കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവന്തപുരം'ഒത്തില്ല,മോദിയെ കാത്ത് മേയറും ഇല്ല...പക്ഷേ കേരളം പിടിക്കുമെന്ന് കൃഷ്ണ കുമാർ, കാരണം ഇതാണ്

Google Oneindia Malayalam News

തിരുവനന്തപുരം;അടുത്ത തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തുമ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ തിരുവനന്തപുരത്തെ ബിജെപി മേയറും ഉണ്ടാകുമെന്നായിരുന്നു ബിജെപിയുടെ സ്റ്റാർ ക്യാമ്പെയ്നർ കൂടിയായ നടൻ കൃഷ്ണകുമാർ പറഞ്ഞത്.എന്തായാലും ബിജെപിയുടേയും കൃഷ്ണകുമാറിന്റേയും ആ മോഹം തിരുവനന്തപുരത്ത് ഏറ്റില്ല. അട്ടിമറി വിജയം നേടുമെന്ന് പ്രഖ്യാപിച്ച ബിജെപിക്ക് വെറും 35 സീറ്റിൽ ഒതുങ്ങേണ്ടി വന്നു.

ഇപ്പോഴിതാ തിരഞ്ഞെടുപ്പ് പ്രകടത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ കൃഷ്ണ കുമാർ. തിരുവനന്തപുരത്ത് ജയിച്ചില്ലേങ്കിലും കേരളത്തിൽ ബിജെപി ഒരുനാൾ ഭരണം പിടിക്കുമെന്ന് തന്നെയാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാണിക്കുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

കഴിഞ്ഞ തവണ കോർപ്പറേഷനിൽ നേടിയ 34 സീറ്റിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇക്കുറി കോർപ്പറേഷൻ ഭരണം പിടിക്കാൻ ബിജെപി ഇറങ്ങിത്തിരിച്ചത്. ശക്തമായ പ്രചരണമായിരുന്നു ഇവിടെ പാർട്ടി നയിച്ചത്. ബിജെപിക്കായി സുരേഷ് ഗോപി എംപിയും നടൻ കൃഷ്ണ കുമാറുമെല്ലാം കൊണ്ട് പിടിച്ച് പ്രചരണം നടത്തി.

കനത്ത തോൽവി

കനത്ത തോൽവി

എന്നാൽ കനത്ത തോൽവിയാണ് ഇവിടെ ബിജെപിക്ക് ലഭിച്ചത്.100 അംഗ ഭരണസമിതിയിൽ 50 സീറ്റുകൾ നേടി എൽഡിഎഫ് ഭരണം ഉറപ്പിച്ചു. കഴിഞ്ഞ തവണ 43 സീറ്റുകളായിരുന്നു എൽഡിഎഫ് ലഭിച്ചത്. എൻഡിഎയ്ക്ക് ലഭിച്ചത് 35 സീറ്റുകളാണ്.

 ദയനീയ പരാജയം

ദയനീയ പരാജയം

ഇവിടെ കോൺഗ്രസ് ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്.10 സീറ്റുകളിലാണ്ആകെ പാർട്ടി ജയിച്ചത്.അതേസമയം തിരുവനന്തപുരത്ത് മാത്രമല്ല ബിജെപിയുടെ പ്രതീക്ഷകൾ തകർന്നത്. മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന തശ്ശൂർ കോർപ്പറേഷനിലും പാർട്ടി തിരിച്ചടി നേരിട്ടു.

മേയർ സ്ഥാനാർത്ഥി

മേയർ സ്ഥാനാർത്ഥി

യും

തൃശ്ശൂരിലെ മേയര്‍ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി. ഗോപാലകൃഷ്ണൻ തന്നെ അവിടെ പരാജയപ്പെട്ടു.സംസ്ഥാനത്തും വലിയ മെച്ചപ്പെട്ട സ്ഥിതിയൊന്നും പാർട്ടിക്ക് നേടാൻ കഴിഞ്ഞിട്ടില്ല. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി 933 സീറ്റുകൾ നേടിയിരുന്നു. എന്നാൽ ഇക്കുറിയും വിജയം 1000 ത്തിൽ കൂടുതലാക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല.

മുനിസിപാലിറ്റിയിലെ പ്രകടനം

മുനിസിപാലിറ്റിയിലെ പ്രകടനം

ആകെ എടുത്ത് പറയാൻ കഴിയുന്നത് മുനിസിപ്പാലിറ്റികളിലെ പ്രകടനമാണ്. കഴിഞ്ഞ തവണ 236 മുനിസിപ്പല്‍ ഡിവിഷനുകളില്‍ വിജയിച്ചപ്പോള്‍ ഇത്തവണ അത് 320 ആക്കി വർധിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞു. എന്നാൽ ഇതുകൊണ്ടൊന്നും ബിജെപി കേരളത്തിൽ തളരില്ലെന്ന് പറയുകയാണ് നടൻ കൃഷ്ണകുമാർ. ഒരു നാൾ കേരളം ബിജെപി ഭരിക്കുമെന്ന് കൃഷ്ണകുമാർ ഫേസ്ബുക്ക് കുറിപ്പിൽ അവകാശപ്പെടുന്നു. പോസ്റ്റ് വായിക്കാം

ബിജെപി 35 സീറ്റാക്കി

ബിജെപി 35 സീറ്റാക്കി

തിരുവനന്തപുരം കോർപറേഷൻ ജയിച്ച ഇടതുപക്ഷ മൂന്നണ്ണിക്ക് അഭിനന്ദനങൾ. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നയിച്ച NDA മുന്നണിക്കും അഭിനന്ദനങൾ. 🌹 UDF നേ പറ്റി ഒന്നും പറയാനില്ല. 🙏 കഴിഞ്ഞ തവണ 34 സീറ്റ്‌ ഉണ്ടായിരുന്ന NDA മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയർത്തി.

