ഞരമ്പ് രോഗികള്‍ സൂക്ഷിക്കണം; സ്ത്രീകളെ തൊട്ടാല്‍ ഇനി ക്രമൗഗ, എന്താണീ ക്രമൗഗ?
കൊച്ചി: ഇനി ഞരമ്പു രോഗികള്‍ സൂക്ഷിക്കണം. പെണ്‍കുട്ടികളെ കാണുമ്പോള്‍ തൊടാനും മുട്ടിയുരുമ്മാനും തോന്നുന്നവര്‍ക്ക് നേരെ ഇനി ക്രമൗഗയാണ് പ്രയോഗിക്കുക. അതും സാധാരണ ക്രമൗഗയല്ല, ഇസ്രായേലി ക്രമൗഗ.
കൊച്ചിയില്‍ വന്‍ പ്രചരണം നേടിയിരിക്കുകയാണ് ഈ ക്രമൗഗ. നല്ല മര്‍മ്മം നോക്കിയുള്ള പ്രഹരമാണ് ക്രമൗഗ. ഇസ്രായേലി സൈന്യം വികസിപ്പിച്ചെടുത്ത് ആയോധന വിദ്യയാണ് ക്രമൗഗ. സ്വയം രക്ഷയ്ക്ക് ഇതേ മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയാണ് കൊച്ചിയിലെ ഒരു സംഘം വനിതകള്‍.

ഇസ്രയേലി മിലിട്ടറി അവരുടെ തനത് ആയോധന കലകളുമായി ബന്ധപ്പെടുത്തിയാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. സ്വയം രക്ഷാ പ്രതിരോധമായ ക്രമൗഗ പരിശീലനത്തിന് കൊച്ചിയില്‍ എത്തുന്നത് എട്ട് വയസ്സുമുതല്‍ 63 വയസ്സ് വരെയുള്ള കുട്ടികളും സ്ത്രീകളുമാണ്. തേവര എസ്എച്ച് കോളേജിലെ കായികാധ്യാപകനായ രാജന്‍ വര്‍ഗീസാണ് ഇവര്‍ക്കുള്ള പരിശീലനം നല്‍കുന്നത്.
തിരുവനന്തപുരത്തെ കേരള പോലീസ് അക്കാദമിയിലും ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തും ക്രമൗഗ പഠിപ്പിക്കുന്നുണ്ട്. സ്ത്രീ സുരക്ഷ പ്രധാന ചര്‍ച്ചാ വിഷയമായിട്ടുള്ള ഇക്കാലത്ത് ഈ ആയോധന വിദ്യയെ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന രാജന്‍ വര്‍ഗീസ് പുതിയ പ്രതിരോധത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.












Click it and Unblock the Notifications