കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം ആ മനുഷ്യരുടേതാണ്... കോര്‍പ്പറ്റുകാരെ പിന്‍താങ്ങുന്ന ഭരണകുടത്തെ അതെങ്ങനെ മനസിലാക്കിപ്പിക്കും

  • By Desk
Google Oneindia Malayalam News

മലീനികരണമുണ്ടാക്കുന്ന സ്റ്റാര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനകീയ സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. സമാധാന പരമായി പ്രതിഷേധിക്കുന്ന സമരക്കാരെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിന്‍റെ നൂറാം ദിവസം സമരക്കാര്‍ നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചിലാണ് വെടിവെയ്പ്പുണ്ടായിത്. വെടിവെയ്പ്പിലും ലാത്തിചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴും തമിഴ്നാട്ടിലെ സ്ഥിതി നിയമന്ത്രണാതീതമായി തുടരുകയാണ്. സംഭവത്തില്‍ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

രാജ്യം യഥാര്‍ത്ഥത്തില്‍ ദരിദ്രരും സാധാരണക്കാരുമായ മനുഷ്യരുടേതാണെന്ന് വ്യക്തമാക്കി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി കെആര്‍ മീര. ഇക്കാര്യങ്ങള്‍ കമ്പനികളുടെ ഉടമസ്ഥര്‍ക്കും ഭരണകുടത്തിനും എങ്ങനെ മനസിലാക്കി കൊടുക്കുമെന്നും മീര തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

ഗാന്ധിജി

ഗാന്ധിജി

ഒരു ദിവസം ഗാന്ധിജിയുമായി - ഗാന്ധിജിയെക്കുറിച്ച് കേട്ടുകാണുമല്ലോ-ദീര്‍ഘദര്‍ശിയായ നമ്മുടെ ഗോഡ്സെജി വെടി വച്ചു കൊന്ന അര്‍ധനഗ്നനായ ആ ഫക്കീര്‍ - കൂടിക്കാഴ്ച നടത്താന്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റന്‍ പ്രഭു എത്തുന്നു. ആ നേരത്തു ഗാന്ധിജി ഒരു കൂട്ടം ഗ്രാമീണരോടു സംസാരിക്കുകയായിരുന്നു.

സ്വീകരിക്കാന്‍

സ്വീകരിക്കാന്‍

ഗ്രാമീണര്‍ എന്നു പറഞ്ഞാല്‍ ഇന്ന് ഉത്തരേന്ത്യയില്‍ കാണുന്ന ഗ്രാമീണരെപ്പോലെയല്ല. അവരെക്കാള്‍ ഉണങ്ങി വരണ്ടവര്‍, കീറി മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചവര്‍, അക്ഷരാഭ്യാസമില്ലാത്തവര്‍.
ഗാന്ധിജി അവരോടുള്ള സംഭാഷണത്തില്‍ മുഴുകിയിരിക്കെ, മൗണ്ട് ബാറ്റന്‍ പ്രഭു അക്ഷമനായി.ഏറെ കഴിഞ്ഞ്, എല്ലാ ഗ്രാമീണര്‍ക്കും പറയാനുള്ളതു കേട്ട്, അവരെ സമാശ്വസിപ്പിച്ച ശേഷം ഗാന്ധിജി പ്രഭുവിനെ സ്വീകരിക്കാന്‍ പുറത്തു വന്നു.

പക്ഷെ രാജ്യം അവരുടേതാണ്

പക്ഷെ രാജ്യം അവരുടേതാണ്

പ്രഭു അമര്‍ഷത്തോടെ പറഞ്ഞു : You forget that I am the Governor General of this country.
അതായത്, ഞാന്‍ ഈ രാജ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആണെന്നു നിങ്ങള്‍ മറക്കുന്നു.
ഒരു നിമിഷം പോലും വൈകാതെ ഗാന്ധിജി മറുപടി കൊടുത്തു : But the country belongs to them!
അര്‍ത്ഥം : പക്ഷേ, രാജ്യം അവരുടേതാണ്.

രാഷ്ട്രീയ കഥ

രാഷ്ട്രീയ കഥ

ആ പാവപ്പെട്ടവരുടേത്. ഗ്രാമീണരുടേത്. ഉടുക്കാന്‍ തുണിയും കഴിക്കാന്‍ ഭക്ഷണവും കിടക്കാന്‍ വീടും ഇല്ലാത്തവരുടേത്.രാജ്യം അവരുടേതാണ്.
-കഥ ഇത്രയേയുള്ളൂ.ഇതു ചരിത്രമാണോ കഥയാണോ എന്ന് എനിക്കു തീര്‍ച്ചയില്ല.ചരിത്രമാകാതിരിക്കട്ടെ. ചരിത്രം തിരുത്തിയെഴുതപ്പെടുന്ന കാലമാണല്ലോ അത്.
ക്ഷേ, കഥയാണെങ്കില്‍, ഞാന്‍ കേട്ടിട്ടുള്ള ഏറ്റവും നല്ല രാഷ്ട്രീയ കഥയാണ് ഇത്.

എന്താണ് മാര്‍ഗം

എന്താണ് മാര്‍ഗം

ഇതാണു കഥയിലെ രാഷ്ട്രീയം.
ഇത്രയേയുള്ളൂ, ഏതു കഥയിലെയും രാഷ്ട്രീയം.
അതായത്, രാജ്യം യഥാര്‍ഥത്തില്‍ ജനങ്ങളുടേതാണ്. ദരിദ്രരും സാധാരണക്കാരുമായ മനുഷ്യരുടേതാണ്, അവര്‍ അധിവസിക്കുന്ന പ്രകൃതിയിലെ സര്‍വ ചരാചര ജീവികളുടേതുമാണ്.എഴുപത്തിയൊന്നു വര്‍ഷത്തിനു ശേഷം,
തൂത്തുക്കുടിയിലെ കോര്‍പറേറ്റ് കമ്പനിയുടെ ഉടമസ്ഥര്‍ക്ക്, അവരുടേതാണു രാജ്യം എന്നു തെറ്റിദ്ധരിക്കുന്ന ഭരണകൂടത്തിന്, അവരുടെ ചട്ടുകങ്ങളാകുന്ന ഉദ്യോഗസ്ഥര്‍ക്ക്,
-ഈ കഥ മനസ്സിലാക്കിക്കൊടുക്കാന്‍ എന്തുണ്ടു മാര്‍ഗ്ഗം?

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

English summary
kr meeras facebook post regarding thuthukudy issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X