ദൈവത്തിനും നന്ദി

ദൈവത്തിനും നന്ദി

ഭരണ പ്രതിപക്ഷ മുന്നണികൾ തമ്മിലുള്ള ഒത്തുകളിയും, വോട്ടേഴ്‌സ് ലിസ്റ്റിലെ ക്രമക്കേടുകളെയും മറികടന്നു 35 സീറ്റുകൾ നേടുമ്പോൾ NDA യുടെ പ്രത്യകിച്ചു ബിജെപി നേതാക്കൾ, സംഘപ്രവർത്തകർ, ശക്തരായ സ്ഥാനാർഥികൾ, പാർട്ടിക്കായി പ്രവർത്തിച്ച അനേകം വ്യക്തികൾ, മീഡിയ, സോഷ്യൽ മീഡിയ സഹോദരങ്ങൾ, നല്ലവരായ ലക്ഷോപലക്ഷം വോട്ടർമാർക്കും എല്ലാത്തിനും ഉപരി ദൈവത്തിനും നന്ദി.

കേരളത്തിലും ബിജെപി വളരുന്നു

കേരളത്തിലും ബിജെപി വളരുന്നു

ഒരു കാര്യം ഉറപ്പായി ഇന്ത്യയിൽ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നു. ബിജെപിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാന വാർത്ത. ഇനി വരും ദിനങ്ങളിൽ കാണാൻ പോകുന്നത് NDA vs LDF+UDF മത്സരമായിരിക്കും.

സ്മൃതി ഇറാനിയെ ഓർക്കൂ

സ്മൃതി ഇറാനിയെ ഓർക്കൂ

ഇന്ന് ജയിച്ചവരും, തോറ്റവരും നാടിന്റെയും, നാട്ടുകാരുടേയും നന്മക്കായി അതിശക്തമായി പ്രവർത്തിക്കുക, പ്രായത്നിക്കുക. നമ്മുടെ സഹോദരി ശ്രീമതി സ്മൃതി ഇറാനി നമുക്കൊരു പാഠമാണ് . ദശകങ്ങളായി ഒരു കുടുമ്പത്തിന്റെ കോട്ടയായിരുന്ന അമേട്ടിയിൽ നിന്നും യുവരാജാവിനെ വയനാട്ടിലേക്ക് കേട്ടുകെട്ടിച്ചതോർക്കുക.

കേരളം പിടിക്കും

കേരളം പിടിക്കും

എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തുന്നാണ് പലതും തുടങ്ങുന്നത്. പാർലിമെന്റിൽ 2 സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ബിജെപി, കേരളവും വരും വർഷങ്ങളിൽ പിടിച്ചെടുക്കും. പൂർണ വിശ്വാസത്തോടെ മുന്നേറുക.. 🚩നമ്മൾ ജയിക്കും നമ്മൾ ഭരിക്കും 🚩

ഞാന്‍ തോറ്റു; പക്ഷേ രാഷ്ട്രീയമായി പരാജയപ്പെട്ടിട്ടില്ല, തോല്‍വിക്ക് പിന്നാലെ ഗോപാലകൃഷ്ണന്റെ പ്രതികരണംഞാന്‍ തോറ്റു; പക്ഷേ രാഷ്ട്രീയമായി പരാജയപ്പെട്ടിട്ടില്ല, തോല്‍വിക്ക് പിന്നാലെ ഗോപാലകൃഷ്ണന്റെ പ്രതികരണം

 കാസർഗോഡ് നഗരസഭ നിലനിർത്തി യുഡിഎഫ്.. ജില്ലാ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം കാസർഗോഡ് നഗരസഭ നിലനിർത്തി യുഡിഎഫ്.. ജില്ലാ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

വിളിച്ചു പറയുന്ന നുണകള്‍ വിശ്വസിക്കുന്നവരല്ല മലയാളികള്‍; ജനങ്ങള്‍ നല്‍കിയത് ചരിത്ര വിജയം: സിപിഎംവിളിച്ചു പറയുന്ന നുണകള്‍ വിശ്വസിക്കുന്നവരല്ല മലയാളികള്‍; ജനങ്ങള്‍ നല്‍കിയത് ചരിത്ര വിജയം: സിപിഎം

Recommended Video

cmsvideo
എന്നെ ജയിപ്പിക്കാത്തവര്‍ ഇനി വഴി നടക്കില്ല | Oneindia Malayalam

English summary
krishna kumar about BJP's perfomance in local body election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X