‍ഡ് ചെയ്യും ബാലാ ? എന്നാണ് കെആർ മീര ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെയും നിരവധി പേരാണ് തെറിവിളിയും അസഭ്യവും എഴുതി നിറയ്ക്കുന്നത്.

ബൽറാം വീണ്ടും

ബൽറാം വീണ്ടും

കെആർ മീരയെ തെറിവിളിക്കാൻ ആഹ്വാനം ചെയ്യുന്ന തരത്തിലുളള പ്രതികരണം നടത്തിയതിന് ബൽറാമിന് എതിരെ വിമർശനം ശക്തമാവുകയാണ്. പോ മോളേ മീരേ എന്ന് അക്ഷരം തെറ്റാതെ വിളിക്കണം എന്ന തരത്തിലായിരുന്നു ബൽറാമിന്റെ കമന്റ്. വിമർശനങ്ങൾക്ക് മറുപടിയുമായി ഫേസ്ബുക്കിൽ ബൽറാം വീണ്ടും പോസ്റ്റ് ഇട്ടിട്ടുണ്ട്. അതിങ്ങനെയാണ്:

പൊളിറ്റിക്കൽ കറക്റ്റ്നെസല്ല, പൊളിറ്റിക്കൽ മർഡേഴ്സ്

പൊളിറ്റിക്കൽ കറക്റ്റ്നെസല്ല, പൊളിറ്റിക്കൽ മർഡേഴ്സ്

അഭിസംബോധനകളിലെ പൊളിറ്റിക്കൽ കറക്റ്റ്നെസല്ല, പൊളിറ്റിക്കൽ മർഡേഴ്സ് ഒരു ആധുനിക സമൂഹത്തിൽ എത്രത്തോളം കറക്റ്റ് ആണ് എന്നത് തന്നെയാണ് തൽക്കാലം പ്രധാനം. അതു കൊണ്ട് ഞങ്ങൾ ചർച്ച ചെയ്യാനുദ്ദേശിക്കുന്നത് ഞങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠൂരമായ കൊലപാതകം തന്നെയാണ്. നിരപരാധികളായ ചെറുപ്പക്കാരെ അരിഞ്ഞു വീഴ്ത്തുന്ന സിപിഎമ്മിന്റെ ക്രിമിനൽ രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ്.

കുബുദ്ധികളുടെ ട്രാപ്പിൽ വീഴില്ല

കുബുദ്ധികളുടെ ട്രാപ്പിൽ വീഴില്ല

കമ്മ്യൂണിസം എന്ന സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തിൽ അന്തർലീനമായ അസഹിഷ്ണുതയേക്കുറിച്ചും ഹിംസാത്മകതയേക്കുറിച്ചുമാണ്. അതിൽ നിന്ന് ചർച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവർക്ക് സംരക്ഷണം നൽകുന്നവരേയും രക്ഷിച്ചെടുക്കാൻ നോക്കുന്ന സാംസ്ക്കാരിക കുബുദ്ധികളുടെ ട്രാപ്പിൽ വീഴാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല.

ഫേസ്ബുക്ക് പോസ്റ്റ്

കെആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
KR Meera gives tit for tat reply to VT Balram in facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more