• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആദ്യം ബാല-രാമാ വിളി; മീര എന്നെഴുതുമ്പോൾ തെറ്റിക്കരുതെന്ന് ബൽറാം, സോഷ്യൽ മീഡിയയിൽ പോര് കനക്കുന്നു

തിരുവനന്തപുരം: തൃത്താല എംഎൽഎ വിടി ബൽറാമാണ് സൈബർ ഇടത്തെ ചർച്ചകളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. കാസർകോഡ് ഇരട്ടക്കൊലപാതകത്തിൽ സാസ്കാരിക നായകർ പ്രതികരിക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ മുഖ്യമന്ത്രി വിമർശിച്ചതും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന് വിടി ബൽറാം നൽകിയ മറുപടിയും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

സമാനമായ രീതിയിൽ സാഹിത്യകാരി കെആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വീണ്ടും ചർച്ചകൾക്ക് വേദിയായത്. തന്നെ പേരെടുത്ത് വിമർശിച്ച് ബൽറാമിട്ട ഫേസ്ബുക്ക് പോസ്റ്റിന് തന്റെ പോസ്റ്റിലൂടെ കെ ആർ മീര മറുപടി നൽകുന്നുണ്ട്. കെ ആർ മീരയുടെ വിശദീകരണം വൈറലായതോടെ പോസ്റ്റിന് താഴെ ബൽറാം കമന്റ് ചെയ്തു. ഇതോടെ പോ മോനെ ബാല രാമ വിളിയും പോ മോളെ മീരേ വിളികളുമായി സോഷ്യൽ മീഡിയയിൽ അടി കനത്തു.

 സാഹിത്യകാരന്മാർക്കെതിരെ പ്രതിഷേധം

സാഹിത്യകാരന്മാർക്കെതിരെ പ്രതിഷേധം

കാസർകോഡ് ഇരട്ടക്കൊലപാതകത്തിൽ സാഹിത്യകാരന്മാർ പ്രതികരിക്കാത്തതിൽ ബി ടി ബൽറാം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രൂക്ഷമായ വിമർശനമാണ് നടത്തിയത്. തൃശൂർ സാഹിത്യ അക്കാദമി ആസ്ഥാനത്തേയ്ക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും അക്കാദമി അധ്യക്ഷന്റെ കാറിൽ വാഴപ്പിണ്ടി വയ്ക്കുകയും ചെയ്തിരുന്നു. സാംസ്കാരിക നായകർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് നേരെ ശക്തമായ പ്രതികരണമാണ് കെ ആർ മീര നടത്തുന്നത്. തന്നെ പേരെടുത്ത് വിമർശിച്ച ബൽറാമിന് ചുട്ട മറുപടിയും നൽകുന്നുണ്ട്.

 ബൽറാം പറഞ്ഞത്

ബൽറാം പറഞ്ഞത്

കാസർക്കോട്ടെയും കണ്ണൂരിലേയും ആരാച്ചാർമാരെക്കുറിച്ച്‌ കെ ആർ മീര വല്ലതും മൊഴിഞ്ഞോ?

ഒടുക്കം മൊഴിഞ്ഞ് കണ്ടു. വാരിവലിച്ച് വിസ്തരിച്ചുള്ള സാരോപദേശം സഹിക്കാം, അതിലെ കമന്റുകൾക്ക് അവർ നൽകുന്ന പരിഹാസ/പുച്ഛ മറുപടികളാണ് അസഹനീയം. ആസ്വദിച്ച് അർമ്മാദിക്കുകയാണ് സാഹിത്യ നായികയെന്നായിരുന്നു കെ ആർ മീരയ്ക്കെതിരെ ബൽറാം ഉയർത്തിയ വിമർശനം. ഇതിനുള്ള മറുപടി കൂടി ഉൾപ്പെടുത്തിയാണ് കെആർ മീരയുടെ പോസ്റ്റ്,

ഭാവി സാഹിത്യ നായകരെ

ഭാവി സാഹിത്യ നായകരെ

പ്രിയപ്പെട്ട ഭാവി- സാഹിത്യ നായികമാരേ, എഴുത്തു മുടങ്ങാതിരിക്കാന്‍ പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്ക്കേണ്ടി വന്നാല്‍, നാളെ എന്ത് എന്ന ഉല്‍ക്കണ്ഠയില്‍ ഉരുകിയാല്‍, ഓര്‍മ്മ വയ്ക്കുക- ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയും നിങ്ങള്‍ക്കു പേനയും കടലാസും എത്തിക്കുകയില്ല.

ഒരു ഹിന്ദു ഐക്യവേദിയും എസ്ഡിപിഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല.

സിപിഎമ്മും സിപിഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല

കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും തിരിഞ്ഞു നോക്കുകയില്ല. നായന്‍മാര്‍ പത്രം കത്തിക്കുകയോ പ്രതിഷേധ സംഗമം നടത്തുകയോ ഇല്ല- കെആർ മീര പറയുന്നു

ഒപ്പം വായനക്കാർ മാത്രം

ഒപ്പം വായനക്കാർ മാത്രം

അന്നു നിങ്ങളോടൊപ്പം വായനക്കാര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. ഓരോ കഥയായി നിങ്ങളെ കണ്ടെടുക്കുന്നവര്‍. ഓരോ പുസ്തകമായി നിങ്ങളെ കൈപിടിച്ചു നടത്തുന്നവര്‍.

