ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍. ഭാര്യ സിന്ധു, നാല് പെണ്‍മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക, മരുമകന്‍ അശ്വിന്‍, പേരക്കുട്ടി നിയോം (ഓമി) എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ കൃഷ്ണകുമാര്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തിയാണ് കുടുംബം മോദിയെ സന്ദര്‍ശിച്ചത്. ദൈവീകം ഈ ബന്ധം എന്ന തലക്കെട്ടിലാണ് ഈ ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. ലോക നേതാക്കള്‍ പോലും ആദരവോടെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുടുംബസമേതം കാണാന്‍ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാന്‍ കഴിഞ്ഞതും പുണ്യമായി കരുതുന്നു എന്നാണ് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഏറെനേരം കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രി ചെലവഴിച്ചു. അതിനിടെ ദിയയുടെയും അശ്വിന്റെയും മകനായ എട്ടു മാസം പ്രായമുള്ള ഓമിയെയും പ്രധാനമന്ത്രി താലോലിക്കുകയും കൊഞ്ചിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും കൃഷ്ണകുമാര്‍ പങ്കുവെച്ചിട്ടുണ്ട്.
കൃഷ്ണകുമാറിനു പുറമേ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയും തങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ പ്രധാനമന്ത്രിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പ്രത്യേകമായി പങ്കുവെച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് കുടുംബത്തിന് ആശംസകളും സന്തോഷവും അറിയിക്കുന്നത്. പലരുടെയും സംശയം അഹാനയുടെ കല്യാണം ക്ഷണിക്കാന്‍ കുടുംബം പ്രധാനമന്ത്രിയെ കണ്ടതാണോ എന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അഹാനയോ കൃഷ്ണകുമാറോ സ്ഥിരീകരണം നല്‍കിയിട്ടില്ല.
പ്രധാനമന്ത്രിയുടെ കൈകളിലിരിക്കുന്ന ഓമി ബേബി എത്ര ഭാഗ്യവാനാണ് എന്നാണ് പലരും കമന്റുകള്‍ കുറിക്കുന്നത്. ഭാഗ്യമുള്ള കുടുംബം, അതിമനോഹരമായ ചിത്രങ്ങള്‍ എന്നൊക്കെയാണ് പലരും അഭിപ്രായപ്പെട്ടത്. അതിവേഗമാണ് ഈ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയത്.
ബിഗസ്റ്റ് ഫാന്‍ മൊമെന്റ് എന്നാണ് ദിയ കൃഷ്ണ കുറിച്ചത്. ഇങ്ങനെയൊരു അവസരം ലഭിച്ചതിന് അച്ഛനോടും ദിയ നന്ദി പറയുന്നുണ്ട്. ഇതിനിടെ രസകരമായ ഒരു കമന്റും ഇന്‍സ്റ്റഗ്രാമില്‍ വൈറലായി. ഓമി സ്‌കൂളില്‍ പോകുമ്പോള്‍ 'ഞാന്‍ പ്രധാനമന്ത്രിയുടെ ഒക്കത്തിരുന്നാണ് വളര്‍ന്നത്' എന്നു പറയുമെന്നാണ് ഒരാള്‍ കമന്റിട്ടത്.
കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
ലോകനേതാക്കള്‍ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരില്‍ കാണാന്‍ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാന്‍ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കര്‍മ്മയോഗിക്ക് സര്‍വ്വേശ്വരന്‍ ദീര്‍ഘായുസും ആരോഗ്യവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.












Click it and Unblock the Notifications