കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത പനി; കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി പി ജോസഫ് ആശുപത്രിയില്‍

Google Oneindia Malayalam News

ആലപ്പുഴ: കടുത്ത പനിയെ തുടര്‍ന്ന് കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി പി ജോസഫ് വലിയ വീടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴയിലെ സഹൃദയ ആശുപത്രിയിലാണ് വി പി ജോസഫിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ധ്യാനകേന്ദ്രം പുറത്തിറക്കുന്ന കൃപാസനം പത്രം ഭക്ഷണത്തില്‍ കലര്‍ത്തി കഴിച്ച യുവതി ആശുപത്രിയിലായതിനെ തുടര്‍ന്ന് അച്ചന്‍ നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മകളുടെ വിവാഹം നടക്കാന്‍ മകളറിയാതെ അമ്മ കൃപാസനം പത്രം ദോശമാവില്‍ അരച്ച് കൊടുക്കുകയായിരുന്നു. ശരീരത്തില്‍ ചൊറിച്ചിലും മനംപുരട്ടലും അനുഭവപ്പെട്ട പെണ്‍കുട്ടി ശാരീരിക അസ്വസ്ഥത വര്‍ധിച്ചതോടെ അരൂക്കുറ്റി ആശുപത്രിയിലും പിന്നീട് ചേര്‍ത്തല ആശുപത്രിയിലും ചികിത്സ തേടി.

kripasanam

വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ഭക്ഷ്യ വിഷബാധയാണ് ചൊറിച്ചിലിനും ഛര്‍ദ്ദിയ്ക്കും കാരണമെന്ന് മനസിലായത്. സംഭവം വാര്‍ത്തയായതോടെ കൃപാസനം പത്രം സാക്ഷ്യം പങ്കുവെക്കാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും, രോഗശാന്തിയ്ക്കായി ഉപയോഗിക്കരുതെന്നുമുള്ള മുന്നറിയിപ്പുമായി ഫാദര്‍ വി പി ജോസഫ് വലിയവീട്ടില്‍ രംഗത്ത് എത്തിയിരുന്നു. ത്രം കത്തിച്ച് ശരീരത്തില്‍ പുരട്ടാന്‍ ആരെയും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപിക കൃപാസനം പത്രം വിതരണം ചെയ്ത സംഭവവും നേരത്തെ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പഠിക്കുന്ന പുസ്തകത്തില്‍ സൂക്ഷിക്കണമെന്നും കിടക്കുമ്പോള്‍ തലയിണയ്ക്കടിയില്‍ വയ്ക്കണമെന്ന നിര്‍ദ്ദേശത്തോടെ പട്ടണക്കാട് സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപികയായിരുന്നു പുസ്തകം വിതരണം ചെയ്തത്. പരീക്ഷയില്‍ മികച്ച വിജയം നേടാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് പത്രം വിതരണം ചെയ്തതെന്നായിരുന്നു അധ്യാപികയുടെ വിശദീകരണം.

English summary
kripasanam director father vp joseph admitted in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X