നിങ്ങള്‍ക്കു ശക്തി പകരുന്നവര്‍. വീണു പോകാതെ താങ്ങി നിര്‍ത്തുന്നവര്‍. ഒരു നാള്‍,

നിങ്ങളുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ വായനക്കാരുണ്ട് എന്നു വ്യക്തമായിക്കഴിഞ്ഞാല്‍,

അവര്‍ വരും.

 നിങ്ങളെ നിയന്ത്രിക്കാൻ എത്തുന്നവർ

നിങ്ങളെ നിയന്ത്രിക്കാൻ എത്തുന്നവർ

നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാന്‍ വാഴത്തടയുമായി ചിലര്‍. എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താന്‍ മതചിഹ്നങ്ങളുമായി ചിലര്‍. ചോദ്യം ചെയ്താല്‍ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലര്‍. കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലര്‍.

പത്രം കത്തിക്കുകയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലര്‍.

 രണ്ട് വഴികൾ

രണ്ട് വഴികൾ

അതുകൊണ്ട്, പ്രിയ ഭാവി -സാഹിത്യ നായികമാരേ,‌ നിങ്ങള്‍ക്കു മുമ്പില്‍ രണ്ടു വഴികളുണ്ട്.

ഒന്നുകില്‍ മിണ്ടാതിരുന്ന് മേല്‍പ്പറഞ്ഞവരുടെ നല്ല കുട്ടിയാകുക. അല്ലെങ്കില്‍ ഇഷ്ടം പോലെ മിണ്ടുക. അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല - രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക എന്ന് കൂട്ടിച്ചേർത്താണ് കെ ആർ മീര ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

കെ ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്

‌ പോ മോളെ മീരേ

‌ പോ മോളെ മീരേ

കെ ആർ മീരയുടെ പോസ്റ്റ് വൈറലാവുകയും മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തതോടെ മറുപടിയുമായി വീണ്ടും ബൽറാം എത്തി. പോ മോനേ ബാല - രാമാ " എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ പാർട്ടിക്ക് വേണ്ടിയാണവർ അത് പറയുന്നത്. സംരക്ഷിക്കാൻ പാർട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നിൽക്കും. എന്നാൽ തിരിച്ച് പോ മോളേ ''മീരേ" എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അൽപ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം എന്നും ബൽറാം കമ്‍റ് ചെയ്തു.

അടി കനത്തു

അടി കനത്തു

ബൽറാമിന്റെ കമന്റിനെ പിന്തുണച്ചും കെ ആർ മീരയെ വിമർശിച്ചും നിരവധി കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ സോഷ്യൽ മീഡിയയിൽ പോര് മുറുകി. ബൽറാമിന് അതേ നാണയത്തിൽ കെ ആർ മീര മറുപടി നൽകി. ശ്രീ വിടി ബലറാം എം എല്‍എ, ഗാന്ധിജിയുടെ വധം പുനരാവിഷ്കരിച്ചതിനെതിരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരക്ഷരം പോലും മിണ്ടാതിരുന്നതില്‍ ദു:ഖം പ്രകടിപ്പിച്ചു ഞാന്‍ എഴുതിയ പോസ്റ്റ് ആണല്ലോ താങ്കളെ അങ്ങേയറ്റം ചൊടിപ്പിച്ചത്. എന്‍റെ പേര് ഭേദഗതിപ്പെടുത്തി ടൈപ്പ് ചെയ്യാന്‍ നടത്തിയ ആഹ്വാനം ഇഷ്ടപ്പെട്ടു. അത് ഏതുവിധം ഭേദഗതി ചെയ്യണമെന്ന് കൂടി വ്യക്തമായി എഴുതാമായിരുന്നു. ഇല്ലെങ്കില്‍ താങ്കളുടെ അണികള്‍ക്ക് ആശയക്കുഴപ്പം അനുഭവിച്ചാലോ? എന്ന് ബൽറാമിൻരെ കമന്റിന് മറുപടിയായി കെ ആർ മീര കുറിച്ചു.

നന്ദിയുണ്ടെന്ന് ബൽറാം

നന്ദിയുണ്ടെന്ന് ബൽറാം

അപ്പോൾ എന്റെ പേരൊക്കെ ശരിക്കും ഉച്ഛരിക്കാൻ അറിയാമല്ലെ അതിന്ന നന്ദിയെന്ന് കെ ആർ മീരയ്ക്ക് ബൽറാം മറുപടി നൽകി. വിടി ബൽറാമിനെയും കെആർ മീരയേയും പിന്തുണച്ചും വിമർശിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുമ്പ് 75,000 കോടിയുടെ വമ്പൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ; യുപിയിൽ ഇന്ന് തുടക്കം

English summary
kr meera reply to vt balram for his criticism on kasaragod murder issue. social media fight between kr meera and vt balram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more